ആ കാർട്ടൂണാണ് ഞാൻ സിനിമയിൽ എത്താൻ കാരണം.അതിനു ശേഷം ഒന്ന് ഒന്നര വർഷത്തോളം ഞാൻ അതു തന്നെ തുടർച്ചയായി എന്നോടുതന്നെ പറഞ്ഞു കൊണ്ടിരുന്നു എന്ന് വിജയ് സേതുപതി

223

തെന്നിന്ത്യൻ സിനിമയിലെ സ്വാഭാവിക അഭിനയം കാഴ്ച വച്ച നടൻമാരിൽ ഒരാളാണ് വിജയ് സേതുപതി. നല്ലൊരു വിഭാഗം ആരാധക വൃന്ദവും ഇദ്ദേഹത്തിനുണ്ട്. ഈയിടെ ഇറങ്ങിയ കാത്തുവാക്കുല രണ്ടു കാതലും ,വിക്രമും ബോക്സ് ഓഫീസിൽ ഹിറ്റുകളാണ്

മോളിവുഡ് ,കോളി വുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന സേതുപതി ചിത്രമാണ് മാമനിതൻ.ജൂൺ 24നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. പ്രൊമോഷൻ ഭാഗമായി ക്ലബ് എഫ്എംന് നൽകിയ അഭിമുഖത്തിൽ സേതുപതി സൂചിപ്പിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENTS
   

“ഞാൻ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഒരിക്കൽ രാത്രി എട്ട് മണിക്ക് തിരിച്ചുവരികയായിരുന്നു. ആ സമയത്ത് ലോറിയൽ ആൻഡ് ഹാർഡിയുടെ കാർട്ടൂൺ കാണാൻ ഇടയായി . അതിൽ അവർ ‘ഐ ആം എ ബേർഡ്’,ഐ ആം എ ബേർഡ്’ എന്ന് ദിനവും ആവർത്തിച്ച് പറയാറുണ്ട് . നാളുകൾ കുറച്ചു കഴിഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞു പറഞ്ഞു അവർ ഒരു പക്ഷിയായി മാറി .

സിനിമ മോഹം മനസിലുണ്ടെങ്കിലും എന്റെ വീട് കഴിഞ്ഞു പോകുന്നത് എന്റെ ശമ്പളം കൊണ്ട് മാത്രമാണ് ഇ.എന്നിരുന്നാലും നിരന്തരമായ അപേക്ഷ കൊണ്ട് അവർക്കു ചിറകു മുളച്ച പക്ഷി ആകാമെങ്കിൽ എനിക്കും സിനിമ നടനാകാൻ കഴിയില്ലേ എന്ന ചിന്ത എന്നിൽ വന്നു .

അന്ന് മുതൽ ഏകദേശം ഒന്ന് ഒന്നര വർഷത്തോളം ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാൾ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. ചിലപ്പോൾ നടന്നില്ലെങ്കിലോ എന്ന തോന്നലും എനിക്ക് വന്നു .ആ കാർട്ടൂൺ ആണ് സിനിമയിലേക്കുള്ള സേതുപതിയുടെ നിമിത്തം എന്നും പറയാം

ADVERTISEMENTS