ജയനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ വാക്കുകളെ കുറിച്ച് ഓർത്ത് വിധുബാല

3509

കൃഷ്ണൻ നായർ എന്ന പേരിന്റെ ഉടമയെ മലയാളികൾക്ക് സുപരിചിതമല്ലെങ്കിലും ജയൻ എന്ന നാമം അറിയാത്ത മലയാളികൾ ഉണ്ടാവില്ല.നടൻ ജയനെ കുറിച്ച് എന്തുതന്നെ പറഞ്ഞാലും മതിയാകില്ല. ഒരുപക്ഷേ മലയാള സിനിമയിൽ ഡ്യൂപ്പില്ലാതെ അന്നും ഇന്നും വളരെ സങ്കീർണമായ അപകടങ്ങൾ നിറഞ്ഞ ആക്ഷൻ rസീനുകള് ചെയ്യാൻ അദ്ദേഹത്തിന് പകരം ആരും ഉണ്ടാകില്ല എന്നുള്ളത് തന്നെ ഒരു വലിയ സത്യമാണ്.

എത്ര സങ്കീർണമായ എത്ര അപകടം നിറഞ്ഞ സീനുകൾ ആയാലും ട്യൂപ്പിനെ വെക്കാതെ സ്വന്തമായി ആ രംഗം മികവോടെ അഭിനയിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. അത്തരത്തില് ഒരാപകടത്തിൽ അദ്ദേഹം ഈ  ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ജയൻ എന്നുള്ളത് ഒരു റിയൽ സൂപ്പർ ഹീറോ തന്നെയാണ്.

ADVERTISEMENTS
   

1970കളിലും 80കളിലും മലയാളത്തിന്റെ വസന്തം ആയിരുന്നു അദ്ദേഹം.150 ഓളം മലയാള സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അവസാന സിനിമയായിരുന്നു കോളിളക്കം. അതിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഒരു അപകടത്തിൽപ്പെട്ട അദ്ദേഹം മരണപ്പെടുന്നത്.

READ NOW  പൃഥ്വിരാജ് പറഞ്ഞത് പൂർണമായും തെറ്റാണു അതിനോട് യോജിക്കാൻ ആവില്ല- താരത്തിനു സോഷ്യൽ മീഡിയയിൽ വിമർശനം.


അതിനെ തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് അന്നത്തെ നായകനടിയായ വിധുബാല പറയുന്നത്.

ആഗോ സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഒന്നിൽ ചെയിൻ മോട്ടോർസൈക്കിളിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് പിടിക്കുന്ന സീൻ അഭിനയിക്കുമ്പോഴായിരുന്നു അപകടം നടക്കുന്നത്.ജയനോട് മുൻപേ പറഞ്ഞിരുന്നു മോട്ടോർസൈക്കിളിൽ നിന്ന് ഹെലികോപ്റ്ററിൽ പിടിക്കുന്നതുപോലെ കാണിച്ചാൽ മതി ഹെലികോപ്റ്ററിന്റെ ലാൻഡിങ് സ്കിഡ്‌ഡിൽ പിടിക്കരുത് കാരണം അങ്ങനെ ചെയ്താൽ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെടുകയും അതുവഴി അപകടം സംഭവിക്കുകയും ചെയ്യുമെന്ന് അദ്ദേഹത്തിനോട് സ്റ്റണ്ട് മാസ്റ്റർ പറഞ്ഞിരുന്നു.

എന്നാൽ അദ്ദേഹം അവിടെത്തന്നെ പിടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്തു എന്തുകൊണ്ടാണ് അവിടെ തന്നെ പിടിച്ചതെന്ന് തനിക്കറിയില്ല എന്നും വിധുബാല പറയുന്നു.

അപകടം നടക്കുമ്പോൾ സിനിമയുടെ കുറവ് മുഴുവൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ പോസ്റ്റ്മോർട്ടം ചെയ്തിട്ട് വന്ന ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാവർക്കും കണ്ണുനീർ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു കത്തി വയ്ക്കാൻ തോന്നുന്നില്ല അത്രയും പെർഫെക്റ്റ് ബോഡിയാണ്. അദ്ദേഹത്തിന് പുറമെ ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല ആ അപകടത്തിൽ തല താഴെ ഇടിച്ചു തലച്ചോറിനായിരുന്നു പരിക്ക് പറ്റിയത് .

READ NOW  ആ സംഭവത്തിനുശേഷം താൻ തിലകനോട് പിണങ്ങി സെറ്റിൽ നിന്നും പുറത്തേക്ക് പോയി.കവിയൂർ പൊന്നമ്മ പറഞ്ഞത്
ADVERTISEMENTS