ലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ

54

മലയാള സിനിമയിൽ എത്ര നായികമാർ വന്നാലും ലേഡീ സൂപ്പർസ്റ്റാർ എന്ന് ആരെയൊക്കെ പുകഴ്ത്തിയാലും ആ പദവി എന്നും ഉർവശിയുടെ കൈകളിൽ ഭദ്രമായിരിക്കും എന്നാണ് ആരാധകർ പറയാറുള്ളത്. കാരണം ഒരേ തട്ടിലുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള വ്യക്തിയല്ല ഉർവശി. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായ തരത്തിൽ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള നടി ഉർവശിയാണ് എന്നാണ് പലപ്പോഴും ആരാധകർ പറയാറുള്ളത്.

ഇപ്പോൾ ഈ ചോദ്യത്തിന് ഉർവശി മറുപടി പറയുകയാണ് ചെയ്യുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി ഉർവശി നൽകിയത്. വാക്കുകൾ ഇങ്ങനെ…

ADVERTISEMENTS
   

താൻ ആരുടെയും റെക്കമെന്റേഷനിൽ സിനിമയിലേക്ക് വന്ന വ്യക്തിയല്ല. ഒരു നായകനും റെക്കമെന്റ് ചെയ്ത അല്ല തനിക്ക് റോളുകൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ താൻ ഒരു കാലഘട്ടം വരെ കഥകൾ കേൾക്കുക പോലും ഉണ്ടായിരുന്നില്ല.

READ NOW  അതിഥി രവി ഒരു തേപ്പുകാരിയാണെന്ന് കുഞ്ചാക്കോ ബോബനും അനു സിത്താരയും

 

മഴവിൽക്കാവടിയുടെ സമയത്തൊക്കെയാണ് കഥകൾ കേട്ടിട്ടുള്ളത് മാത്രമല്ല നായികയായി മാത്രമേ അഭിനയിക്കുവെന്ന് വാശി പിടിക്കുകയും ചെയ്തിട്ടില്ല. തന്റെ വീട്ടിലുള്ളവരും അങ്ങനെയൊന്നും തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. നീ നായികയായി മാത്രമേ അഭിനയിക്കാവൂ വലിയ നായകന്റെ ഒപ്പം മാത്രമേ അഭിനയിക്കാവൂ എന്നൊന്നും വീട്ടിൽ ആരും പറഞ്ഞിട്ടില്ല. എനിക്ക് 20 വയസ്സ് ഉള്ളപ്പോഴാണ് തലയണമന്ത്രം വരുന്നത്.

ആ സമയത്തും ആരും ആ കഥ ചെയ്യേണ്ട എന്നു പറഞ്ഞിട്ടില്ല. ആ കഥാപാത്രം നീ ചെയ്താൽ വളരെയധികം ചലഞ്ചിങ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ ചെയ്തിട്ടുള്ളത്. മാത്രമല്ല ലേഡീ സൂപ്പർസ്റ്റാർ എന്നൊക്കെയുള്ള പട്ടം എടുത്ത് തലയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് പോകാതെ കൊണ്ടുനടക്കുക എന്ന് പറയുന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമല്ലേ?.

അതുകൊണ്ടു തന്നെ ഒരു പട്ടങ്ങളും തലയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.. വെറുതെ എന്തിനാണ് അങ്ങനെയുള്ള ബഹുമതികളൊക്കെ സ്വന്തമാക്കുന്നത്. മാത്രമല്ല എന്തിനാണ് ലേഡീ സൂപ്പർസ്റ്റാർ, വെറും സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ പോരെ.

READ NOW  മോഹൻലാലിലെ നന്മയുള്ള കൊച്ചനിയനെ കുറിച്ച്- ക്യാപ്റ്റൻ രാജു പറഞ്ഞ ആരുടെയും കണ്ണുനയിപ്പിക്കുന്ന അനുഭവം.

എനിക്ക് ലേഡി ഡയറക്ടർ എന്ന് പറയുന്നതുപോലും ഇഷ്ടമല്ല സാധാരണ പറയുന്നതുപോലെ ഡയറക്ടർ എന്ന് പറയേണ്ട ആവശ്യമല്ലേ ഉള്ളൂ എന്നും ഉർവശി ചോദിക്കുന്നുണ്ട്. ഇതിന് താഴെ പലരും കമന്റ് ചെയ്യുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് ഉർവശി ലേഡീ സൂപ്പർസ്റ്റാർ ആണ് എന്ന് പറയുന്നത് എന്നാണ്.

ADVERTISEMENTS