2018ൽ മഴവിൽ മനോരമ ചാനലിലെ ‘നായിക നായകൻ’ എന്ന ടാലൻറ് ഷോയുടെ ഫസ്റ്റ് റണ്ണറപ്പായി എത്തിയ താരമായിരുന്നു വിൻസി അലോഷ്യസ്. 2019 ഇറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. അതിനു ശേഷം കനകം കാമിനി കലഹം എന്ന ചിത്രത്തിലും, കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തത് ഒരു നായികയായി താരം ഉയർന്നുവരികയായിരുന്നു ചെയ്തത്.
ഇപ്പോൾ 54 -൦മത്തെ കേരള സ്റ്റേറ്റ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് വിൻസി അലോഷ്യസ് നേടിയിരിക്കുകയാണ്. രേഖ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചുകൊണ്ടാണ് താരം അവാർഡ് സ്വന്തമാക്കിയത്. കൂടാതെ നിരവധി വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട് . ഇപ്പോൾ വൈറലാകുന്നത് താരം മുൻപ് നൽകിയിട്ടുള്ള ഒരു അഭിമുഖമാണ്. അതിൽ പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയതോതിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് താരം പറയുന്ന വാക്കുകൾ ഇങ്ങനെയാണ് . “എൻറെ പ്രണയമൊക്കെ വളരെ വലിയ ഫ്ലോപ്പ് ആണ്. എനിക്ക് പൊതുവേ പ്രണയം തോന്നിക്കഴിഞ്ഞാൽ അത് സമയമെടുത്ത് ആലോചിച്ച് മനസിലാക്കി അങ്ങനെയൊക്കെ നോക്കി അങ്ങനെ ചിന്തിച്ച് മറുപടി പറയുന്ന ഒരു രീതിയില്ല.
തോന്നിക്കഴിഞ്ഞാൽ അപ്പോൾ തന്നെ പോയി ഇഷ്ടമാണെന്ന് പറയുക എന്ന രീതിയാണ് തനിക്കുള്ളത്. പെട്ടെന്നുള്ള ചിന്തയും പെട്ടെന്നുള്ള പ്രവർത്തിയും അതാണ് തൻറെ രീതി ഒട്ടും ക്ഷമയില്ല. എടുത്തുചാട്ടം കൂടുതലാണ്. അതിന്റെ വലിയ പോരായ്മയാണ് തനിക്കുള്ളത് തീർച്ചയായിട്ടും അത് തന്റെ ഒരു വലിയ നെഗറ്റീവ് ആണ്. അതുകൊണ്ടാകാം പ്രണയമൊക്കെ ഫ്ലോപ്പ് ആകുന്നത് . എടുത്തുചാട്ടം തനിക്ക് വളരെ കൂടുതലാണ് ഒരു കാര്യത്തെ കുറിച്ചും ഒട്ടും ആലോചിച്ച് തീരുമാനമെടുക്കാറില്ല.
പ്രേമിക്കാൻ തോന്നുന്നു. അതായത് എനിക്കിപ്പോൾ ഒരാളോട് പ്രണയം തോന്നും അതിനു മുന്നേ യാതൊരു എക്സ്പീരിയൻസ് ഇല്ല എന്നിരിക്കട്ടെ , മറ്റുള്ളവരുടെ പ്രണയം കണ്ടോ , സിനിമയിൽ നിന്നൊക്കെ സ്വാധീനിക്കപ്പെടുകയോ മറ്റോ ചെയ്തോ നമുക്കും പ്രണയിക്കണം എന്നുള്ള ഒരു ആഗ്രഹം വല്ലാതെ ആ സമയത്ത് തന്നെ കീഴ്പ്പെടുത്തിയിട്ടുണ്ടായിരുന്നു പിന്നെ ചിന്തിക്കാൻ പാടില്ല പെട്ടന്ന് പോയി തുറന്നു പറയുക എന്ന രീതിയായിരുന്നു . എന്നാൽ ഇപ്പോൾ ആ രീതിയൊക്കെ ഒരുപാട് മാറി എന്ന് വിൻസി പറയുന്നു.
ഇത് വിനൈസിയുടെ മാത്രം പ്രശനമല്ല പുതു തലമുറയിൽ പെട്ട കുട്ടികളും ഇങ്ങനെ തന്നെയാണ് പ്രണയത്തെ കാണുന്നത്. വളരെ പെട്ടന്ന് തന്നെ ഒരാളോട് തോന്നുന്ന ഒരു ആകർഷണം പ്രണായമാണ് എന്ന് ചിന്തിക്കുകയും അപ്പോൾ തന്നെ പ്രണയത്തിലാണെന്ന് സ്വൊയം വിശ്വസിക്കുകയും ഒരു പക്ഷേ വലിയ പരിചയം പോലുമില്ലാത്ത ആളുകളെ വിശ്വസിച്ചു സ്വൊന്തം വ്യക്തി ജീവിതത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു വന്നു വലിയ പ്രശ്നങ്ങളിൽ വീണു പോകുന്ന പ്രവണത കൂടുതലായി വരുന്നുണ്ട്.
തീർച്ചയായും ഒരാളെ രണയിക്കുക എന്നത് വളരെ നിസ്സാരമായി കാണണ്ടേ ഒരു കാര്യമല്ല. നമ്മുടെ വ്യക്തി ജീവിതത്തിലേക്കും പേഴ്സണൽ സ്‌പേസിലേക്കും ഒരാൾക്ക് പ്രവേശനം നൽകുന്നതിന് മുൻപ് തീർച്ചയായും ആ വ്യക്തിയെ കുറിച്ച് കൂടുതൽ അറിയേണ്ടത് അനിവാര്യമാണ് എന്നാണ് എന്റെ പക്ഷം . വളരെ നന്നായി ആലോചിച്ചു സമയമെടുത്തു തന്നെ വേണം ഒരു പ്രണയ ബന്ധമായാലും സൗഹൃദമായാലും തുടങ്ങേണ്ടത് .