അന്ന് ആ ഓഫിസർ ഷൂട്ടിങ്ങിനു സമ്മതിച്ചില്ല ; കരഞ്ഞുകൊണ്ട് ശബരിമലയിറങ്ങി അന്ന് ഞാൻ – ഉണ്ണി മുകുന്ദന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

3

2012 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്ത നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനം എന്ന മലയാള ചിത്രത്തിൻറെ തമിഴ് റീമേക്കായി2011 ൽ പുറത്തിറങ്ങിയ സീതൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദൻ സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതിനുശേഷം ചെറുതും പരമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു ഉണ്ണി തന്റേതായ സ്ഥാനം കണ്ടെത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ചിത്രമായ മാർക്കോയിലൂടെ താൻ ആരുടെയും പിന്നിൽ അല്ല എന്ന് ശക്തമായി മുന്നറിയിപ്പ് തന്നുകൊണ്ട് ഉണ്ണിമുകുന്ദൻ എന്ന നടൻ ഒരു സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്.

കരിയറിലുടെനീളം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ട് മുന്നോട്ടുവന്ന നടനാണ് ഉണ്ണിമുകുന്ദൻ. അത് പലപ്പോഴും പല അഭിമുഖങ്ങളിലും ഉണ്ണിമുകുന്ദൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബിജെപി/rss രാഷ്ട്രീയ ചായ്‌വുണ്ട് എന്നപേരിൽ വലിയതോതിൽ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു നടൻ കൂടിയാണ് ഉണ്ണിമുകുന്ദൻ. തനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ല എന്നും രാജ്യത്തോടൊപ്പം നിൽക്കുന്ന ഏതൊരു പാർട്ടിയും താൻ പിന്തുണയ്ക്കുമെന്നും ഉണ്ണിമുകുന്ദൻ അടുത്തിടെ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ തന്റെ സൂപ്പർ ഹിറ്റായി തീർന്ന മാളികപ്പുറം എന്ന ചിത്രത്തിലെ ഷൂട്ടിംഗ് സമയത്ത് താൻ നേരിട്ട ചില ബുദ്ധിമുട്ടുകളെ കുറിച്ച് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്. തന്റെ സൂപ്പർ ഹിറ്റായി തീർന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു താൻ നേരിട്ട ദുരനുഭവങ്ങൾ വ്യക്തമാക്കുകയാണ് ഉണ്ണിമുകുന്ദൻ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

മാളികപ്പുറം ചിത്രത്തിൻറെ ഷൂട്ടിംഗ്ൻറെ വലിയൊരു ഭാഗം ശബരിമല വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ രണ്ടു കുട്ടികളെയും കൂട്ടി താൻ രാത്രിയിൽ ശബരിമലയിൽ രാത്രി ഷൂട്ടിങ്ങിനു പോയി. അവിടെ എത്തിയപ്പോൾ അവിടുത്തെ ഒരു ഓഫീസർ ഷൂട്ടിങ്ങിന് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അന്ന് ആ ഷൂട്ടിംഗ് മുടക്കിക്കൊണ്ട് അയാൾ എന്നോട് പറഞ്ഞത് നിൻറെ സമയം ശരിയല്ല ഉണ്ണിമുകുന്ദ നീ രണ്ടാമതൊരു തവണ കൂടി വന്ന് അയ്യപ്പനെ പ്രാർത്ഥിക്കുക എന്നായിരുന്നു.

അപ്പോൾ താൻ അദ്ദേഹത്തോട് പറഞ്ഞത് ..ചേട്ട നിങ്ങൾക്ക് എന്നോട് എന്തെങ്കിലും വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിൻറെ പേരിൽ എന്ന ടാർഗറ്റ് ചെയ്യുന്നതിന് വേണ്ടി എൻറെ കൂടെ 80 പേരോളം ഷൂട്ടിങ്ങിന് വന്നിട്ടുണ്ട് അവരെ കൂടെ ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു. അന്ന് അവർ അത് അനുവദിക്കാതിരുന്നത് കൊണ്ട് കരഞ്ഞുകൊണ്ട് ശബരിമല ഇറങ്ങിയ വ്യക്തിയാണ് താനെന്നു ഉണ്ണി മുകുന്ദൻ പറയുന്നു. ആ സംഭവം എൻറെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവില്ല എന്ന് ഉണ്ണിപറയുന്നു.

പിന്നീട് ഒരു മാസം കഴിഞ്ഞ് ചിത്രത്തിന്റെ നിർമാതാവ് ആൻഡോ ജോസഫ് ചേട്ടൻ വീണ്ടും പെർമിഷൻ എടുത്തിട്ട് ഒരു മാസം കഴിഞ്ഞ് തങ്ങൾ വീണ്ടും പോയി ഷൂട്ട് ചെയ്തു. ഈ കുട്ടികളെയും കൂട്ടിക്കൊണ്ട് താൻ വീണ്ടും ശബരിമലയിൽ പോയിരുന്നു.

ആദ്യം എന്തുകൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനുള്ള അനുമതി ലഭിക്കാതിരുന്നത് എന്ന് അവതാരകന്റെ ചോദ്യത്തിന് എന്താണെന്ന് തനിക്കറിയില്ല എന്നും തന്നോടുള്ള വ്യക്തി വൈരാഗ്യമാകാം എന്നാണ് ഉണ്ണി മുകുന്ദൻ പപറയുന്നത്. തന്നെ കുറിച്ചുള്ള ഉള്ള വ്യാജവാർത്തകൾ കേട്ട് താൻ പോലും അറിയാതെ തന്നോട് വൈരാഗ്യം ഉണ്ടായ ഒരു വ്യക്തി ആയിരിക്കാം അത് എന്നും ഞാൻ എന്തെങ്കിലും വളരെ മോശപ്പെട്ട ആളാണ് എന്നുള്ള ചിന്തയിൽ ആയിരിക്കാം അദ്ദേഹം അന്ന് ഷൂട്ടിംഗ് തടഞ്ഞത് എന്നും ഉണ്ണിമുകുന്ദൻ പറയുന്നു.

ആദ്യതവണ എല്ലാ അനുമതികളുമായിട്ടാണ് തങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നത്. എന്നാൽ അയാളുടെ ഒരു ഒപ്പുകൂടി ആവശ്യമായിരുന്നു. അദ്ദേഹം അവിടെ ദേവസ്വത്തിൻറെ എന്തോ ഉദ്യോഗസ്ഥനായിരുന്നു. അന്ന് അയാൾ പറഞ്ഞത് ആര് വിളിച്ചാലും ഒക്കെ എന്ന് പറയും പക്ഷേ ഞാൻ സൈൻ ചെയ്യില്ല എന്നായിരുന്നു. തൻറെ മുൻപിൽ വച്ച് തന്നെയാണ് അയാൾ അങ്ങനെ പറഞ്ഞത്. ആ കാരണം കൊണ്ട് ചിത്രം ഷൂട്ടിംഗ് വീണ്ടും ഒരു മാസം വൈകിയെന്നും ഉണ്ണിമുകുന്ദൻ പറയുന്നു.

ADVERTISEMENTS