മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് സ്ഫടികം എന്ന ചിത്രം. ഈ ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ അത്രയും തന്നെ പ്രാധാന്യമുള്ള ചാക്കോ മാഷ് എന്ന അച്ഛനായി തിലകനും എത്തിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സംവിധായകനായ ഭദ്രൻ സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ടോക്സിക് പേരന്റിങ് എന്താണെന്ന് കാണിച്ചുതന്ന ഒരു സിനിമയാണ് സ്ഫടികം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നുമാണ് ഈ ഒരു സിനിമ ഉണ്ടായത് എന്നാണ് ഭദ്രൻ പറയുന്നത്. തന്റെ ജീവിതത്തിൽ പ്രാധാന്യമുള്ള നാലാളുകളാണ് സിനിമയിൽ ചേർന്നിരിക്കുന്നത്.
ഒന്ന് തന്റെ അപ്പൻ തന്നെയായിരുന്നു. മറ്റു കുട്ടികളുമായി തന്നെ എപ്പോഴും താരതമ്യപ്പെടുത്തുക എന്നതും അപ്പന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു എന്ന് ഓർമ്മിക്കുന്നു. തന്നെ കൊച്ച് ആക്കുന്നതും പതിവായിരുന്നു പഠിക്കാൻ തന്നെ വളരെ പിന്നോട്ടായിരുന്ന തന്നെ ഒരു സംഗീതജ്ഞൻ ആക്കണമെന്ന് ആഗ്രഹവും അച്ഛനുണ്ടായിരുന്നു.
പൊട്ട കിണറ്റിൽ ഒരു പൊന്മാനെ കണ്ടു നിന്നതിന് 10 മിനിറ്റ് വൈകി എന്ന കാരണം പറഞ്ഞ് തന്റെ കവിളിൽ അടിച്ച ഒരു സാർ ഉണ്ട്. അദ്ദേഹത്തിന്റെ പേര് തോമസ് സാർ എന്നാണ്. അതുപോലെതന്നെ കണിശക്കാരനായ പിള്ള സാറിനെയും മറന്നു പോകാൻ സാധിക്കില്ല. ഡോൺ ബോസ്കോയിലെ ക്ലാസ്സിൽ ചുണ്ടിന്റെ കോണിൽ മുറുക്കി തുപ്പി കൊണ്ട് തന്നെ ഭയപ്പെടുത്തിവരുന്ന ഭൂതലിംഗം സാറാണ് നാലാമൻ. ഇവരെല്ലാവരും കൂടി ചേർന്നതാണ് ചാക്കോ മാഷ് എന്നും ഭദ്രൻ ഓർമ്മിക്കുന്നു
ചാക്കോ മാഷിന്റെ കഥാപാത്രമായി മനസ്സിൽ കണ്ടത് ആദ്യം മുതൽ തന്നെ തിലകനെ ആയിരുന്നു. എന്നാൽ വർഷങ്ങളായി തിലകനും ഭദ്രനും ഇടയിൽ നിലനിന്നിരുന്ന ചില പിണക്കം കാരണം അദ്ദേഹത്തെ വിളിച്ച് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞില്ല. ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് രണ്ടുപേരും തമ്മിൽ ഒരു വഴക്കുണ്ടായി പിണങ്ങിയിരുന്നു. പിന്നീട് ഈ ഒരു സിനിമയെക്കുറിച്ച് പറയാൻ സാധിച്ചിരുന്നില്ല എന്നും ഭദ്രൻ ഓർമിക്കുന്നുണ്ട്.
എങ്ങനെ അദ്ദേഹത്തെ വിളിക്കുമെന്ന് കരുതിയിരുന്നപ്പോൾ ഈ സിനിമ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു സമയത്ത് തന്റെ തെറ്റും മനസ്സിലാക്കി തന്നെ തിരിച്ചു വിളിക്കുകയായിരുന്നു തിലകൻ ചെയ്തത്. അങ്ങനെയാണ് സ്ഫടികത്തിലേക്ക് തിലകൻ എത്തുന്നത് എന്നും പറയുന്നു.
ചാക്കോ സാറിന്റെ മനസ്സിലെ ആ ഒരു മൗഢ്യം തിരിച്ചറിയാൻ നിമിത്തമാകേണ്ട ഒരു കഥാപാത്രം വേണം അതാരാണ് എന്ന ചിന്തിച്ചപ്പോഴാണ് ആടുതോമ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത്. അങ്ങനെ ഒരു റൗഡി കഥാപാത്രമായി മോഹൻലാലിനെ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു.
ഇരട്ടചങ്കൻ എന്നറിയപ്പെടുന്ന ആടുതോമ ചാക്കോ മാഷിനെ മനസ്സിലാക്കി കൊടുക്കേണ്ട ഒരു നിമിത്തം മാത്രമാണ്. ആണത്തം മാത്രമായിരുന്നു ഈ കഥാപാത്രത്തിന് ആവശ്യമുണ്ടായിരുന്നത് എങ്കിൽ ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടിയോ സുരേഷ് ഗോപിയോ വേണമെങ്കിൽ പരിഗണിക്കാമായിരുന്നു. പക്ഷേ ഈ കഥാപാത്രത്തിന് ആണത്തത്തിനോടൊപ്പം കുറച്ച് നിഷ്കളങ്കതയും അത്യാവശ്യമായിരുന്നു. മോഹൻലാലിന്റെ കണ്ണുകളിൽ ആ നിഷ്കളങ്കത കാണാൻ സാധിക്കുമായിരുന്നു.
ഉർവശി ആയിരുന്നില്ല ആദ്യം നായികയായി എത്താൻ ഉദ്ദേശിച്ചിരുന്നത് ശോഭനയെ നായികയാക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ നർത്തകിയായിരുന്ന ശോഭനയ്ക്ക് അമേരിക്കയിൽ ഒരു നൃത്ത പരിപാടിക്ക് പോകേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് ഉർവശി ഈ കഥാപാത്രത്തിലേക്ക് വരുന്നത്. എന്നാൽ സിനിമ ചെയ്തു കഴിഞ്ഞപ്പോൾ ഉർവശി തന്നെയായിരുന്നു ഈ റോളിന് മികച്ചത് എന്ന് തോന്നിയിരുന്നു. കള്ളു കുടിച്ചു ചെയ്ത ആ സീനൊക്കെ മറ്റാരെക്കൊണ്ടും അത്രയും ഭംഗിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല .