ഉർഫി ജാവേദ് ശരിക്കും അറസ്റ്റിലായതാണോ ? ഇന്ന് അതായത് വെള്ളിയാഴ്ച രാവിലെ മുംബൈയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി ഒരു പുതിയ വീഡിയോ അവകാശപ്പെടുന്നു. വൈറൽ ഭയാനി എന്ന പാപ്പരാസി മീഡിയ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, രാവിലെ കാപ്പി റണ്ണിൽ രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർ അവളെ കസ്റ്റഡിയിലെടുക്കുന്നതാണ് വീഡിയോയിലെ ദൃശ്യം .
വീഡിയോയിൽ ഒരു വനിതാ പോലീസ് ഓഫീസർ ഉർഫിയോട് തങ്ങൾ അവളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വന്നതാണെന്നും കൂടെ വരണമെന്നും ആവശ്യപ്പെടുന്നു . കസ്റ്റഡിയിലെടുത്തതിന്റെ കാരണം ഉർഫി ചോദിച്ചപ്പോൾ, ഉദ്യോഗസ്ഥൻ തിരിച്ചു ചോദിച്ചത് ഇങ്ങനെയാണ് , “ഇത്നെ ചോട്ടെ ചോട്ടെ കപ്‌ഡെ കൗൻ പെഹെൻകെ കൗൻ ഗുംതാ ഹേ?” ഇത്രയും ചെറിയ വസ്ത്രങ്ങൾ ധരിച്ചു എന്തിനാണ് കറങ്ങി നടക്കുന്നത് എന്ന്.
ഉർഫി കോഫി ഷോപ്പിൽ വച്ച് അറസ്റ്റിലാകുന്ന സമയത്തു ഒരു ജോടി ഡെനിം പാന്റിനൊപ്പം പിന്ഭാഗമില്ലാത്ത ചുവന്ന ടോപ്പു ആണ് ധരിച്ചിരുന്നത് . നടി വീണ്ടും കാരണം ചോദിച്ചപ്പോൾ, പോലീസ് സ്റ്റേഷനിലേക്ക് വരാനാണ് ഉദ്യോഗസ്ഥർ അവളോട് ആവശ്യപ്പെട്ടത് . രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും ഒരു സബ് ഇൻസ്പെക്ടറും ആണ് ഉർഫിയെ അറസ്റ് ചെയ്യാനായി എത്തിയത് . വനിതാ പോലീസുകാർ ഇരുവരും ചേർന്ന് അവളുടെ ഇരു കൈകളിലും പിടിച്ച് കൊണ്ട് വന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് വാഹനത്തിൽ കയറ്റി അവർ ഉർഫിയെയും കൊണ്ട് പോകുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
എന്നാൽ ലേറ്റസ്റ്റ് ഫിലിം ന്യൂസിന് ഇതുവരെയും ഈ വീഡിയോയുടെ ആധികാരികത ഉറപ്പിക്കാൻ ആയിട്ടില്ല
വീഡിയോയുടെ ആധികാരികതയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളും ആശയക്കുഴപ്പത്തിലാണ്. “ഇത് അവളുടെ ഒരു തമാശയായി തോന്നുന്നു,” ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി. “അതെ ഭായ് ഹ്മേ to prank lag rha,” അതെ സുഹൃത്തേ ഇത് ഒരു പ്രാങ്ക് ആകാനുള്ള സാധ്യതയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് എന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു.
https://www.instagram.com/reel/CzKtyd_KLp1
എന്നിരുന്നാലും, അടുത്തിടെ തന്റെ അതീവ ബോൾഡായ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാരണം ഉർഫി കുഴപ്പത്തിലായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ മാസം, ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ ഉർഫിയ്‌ക്കെതിരെ ബോൾഡായ വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരാൾ പരാതി നൽകിയതായി ഇടിംസ് റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നാലെ നടി പോലീസ് സ്‌റ്റേഷനിലെത്തി.
അവളുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാരണം ഉർഫി ജാവേദ് പലപ്പോഴും ട്രോളപ്പെടുകയും ടാർഗെറ്റുചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. ബിഗ് ബോസ് ഒടിടി ഫെയിം ഇതേക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറിയിട്ടില്ല. നേരത്തെ, ഒരു അഭിമുഖത്തിൽ, തനിക്കെതിരെ പരാതി നൽകുന്നവർക്കെതിരെ ഉർഫി ആഞ്ഞടിക്കുകയും താൻ ഒട്ടും സുരക്ഷിതയല്ല എന്ന് തോന്നുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു .
. എന്നിരുന്നാലും, അവൾ തന്റെ നഗ്നത പ്രദര്ശനത്തെ പിന്താങ്ങി തന്നെയാണ് സംസാരിച്ചത് പക്ഷേ താൻ ഇത് ‘ശ്രദ്ധയ്ക്കായി ചെയ്യുന്നു’ എന്ന് അവൾ സമ്മതിക്കുകയും ചെയ്തു. “ഈ വ്യവസായം ജനപ്രീതി നേടുന്നതിനും ശ്രദ്ധ നേടുന്നതിനും വേണ്ടിയാണ്, അപ്പോൾ അതിൽ എന്താണ് തെറ്റ്?” അവൾ ഇ-ടൈംസിനോട് പറഞ്ഞു. ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ’ താൻ മാത്രമല്ല ധരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ബിക്കിനി ചിത്രങ്ങൾ പങ്കിടുന്ന നിരവധി പെൺകുട്ടികളുണ്ടെന്നും ഉർഫി ജാവേദ് വാദിച്ചു.
ഇപ്പോൾ നടന്നത് തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്കും കേസുകൾക്കും ഒരു മറുപടി കൊടുക്കാൻ അല്ലെങ്കിൽ ഒന്ന് ട്രോളാണ് ഉള്ള ഉർഫിയുടെ ഒരു പ്രാങ്ക് വീഡിയോ ആകാനുള്ള സാധ്യതയുണ്ടെന്നാണു ചില റിപ്പോർട്ടുകൾ പറയുന്നത്. ഉർഫി നവേദിന്റെ സ്വൊഭാവം വച്ച് അത് സർവ്വ സാധാരണവുമാണ്.