അജിത് വിജയ് സിനിമ ഒന്നിച്ചിറങ്ങി വിജയ് ചിത്രത്തിന് ആളില്ല കട്ടക്കലിപ്പിൽ വിജയ് – അന്ന് താൻ ചെയ്തത് പിന്നെ സംഭവിച്ചത് – നിർമ്മാതാവ്

296

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. ഗംഭീരകം കളക്ഷൻ റെക്കോർഡ് ബോക്സ് ഓഫീസിൽ നേടിയ ചിത്രം താര സമ്പന്നമായിരുന്നു. ജയറാം, മുകേഷ് ,ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മീന, ജനാർദ്ദനൻ , ദിവ്യ ഉണ്ണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

ADVERTISEMENTS
   

മലയാളത്തിലെ വലിയ വിജയത്തിന് പിന്നാലെ ചിത്രം തമിഴിലും റീമേക്ക് ചെയ്തു പുറത്തിറക്കുകയുണ്ടായി . ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ്. മലയാളത്തിൽ ചിത്രത്തിൻറെ നിർമാതാവായ സ്വർഗ്ഗചിത്ര അപ്പച്ചൻ തന്നെയായിരുന്നു തമിഴിലും ചിത്രത്തിന്റെ നിർമ്മാണം നടത്തിയത്. അതുകൂടാതെ സിദ്ദിഖ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

അന്ന് പൊങ്കൽ റിലീസായി എത്തിയ ചിത്രത്തിന് എതിരാളിയായി ഉണ്ടായിരുന്നത് വിജയകാന്തിന്റെയും അജിത്തിന്റെയും രണ്ട് ചിത്രങ്ങൾ ആയിരുന്നു. വിജയകാന്തിന്റെ വാഞ്ചിനാഥനും, അജിത്തിന്റെ ദീനയും.

ചിത്രം വേണ്ട രീതിയിൽ പ്രകടനം നടത്താത്തതിൽ അന്നത്തെ ചിത്രത്തിലെ നായകനായിരുന്ന വിജയ് ആശങ്ക പ്രകടിപ്പിച്ചതിനെക്കുറിച്ച് ചിത്രത്തിൻറെ നിർമാതാവ് സ്വർഗ ചിത്ര അപ്പച്ചൻ ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇന്നിവിടെ പങ്കുവെക്കുന്നത്.

ചിത്രം ആദ്യ ദിവസങ്ങളിൽ മോശം പ്രകടനം ആയിരുന്നു. ചിത്രത്തിന്റെ എതിരാളിയായി ഇറങ്ങിയ അജിത്തിന്റെ ദീന എന്ന ചിത്രം ആയിരുന്നു കൂടുതൽ പ്രകടനം നടത്തിയത് എന്ന് തുടക്കത്തിൽ ബോധ്യപ്പെട്ട വിജയ്, വളരെയധികം ആശങ്കപ്പെടുകയും തൻറെ ആശങ്ക നിർമ്മാതാവിനോട് പങ്കുവെക്കുകയും ചെയ്തു. ആ സമയത്ത് തന്നെയായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത വിജയകാന്ത് ചിത്രം പുറത്തിറങ്ങിയത്. കളക്ഷൻ കുറവാണെന്നും, എല്ലാ തിയേറ്ററിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അങ്ങനെയാണെന്നും ഫ്രണ്ട്സ് ഹിറ്റ് ആവാൻ സാധ്യതയില്ല എന്നും ദീനയാണ് ഓടുന്നതെന്നും തന്നോട്അന്ന് വിജയ് വന്നു പറഞ്ഞിരുന്നു എന്ന് നിർമ്മാതാവ് പറയുന്നു.

അന്ന് വൈകിട്ട് തന്നെ തൻ്റെ ഫ്ലാറ്റിലേക്ക് വിജയ എത്തി. താരം വളരെ സങ്കടത്തോടെയാണ് എത്തിയത്. തിയേറ്ററിൽ നിന്നെല്ലാം വിളി വന്നുവെന്നും ചിത്രത്തിന് ആരും പ്രതീക്ഷ അർപ്പിക്കുന്നില്ല എന്നും പല സങ്കടത്തോടെ പറഞ്ഞുകൊണ്ട് തന്നെ മുറിയിൽ തല താഴ്ത്തി ഇരുന്ന വിജയിയെ ഇന്ന് ഓർക്കുന്നു അദ്ദേഹം പറയുന്നു.

അന്ന് ഞാൻ വിജയോട് പറഞ്ഞു ചില ചിത്രങ്ങൾ തുടക്കത്തിൽ ഇങ്ങനെയാണ്. അതുകൊണ്ടുതന്നെ ഒരു മൂന്നു ദിവസം വിട്ടേക്കൂ. അത് കഴിഞ്ഞ് ചിത്രം കയറിവരും കാണുന്നവർ ചിത്രം ആസ്വദിക്കുന്നുണ്ട് എന്നും ഞാൻ വിജയോട് പറഞ്ഞു. എന്നാൽ വിജയി അത് ചെവികൊള്ളാതെ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വളരെ സങ്കടത്തോടെ ദേഷ്യത്തോടെയും അന്ന് വിജയ് സംസാരിച്ചു . നിങ്ങൾ അച്ഛനോട് സംസാരിക്കു എന്നാണ് അന്ന് പറഞ്ഞത്. സത്യത്തിൽ എനിക്കും സംഘടമായി. ആ സമയത്ത് ചിത്രത്തിൻറെ സാറ്റലൈറ്റോ ഓവർസീസോ ഒന്നും വിറ്റിട്ടുണ്ടായിരുന്നില്ല.അഥവാ സിനിമ തകർന്നാൽ ഇതൊന്നും മേടിക്കാൻ ആരും ഉണ്ടാകില്ല എന്നതും വലിയൊരു സത്യമാണ്. വലിയ നഷ്ടവും ഉണ്ടാകും.

വിജയ് കൂടുതൽ സമ്മർദ്ദത്തിൽ ആവുന്നത് കണ്ടു ഞാൻ വിജയോട് പറഞ്ഞു മലയാളത്തിൽ ഫാസിൽ സാറിന്റെ ചിത്രങ്ങൾക്ക് ഈ അവസ്ഥ വന്നിട്ടുണ്ടെന്നും വിഷമിക്കണ്ട എന്നും തിങ്കളാഴ്ച ആവുമ്പോഴേക്കും ചിത്രം കയറി വരുമെന്നും. ചിത്രത്തിന് ആൾ ഉണ്ടാകുമെന്നും താൻ പറഞ്ഞിരുന്നു. നിങ്ങൾ തിങ്കളാഴ്ച വൈകുന്നേരം കാണാൻ വരു അപ്പോൾ നമുക്ക് കാര്യങ്ങൾ വിലയിരുത്താം എന്നാണ് അന്ന് ഞാൻ വിജയോട് പറഞ്ഞത്. അപ്പോൾ അന്ന് ദീനയെക്കാൾ കൂടുതൽ ആളുകൾ ഫ്രണ്ട്സിന് ഇല്ല എങ്കിൽ ഞാൻ ഈ പണി നിർത്തുമെന്ന് സ്വർഗ്ഗ ചിത്ര അപ്പച്ചൻ വിജയോട് പറഞ്ഞതായി അദ്ദേഹം തന്നെ തുറന്നു പറയുന്നു.

പക്ഷേ സമ്മർദ്ദത്തിൽ ആയ വിജയ് അടുത്ത ദിവസവും വീണ്ടും വന്നു. ചിത്രത്തിന് ആൾ കുറവാണെന്നും പക്ഷേ തിയേറ്ററിൽ നല്ല ചിരി ഉണ്ടെന്നും കോമഡി ഒക്കെ വർക്ക് ആണെന്നുണ്ടെന്നും വിജയ് പറഞ്ഞു. പക്ഷേ വിജയുടെ ആശങ്കയെ കുറ്റം പറയാൻ ആവില്ല .സിനിമാ തകർന്നാൽ വിജയ് ആ സമയത്ത് വാങ്ങുന്ന രണ്ടുകോടി എന്ന് പ്രതിഫലം താഴും അതോടൊപ്പം ഇമേജും മങ്ങും. അതിൻറെ വിഷമമാണ് അദ്ദേഹത്തിന്. അത് കൂടാതെ അന്ന് വിജയുടെ പ്രധാന എതിരാളിയായ അജിത്തിന്റെ ചിത്രമാണ് ഉള്ളത്. അപ്പോൾ തീർച്ചയായിട്ടും ആ ചിത്രത്തിന്റെ മുന്നിൽ തന്റെ ചിത്രത്തിന് തകർച്ച ഉണ്ടായാൽ വിജയ്ക്ക് അത് സഹിക്കാൻ ആകില്ല. അന്നൊന്നും സൂര്യ ഒന്നും ആർക്കും അറിയുകയില്ല.

ഞായറാഴ്ചയോടെ കുറച്ചുകൂടി മെച്ചപ്പെട്ട പ്രതികരണങ്ങൾ വന്നു തുടങ്ങിയെന്ന് വിജയ് തന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു തിങ്കളാഴ്ച ആകട്ടെ അപ്പോൾ നമുക്ക് നോക്കാം എന്ന്

തിങ്കളാഴ്ച ആയപ്പോൾ സിനിമയ്ക്ക് ഒരേസമയം മൂന്ന് ഷോയ്ക്കുള്ള ആൾക്കാർക്ക് വന്നിട്ട് തിരിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായത്. അവിടെ താനൊരു തന്ത്രം പ്രയോഗിച്ചിരുന്നു എന്ന് നിർമ്മാതാവ് പറയുന്നു. അതായത് അവിടുത്തെ പ്രധാനപ്പെട്ട രണ്ട് പത്രങ്ങളിൽ 100 ദിവസത്തേക്ക് ഫ്രണ്ട് പേജിൽ താൻ പരസ്യം നൽകിയിരുന്നു. അത് അന്ന് വരെ അവിടെ ആരും പിന്തുടരാത്ത ഒരു പുതിയ തന്ത്രമായിരുന്നു. സിനിമാക്കാർക്കിടയിൽ തന്നെ അന്നത് വലിയ ചർച്ചയായിരുന്നു. വിജയുടെ അച്ഛനടക്കം എല്ലാവരും അന്തംവിട്ടു പോയിരുന്നു. അങ്ങനെ പടം 100 തിയേറ്ററിൽ ഉണ്ടെങ്കിൽ അതിൽ 90 ലും നൂറു ദിവസം ഓടി എന്ന നിലയിലായി.

വലിയ വാണിജ്യം നേടി. വിജയ് അന്തംവിട്ടു പോയി. സിനിമ ഇറങ്ങി രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ഒരു ചിത്രവും എതിർ സ്ഥാനത്ത് ഇല്ല. എല്ലാം തകർന്നു തരിപ്പണമായി. വിജയുടെ ഫ്രണ്ട്സ് സൂപ്പർഹിറ്റായി. അതോടെ തന്നോട് സ്നേഹവും ബഹുമാനവും കൂടി. അതോടൊപ്പം തന്നെ ചിത്രത്തിൻറെ ഓവർ സീസും സാറ്റലൈറ്റും വിറ്റ് നല്ല ലാഭം കിട്ടിയെന്നും നിർമ്മാതാവ് പറയുന്നു

ADVERTISEMENTS