വയസ്സന്മാർക്കൊപ്പം അഭിനയിക്കാൻ തന്നെ കിട്ടില്ല മമ്മൂട്ടിയെ അപമാനിച്ചു കൊണ്ട് ആ നടി അന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ

132921

മലയാള സിനിമയുടെ ഗോഡ് ഫാദറാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് വേഷങ്ങളും അനായാസം ചെയ്യുന്ന കഥാപാത്രത്തിലേക്ക് പൂർണമായും പരകായ പ്രവേശം ചെയ്യാൻ കഴിവുള്ള അതുല്യ നടൻ. അതാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ബോളിവുഡ് ചിത്രങ്ങളിൽ പോലും തന്റെ ശക്തമായ സാന്നിധ്യവുമറിയിച്ചു നായകനായി തിളങ്ങിയ ഒരേ ഒരു മലയാളം നടൻ. തമിഴിൽ മമ്മൂട്ടി നായകനായി നിരവധി ഹിറ്റ് ചിത്രങ്ങൾ ഉണ്ടായി. അങ്ങനെ ഇന്ത്യ ഒട്ടക എതിളങ്ങി നിൽക്കുന്ന നടനായ മമ്മൂട്ടിയെ ഒരിക്കൽ ഒരു മുൻനിര നടി അപമാനിച്ചു എന്നും അതിനു മമ്മൂട്ടി പിന്നീട നൽകിയ മറുപടിയെ കുറിച്ച് പ്രശസ്ത സിനിമ നിരൂപകൻ പല്ലിശ്ശേരി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.

ADVERTISEMENTS
   

പല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ – ഇന്ത്യ ഒട്ടാകെ പ്രശസ്തയായ ഒരു മുൻ നിര നായികാ നടി ആണ് ഇത്തരത്തിൽ മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന പുറപ്പെടുവിച്ചത്. മറ്റാരുമല്ല നടി വിദ്യ ബാലൻ ആണ് ആ താരം . മലയാളത്തിൽ മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമയിൽ നായികയായി എത്തേണ്ടിയിരുന്ന ആളാണ് വിദ്യ ബാലൻ എന്നാൽ ഭാഗ്യക്കേടുകൊണ്ടു ആ ചിത്രം നടന്നില്ല. വേറെയും രണ്ടു മൂന്നു ചിത്രങ്ങൾ വിധയയെ നായികയായി മലയാളത്തിൽ പ്ലാൻ ചെയ്തു എങ്കിലും അതൊന്നും നടന്നില്ല അങ്ങനെ ഭാഗ്യ ദോഷിയായ നടി എന്ന പേരോടെയാണ് പാലക്കാട്ടു കാരിയായ വിദ്യ ബാലൻ എന്ന മലയാളി പെൺകുട്ടി ബോളിവുഡിലേക്ക് വണ്ടി കയറിയത്.

READ NOW  "ഇന്ന് വരെ കാണാത്ത ഭാവങ്ങളായിരുന്നു ഞാൻ അന്ന് മമ്മൂട്ടിയുടെ മുഖത്ത് കണ്ടിരുന്നത് " ;ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ശ്രീനിവാസൻ

എന്നാൽ ബോളിവുഡിലെത്തിയ വിദ്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ വിദ്യ ബാലൻ നേടിയിട്ടുണ്ട്. വിദ്യ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മമ്മൂട്ടി നായകന്യ ഒരു ചിത്രത്തിലേക്ക് വിദ്യയെ കാസ്റ് ചെയ്യാൻ ഒരു നിർമ്മാതാവ് വിദ്യ ബാലനെ സമീപിക്കുന്നത്. അന്ന് വിദ്യ ബാലൻ ആ ഓഫറിന് മറുപടിയായി പറഞ്ഞതാണ് നമ്മുടെ വാർത്തക്ക് ആധാരം.

അന്ന് വിദ്യ പറഞ്ഞത് വയസ്സന്മാരോടൊപ്പം അഭിനയിക്കാൻ എന്നെ കിട്ടില്ല എന്നാണ് അന്ന് മമ്മൂട്ടിക്ക് ഏകദേശം അറുപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. അന്ന് ആ വാർത്ത മമ്മൂട്ടിയും അറിഞ്ഞിരുന്നു. പിന്നീട് കുറച്ചു നാൾ കഴിഞ്ഞു വിദ്യ സിൽക്ക് സ്മിതയുടെ ജീവിത കഥയെ ആസ്പദമാക്കി ചെയ്ത ഡേർട്ടി പിക്ച്ചർ എന്ന സിനിമയിലൂടെ ആണ് വിദ്യ ബാലന് ദേശീയ അവാർഡ്ലഭിച്ചത്.

എന്നാൽ ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം വിദ്യയുടെ കരിയറിൽ വലിയ മാങ്ങേലിട്ടു എന്നാണാണ് പല്ലിശ്ശേരി പറയുന്നത്. കാരണം ആ ചിത്രത്തിൽ വിദ്യ കാണിക്കാനുള്ളതിന്റെ മാക്സിമം കാണിച്ചു എന്നും ഇനി ഒന്നും കാണിക്കാനില്ലാത്തതുകൊണ്ടു പുതുമ നഷ്ടമായി അവസരങ്ങൾ കുറഞ്ഞു എന്നും പല്ലിശേരി പറയുന്നു.

READ NOW  ആ ഇഞ്ചക്ഷൻ എടുക്കാനായി കിടന്നപ്പോൾ അതു തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് അറിഞ്ഞില്ല - ഡിമ്പിള്‍ റോസ്

അവസരങ്ങൾ കുറഞ്ഞ വിദ്യ വീണ്ടും മലയാളത്തിലേക്ക് കണ്ണ് വച്ച് എന്നും ഒരഭിമുഖത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വോപ്നം എന്നും അവർ പറഞ്ഞതായി വാർത്തകൾ വന്നു എന്ന് പല്ലിശേരി പറയുന്നു. അപ്പോൾ മുൻപ് മമ്മൂട്ടിയെ വയസ്സൻ എന്ന് വിളിച്ച പരാമർശം ഓർമ്മിപ്പിച്ചപ്പോൾ താൻ അത് മമ്മൂട്ടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല എന്നും. അന്ന് തനിക്ക് ഒരു അബദ്ധം പറ്റിയതാണ് എന്നും പറഞ്ഞൊക്കെ തടി തപ്പി എന്ന് ആണ് പല്ലിശേരി പറയുന്നത്.

ഈ വിവരം അറിഞ്ഞ മമ്മൂട്ടി അതിനോട് പ്രതികരിച്ചത് വളരെ രസകരമായിരുന്നു എന്ന് പല്ലിശ്ശേരി പറയുന്നു. വാ തുറന്നു ചിരിക്കാതെ ഒരു പ്രത്യേകതരം മതി മറന്നുള്ള ചിരിയായിരുന്നു അന്ന് മമ്മൂട്ടി ആദ്യം ചെയ്ത കാര്യം എന്നും ഇതിനോക്കെ താൻ എന്താണ് പറയേണ്ടത് എന്ന് അദ്ദേഹമ ആദ്യം ചോദിച്ചു എന്നും പല്ലിശ്ശേരി പറയുന്നു.

മമ്മൂട്ടി പറഞ്ഞു അവരെ എനിക്കൊപ്പം സിനിമയിൽ ഉൾപ്പെടുത്തുന്നതിന് എനിക്ക് യാതൊരു കുഴപ്പവുമില്ല അവർ മികച്ച നടി തന്നെയാണ് . അതോടൊപ്പം മമ്മൂട്ടി പറഞ്ഞ പ്രസക്തമായ ഒരു കാര്യം പക്ഷേ അവർ പറഞ്ഞതിൽ ഒരു തിരുത്തിന്റെ ആവശ്യമുണ്ട് എന്നും അവർ ആറു വര്ഷം മുൻപ് പറഞ്ഞത് വയസ്സന്മാരുടെയൊപ്പം അഭിനയിക്കില്ല എന്നാണ് . അങ്ങനെയാണെങ്കിൽ എനിക്കിപ്പോൾ എഴുപത്തിയൊന്നു വയസ്സായി ഞാൻ ഇപ്പോഴും കിഴവൻ തന്നെയല്ലേ അപ്പോൾ എനിക്ക് തോന്നുന്നു ആ വാക്ക് അവർ ഇപ്പോൾ മാറ്റേണ്ട ആവശ്യം ഇല്ല അവർ കിഴവന്മാർക്കൊപ്പം അഭിനയിക്കേണ്ട ആവശ്യമില്ല. അവർ ചെറുപ്പക്കാർക്കൊപ്പം മാത്രമേ അഭിനയിച്ചു അവരുടെ യൗവ്വനം കൂടുതൽ നിലനിർത്തട്ടെ എന്നാണ് എന്റെ അഭിപ്രായവും.

READ NOW  പിന്നിൽ നിന്ന് കുത്തിയവരെ പോലും സ്നേഹിച്ച മനുഷ്യൻ; മുകേഷ് ഉണ്ടാക്കിയ നുണക്കഥ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു: ആലപ്പി അഷ്‌റഫ്

പക്ഷേ അവരെ എന്റെ ചിത്രത്തിൽ അഭിനയിപ്പിക്കില്ല എന്ന് ഞാൻ പറയില്ല പ്രൊഡ്യൂസറുടെ ഇഷ്ടവും സംവിധായകന്റെ ഇഷ്ടവും പോലെ ആകട്ടെ തനിക്ക് ഇതിലൊന്നും യാതൊരു പ്രശ്നവുമില്ല എന്ന് മമ്മൂട്ടി പറഞ്ഞത് എന്ന് പല്ലിശ്ശേരി പറയുന്നു.

പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം തനിക്ക് മമ്മൂട്ടിയെ നന്നായി അറിയാം അദ്ദേഹം ഒരു ശത്രുതയോ പ്രതികാരമോ കൊണ്ട് നടക്കില്ല. അല്പം കഴിയുമ്പോൾ അദ്ദേഹം തന്നെ പറയും അവരെ വിളിക്കു എന്ന് കാരണം അതാണ് മമ്മൂട്ടി അത് സ്നേഹത്തിന്റെ ഒരു പ്രവാഹമാണ്. ആദ്യമൊകകെ കുറച്ചു ദേഷ്യം കാണിക്കും പക്ഷേ അല്പം കഴിയുമ്പോൾ തന്നെ മറക്കും തിരികെ വിളിച്ചു ഓക്കേ പറയും തനിക്കുറപ്പാണ് വിദ്യ ബാലനൊപ്പം ഉടൻ തന്നെ മമ്മൂട്ടി സിനിമ ചെയ്യും എന്ന് പല്ലിശ്ശേരി തറപ്പിച്ചു പറയുന്നു.

ADVERTISEMENTS