മനോജ് കെ ജയന്റെ പ്രസ്താവനയ്ക്ക് ഉർവശിയുടെ മറുപടി, ‘അന്ന് അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു’

2

നടൻ മനോജ് കെ. ജയനുമായി വേർപിരിഞ്ഞതിന് ശേഷം മകൾ തേജലക്ഷ്മിയുടെ (കുഞ്ഞാറ്റ) കാര്യങ്ങളിൽ ഇരുവരും പൊതുവേദികളിൽ സംസാരിക്കുന്നത് അപൂർവമായിരുന്നു. എന്നാൽ, മകളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് മനോജ് കെ. ജയൻ നടത്തിയ ഒരു പ്രസ്താവനക്ക് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഉർവശി. മുൻപ് ചില കാര്യങ്ങൾ ഇങ്ങനെയായിരുന്നെങ്കിൽ പല നഷ്ടങ്ങളും ഒഴിവാക്കാമായിരുന്നെന്ന് ഉർവശി മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക ഓണം അഭിമുഖത്തിൽ പറഞ്ഞു.

മനോജ് കെ. ജയന്റെ പ്രസ്താവന:

ADVERTISEMENTS
   

കുഞ്ഞാറ്റയുടെ ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ വെച്ചാണ് മനോജ് കെ. ജയൻ ഈ വിഷയത്തിൽ സംസാരിച്ചത്. തന്റെ മകൾ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്നും, ആദ്യമായി അനുഗ്രഹം തേടാൻ ഉർവശിയുടെ അടുത്ത് പോകാൻ താൻ ആവശ്യപ്പെട്ടുവെന്നും മനോജ് കെ. ജയൻ പറഞ്ഞു. “ദക്ഷിണേന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് ഉർവശി. ഉർവശിക്ക് സമ്മതമല്ലായിരുന്നെങ്കിൽ, ഞാൻ കുഞ്ഞാറ്റയെ ഈ സിനിമ ചെയ്യാൻ സമ്മതിക്കില്ലായിരുന്നു,” മനോജ് കെ. ജയൻ പറഞ്ഞു. സിനിമയിൽ വരുമ്പോൾ അച്ചടക്കം, മുതിർന്നവരോടുള്ള ബഹുമാനം, ഗുരുക്കന്മാരോടുള്ള സ്നേഹം എന്നിവയെല്ലാം പാലിക്കണമെന്ന് താൻ മകൾക്ക് ഉപദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മനോജ് കെ. ജയന്റെ ഈ പ്രസ്താവനയോടാണ് ഉർവശി പ്രതികരിച്ചത്.

ഉർവശിയുടെ പ്രതികരണം:

“വാർത്താ സമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നതിന് മുൻപ് ചില കാര്യങ്ങൾ അദ്ദേഹം ഓർക്കണമായിരുന്നു എന്നു ഉർവ്വശി പറയുന്നു. ഞാൻ ഇവിടെ ഈ കഴിവുകളുമായി മകൾ കുഞ്ഞാറ്റ ജനിക്കുന്നതിന് മുൻപേ ഉണ്ട്. അതിനു മുൻപേയും ഉണ്ട് ഇന്നും ഞാൻ ഇവിടെത്തന്നെയുണ്ട്. എന്നാൽ അന്ന് ഈ രീതിയിലുള്ള ചിന്തകൾ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു,” ഉർവശി പറഞ്ഞു. പഴയ കാര്യങ്ങളിലേക്ക് മനസ്സ് പോയത് കൊണ്ടാകാം ആ അഭിമുഖം പൂർത്തീകരിക്കാൻ ഉര്വശിക്കായില്ല . വളരെ ഇമോഷണലായ താരം വളരെ പെട്ടന്ന് തന്നെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പത്ര സമ്മേളനത്തിൽ മനോജ് കെ ജയൻ നടത്തിയ പ്രസ്താവനകൾ താൻ കേട്ടിരുന്നു എന്നും താരം പറയുന്നു. പക്ഷേ അതിനെ ആ ലാഘവത്തോടെ അല്ല ഉർവ്വശി എടുത്തത് എന്ന് അവരുടെ അഭിമുഖത്തിൽ നിന്ന് വ്യക്തമാണ്.

സിനിമയിൽ തൻ്റെ മകൾ അഭിനയിക്കുന്നതിൽ എതിർപ്പില്ലെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ അവൾക്ക് അഭിനയിക്കാമെന്നും ഉർവശി കൂട്ടിച്ചേർത്തു. തന്റെ സഹോദരങ്ങളുടെയും മക്കൾക്ക് സിനിമയിൽ വരണമെന്നാണ് ആഗ്രഹം തങ്ങൾ ആരും അവരുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ലന്നും ഉർവ്വശി പറയുന്നു.

മനോജ് കെ. ജയന്റെ അച്ഛന്റെ ആഗ്രഹം കുഞ്ഞാറ്റ സിനിമയിൽ വരണമെന്നായിരുന്നെന്നും അദ്ദേഹത്തിന്റെ അഭാവം ഈ നിമിഷത്തിൽ വേദനിപ്പിക്കുന്നുണ്ടെന്നും മനോജ് കെ. ജയൻ മുൻപ് പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷം മകൾ സിനിമയിൽ വരുന്നതുമായി ബന്ധപ്പെട്ട് മനോജ് കെ. ജയനും ഉർവശിയും പരസ്യമായി പ്രതികരിക്കുന്നത്, ഇവരുടെ കുടുംബ ബന്ധത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. വേർപിരിഞ്ഞുവെങ്കിലും മകളുടെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളിൽ ഇരുവരും ഒരേ മനസ്സോടെയാണ് നീങ്ങുന്നതെന്ന കാഴ്ച, പ്രേക്ഷകർക്കും ഏറെ സന്തോഷം നൽകുന്നുണ്ട്. ദീർഘ കാലത്തേ പ്രണയത്തിനൊടുവിലാണ് മനോജ് കെ ജയനും ഉർവ്വശിയും വിവാഹിതരാകുന്നത്. തങ്ങളുടെ ബന്ധത്തിന്റെ തന്റെ വീട്ടുകാർ എതിർത്തിരുന്നു എന്ന് ഉർവ്വശി മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ ബന്ധം അധികം നീണ്ടു നിന്നില്ല. ഇരുവരും വലിയനിയമ യുദ്ധങ്ങൾ നടത്തിയാണ് വേർപിരിഞ്ഞത്. അതിനു ശേഷം ഇരുവരും വേറെ വിവാഹം കഴിക്കുകയും ആ കുടുംബ ജീവിതം സന്തുഷ്ടമായി മുന്നോട്ടു പോവുകയുമാണ്.

ADVERTISEMENTS