മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മികച്ച നടനായി മലയാളത്തിൽ ഇനി ആരായിരിക്കും -ഉർവശി നൽകിയ മറുപടി ഇങ്ങനെ

1

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പേര് നൂറു ശതമാനം യോജിക്കുന്ന നടിയാണ് ഉർവ്വശി. നിരവധി അവിസ്മരണീയ കഥാപത്രങ്ങൾ മലയാളികൾക്കായി സമ്മാനിച്ച നടിയാണ് ഉർവ്വശി. ഉർവ്വശി മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളായി.കോമഡി ആയാലും സീരിയസ് വേഷങ്ങൾ ആയാലും അത്തരത്തിൽ ഏതൊക്കെ വ്യഹത്യസ്ത കഥാപാത്രങ്ങൾ ഒരഭിനയത്രിക്ക് അവതരിപ്പിക്കാമോ അതെല്ലാം ഭംഗിയായി അവതരിപ്പിക്കുന്ന നടിയാണ് ഉർവ്വശി. ഇപ്പൊ നടി ഉര്വശിയോട് മുൻപ് ഒരഭിമുഖത്തതിൽ ചോദിച്ച ഒരു ചോദ്യവും അതിനു നടി ഉർവശി നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

നമ്മളെപ്പോഴും ഒന്നിച്ചു പറയുന്ന മമ്മൂട്ടി മോഹൻലാൽ എന്നീ രണ്ടു പേരുകൾ ഉണ്ടല്ലോ അവർക്ക് ശേഷം പിന്നീട് മികച്ച നടന്മാരായി ആരാണ് മലയാള സിനിമയിൽ ഉർവശി കാണുന്നത്. ഇതാണ് അവതാരകനായ ജോണി ലൂക്കാസ് ചോദിക്കുന്നത്. ഇതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്.

ADVERTISEMENTS
   

ഇന്ന് പറയാനാണെങ്കിൽ ഏറ്റവും എളുപ്പം പറയാവുന്ന പേര് ഫഹദ് ഫാസിൽ ആണെന്ന് ഉർവശി പറയുന്നു. അതിനുള്ള കാരണവും ഉർവശിയെ പോലെ എക്സ്പീരിയൻസ് ആയിട്ട് ഉള്ള ഒരു നടി പറയുന്നത് ഇങ്ങനെയാണ്

ഫഹദ് ഫാസിൽ എന്ന വ്യക്തി ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടനായി അയാൾ മാറും എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഏത് ക്യാരക്ടേഴ്സും അയാൾക്ക് ചെയ്യാൻ കഴിയും. അദ്ദേഹം ക്യാരക്ടർ സെലക്ട് ചെയ്യുന്നത് തന്നെ ഒന്നിനോടൊന്ന് ഉപമിക്കാൻ പറ്റാത്ത ക്യാരക്ടറുകളാണ്ചാപ്പാ കുരിശ് പോലുള്ള ട്വന്റി ടു ഫീമെയിൽ കോട്ടയം പോലുള്ള പക്കാ നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്രി. കരിയറിന്റെ തുടക്കകാലത്ത് തന്നെ ഞാനൊരു വലിയ ഹീറോയാണ് അതുകൊണ്ട് ഞാൻ ആ ഹീറോയിസം നിലനിർത്തുന്ന ക്യാരക്ടറുകളെ ചെയ്യൂ എന്നുള്ള രീതി പിന്തുടരാതെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു ഒരു മികച്ച നടൻ എന്നുള്ള രീതിയിലാണ് അദ്ദേഹം കഥാപാത്രങ്ങളെ എടുത്തതും അഭിനയിച്ചത്. ആ ഒരു നിലയിലേക്ക് അദ്ദേഹം തന്റെ അഭിനയജീവിതത്തെ കൊണ്ടുപോയി. അതാണ് അയാളിലെ നടന്റെ വളർച്ച.

ഇപ്പം ആവേശത്തിൽ ഒരു ആക്ഷൻ പാക്കേഡ് കോമഡി വേഷം ചെയ്തതോടുകൂടി എല്ലാ കഥാപാത്രങ്ങളും പൂർത്തിയായിരിക്കുകയാണ് ഇന്ത്യൻ സിനിമയിൽ തന്നെവളരെയധികം സ്വാധീനം ഉണ്ടാക്കാൻ പറ്റുന്ന നടനാണ് ഫഹദ് ഫാസിൽ. അഭിനയ ജീവിതത്തിൽ ഫഹദിന്റെ കഥപാത്രങ്ങൾ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ് പലപ്പോഴും ആ കഥാപാത്രത്തിനുള്ളിൽ ആയിപ്പോകുന്ന ഫഹദിന്റെ സ്വൊഭാവത്തെ കുറിച്ച് പോലും ഭാര്യ നസ്രിയ പറയാറുണ്ട്. അത്രത്തോളം ഓരോ കഥപാത്രങ്ങളും അദ്ദേഹത്തെ സ്വാധീനിക്കാറുണ്ട്. അവയെ അദ്ദേഹം ഉള്ളിലേക്ക് എടുക്കാറുണ്ട് എന്നതാണ് അതിനർത്ഥം. മോഹൻലാൽ പോലും ഫഹദ് ഫാസിലിനെയാണ് തന്റെ പകരക്കാരനായി കാണുന്നത് എന്നതാണ്. അതെ പോലെ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് പണ്ട് മോഹൻലാൽ ചെയ്ത പോലെത്തെ ഒരു കഥാപത്രം ഇപ്പോൾ നമ്മുട എമനസ്സിൽ വന്നാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ഫഹദിന്റേതാണ് എന്ന് അതാണ് അയാളിലെ നടന്റെ പ്രത്യേകത. കാണുകളിൽ പോലും ആ ചലനം നമ്മുക്ക് കാണാം.

ADVERTISEMENTS
Previous articleആ മലയാളം നടന്റെ ജീവിതം എന്റെ ദാനമാണ് – പത്തുകോടി തന്നാലും എന്നെ കിട്ടില്ല- പക്ഷേ ഞാൻ അത് – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രീയങ്ക