കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്കിൻ ഉള്ള വ്യക്തി ആരാണെന്ന് ചോദിച്ചാൽ താൻ ഹണി റോസിന്റെ പേരായിരിക്കും പറയുന്നത്: വികാസ്

202

സോഷ്യൽ മീഡിയയുടെ ട്രെൻഡിങ് സ്റ്റാർ ആരാണ് എന്ന് ചോദിച്ചാൽ ഹണി റോസ് എന്ന് മാത്രമാണ് ഇപ്പോൾ മറുപടി പറയാൻ ഉള്ളത്. സോഷ്യൽ മീഡിയ തുറന്നാൽ ഏറ്റവും കൂടുതൽ എത്തുന്നത് ഒരുപക്ഷേ ഹണി റോസിന്റെ വീഡിയോകൾ ആയിരിക്കും. സെലിബ്രേറ്റുകൾക്കിടയിൽ പോലും വലിയൊരു ആരാധകനിരയാണ് ഹണി റോസിന് ഉള്ളത്. വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കമെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിനുശേഷം ഹണി റോസ് റെയിഞ്ച് തന്നെ മാറിപ്പോയി എന്നു പറയുന്നതാണ് സത്യം.

സെലിബ്രേറ്റുകൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് വികാസ് അടുത്തകാലത്ത് അദ്ദേഹം തന്റെ ഭാര്യയുടെ മെറ്റേണിറ്റി ഷൂട്ടിന് ഒരുക്കിയ രസകരമായ വീഡിയോ വൈറലായി മാറിയിരുന്നു. ശേഷമാണ് അദ്ദേഹത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ അഭിമുഖത്തിന് വേണ്ടി ക്ഷണിക്കുന്നത്. ഈ അഭിമുഖത്തിൽ ഹണി റോസിനെ കുറിച്ച് വികാസ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങൾക്കിടയിൽ തന്നെ ഏറ്റവും നല്ല സ്കിൻ ഉള്ളത് ആർക്കാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഹണി റോസിന്റെ പേര് വികാസ് പറയുന്നത്.

ADVERTISEMENTS
   

കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്കിൻ ഉള്ള വ്യക്തി ആരാണെന്ന് ചോദിച്ചാൽ താൻ ഹണി റോസിന്റെ പേരായിരിക്കും പറയുന്നത്. അവരുടെ സ്കിൻ എന്നത് വളരെയധികം ക്ലിയർ ആണ്. ഒരു ഗ്ലാസ് സ്കിൻ പോലെയാണ് അത് കണ്ടാൽ തോന്നുന്നത്. ആ ഒരു സ്കിന്ന് കാണുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുണ്ട് എത്ര സിമ്പിൾ ആയി ആണ് ഹണിയെ മേക്കപ്പ് ചെയ്യാൻ സാധിക്കുന്നത് എന്ന്. പക്ഷേ നിർഭാഗ്യവശാൽ ഇതുവരെ ഹണി റോസിന് ഒരുക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്നും വികാസ് പറയുന്നുണ്ട്.

ചർമം സംരക്ഷിക്കുവാൻ വേണ്ടി താൻ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാറില്ല എന്നും വീട്ടിലുള്ള നാടൻ കാര്യങ്ങൾ മാത്രമാണ് അതിനുവേണ്ടി ചെയ്യുന്നത് എന്നും ഒരിക്കൽ ഹണി റോസ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൗന്ദര്യത്തിന്റെ രഹസ്യം എന്ന് പറയാൻ പ്രത്യേകിച്ച് കെമിക്കൽ ട്രീറ്റ്മെന്റുകൾ ഒന്നും തന്നെ ചെയ്യാറില്ല എന്നാണ് അന്ന് ഹണി റോസ് പറഞ്ഞത്.

പ്രകൃതിദത്തമായ പൊടിക്കൈകൾ ഒക്കെ വീട്ടിലിരുന്ന് ചെയ്യാറുണ്ട് അല്ലാതെ പ്രത്യേകിച്ച് ഒന്നും തന്നെ സ്കിന്നിന് വേണ്ടി ചെയ്യാറില്ല എന്നും ആ അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞിരുന്നു ഇപ്പോൾ വികാസിന്റെ ഈ വെളിപ്പെടുത്തലിന് ശേഷം വീണ്ടും ആളുകൾ ഹണി റോസിന്‍റെ സ്കിന്നിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്.

ADVERTISEMENTS
Previous articleമോഹൻലാലോ ജിത്തു ജോസഫോ അല്ല, അനശ്വര രാജൻ മാത്രം…! നേര് എന്ന സിനിമ അനശ്വരയുടെ മാത്രം ചിത്രം.
Next articleപണവും പ്രശസ്തിയും ഉള്ളവർക്ക് എത്ര സമയം വരെ തൊഴാനുള്ള അനുവാദവും ഇലച്ചീന്തിൽ പ്രസാദവും നൽകുന്നു