Advertisement
Home MOVIES Malayalam അന്ന് എന്റേതായി പ്രചരിച്ച ആ നഗ്‌ന വിഡിയോയിൽ ഉള്ളത് ഞാനല്ല – ശാലു മേനോന്റെ ഞെട്ടിക്കുന്ന...

അന്ന് എന്റേതായി പ്രചരിച്ച ആ നഗ്‌ന വിഡിയോയിൽ ഉള്ളത് ഞാനല്ല – ശാലു മേനോന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ

3330
ADVERTISEMENTS

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി വളർന്നു ബിഗ് സ്ക്രീനിലേക്ക് പതിയെ തന്റെ ചുവടു മാറ്റം നടത്തുന്ന സമയത്താണ് കരിയറിൽ ഒന്നാകെ കരിനിഴൽ വീഴ്ത്തി വിവാദങ്ങളും ജയിൽ വാസവുമൊക്കെ എത്തി ശാലു മേനോൻ എന്ന അഭിനയത്രിയുടെ അഭിനയ ജീവിതം താളം തെറ്റിയത്. ഈ അടുത്ത ദിവസങ്ങളിൽ തന്റെ കരിയറിൽ സംഭവിച്ച മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞു ശാലു നൽകിയ അഭിമുഖം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. അതോടൊപ്പം തന്നെ ശാലു മേനോന്റ എന്ന പേരിൽ വളരെ വ്യാപകമായി പ്രചരിച്ച ഒരു ഹോട്ട് വീഡിയോ ക്ലിപ്പിനെ പറ്റിയും താരം മനസ്സ് തുറന്നു.

ശാലുമേനോനെ പറ്റി ഗൂഗിൾ സെർച്ച് നടത്തുമ്പോൾ ഹോട് വീഡിയോ ക്ലിപ്പ് എന്ന പേരിൽ വരുന്ന വീഡിയോകളെ കുറിച്ചും ഫോട്ടോയെ കുറിച്ചും താരം മനസ്സ് തുറന്നു. അത്തരത്തിലുള്ള വീഡിയോ കാണുമ്പോൾ താൻ അതിന് വലിയ വില നൽകാറില്ല എന്നും. ഇന്നത്തെ ലോകത്തു മോർഫിങിലൂടെ എന്തും ചെയ്യാൻ പറ്റുമെന്നും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വിടുകയാണ് പതിവ് എന്നും ശാലു പറയുന്നു. “നമുക്കറിയാമല്ലോ അത് നമ്മുടെ വീഡിയോ അല്ല എന്നും നമ്മുടെ ചിത്രങ്ങൾ അല്ല എന്നുമൊക്ക. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനൊന്നും നോക്കില്ല” ശാലു പറയുന്നു.

ADVERTISEMENTS
READ NOW  ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല: ഭാര്യയെ പരിഹസിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് മനോജ് കെ ജയന്റെ വികാര നിർഭര മറുപടി

ഇത്തരക്കാർ അവരുടെ ജീവിതമാർഗ്ഗവും തൊഴിലുമായാണ് ഇതൊക്കെ കാണിച്ചു കൂട്ടുന്നത്. തന്നെ ഇതൊന്നും ബാധിക്കാറില്ല ഈ ചിത്രങ്ങളും വിഡിയോകളുമൊക്കെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് പുറത്തിറങ്ങിയ സമയത്തു തന്നെ താൻ അതൊക്കെ കണ്ടിരുന്നു എന്നും ഇപ്പോൾ അതൊന്നും നോക്കാറില്ല എന്നും,ദൈവാനുഗ്രഹം ഏറെ ഉള്ള ആളാണ് താനെന്നും അതുകൊണ്ടു തളർന്നു വീഴില്ല എന്നും ശാലു പറയുന്നു.

ജീവിതത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായപ്പോൾ ശരിക്കും പകച്ചു പോയി എന്നും എന്നാൽ പിന്നീട് അതിനെ നേരിടാൻ ശക്തി ലഭിച്ചു എന്നും ശാലു പറയുന്നു. സിനിമ ലോകത്തു ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്ന ആദ്യത്തെ ആൾ താനല്ല എന്ന തിരിച്ചറിവ് വലിയ ശക്തി പകർന്നു. വ്യാജ കേസിൽ 49 ദിവസം ജയിലിൽ കിടന്ന അനുഭവം ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. മറ്റുള്ളവരെ പെട്ടന്ന് വിശ്വസിക്കുനന്ന എന്റെ പ്രകൃതം ഞാൻ അവസാനിപ്പിച്ചു. ജയിലിൽ വ്യത്യസ്ത സ്വഭാവമുളള മനുഷ്യരെ കാണാനും മനസിലാക്കാനും കഴിഞ്ഞു. ആകെ രണ്ടു പേർ മാത്രമുള്ള ഒരു മുറി ലഭിച്ചു എന്നതാണ് അവിടെ ലഭിച്ച ഏക പരിഗണന. അതോടെ ജീവിതത്തിൽ കുറച്ചു സ്ട്രോങ്ങ് ആകാനും ബോൾഡ് ആകാനും കഴിഞ്ഞു എന്നും ശാലു മേനോൻ പറയുന്നു.

READ NOW  വിളിച്ചു പറയുന്നവർക്കും പ്രിൻറ് അടിച്ചു വിടുന്നവർക്കും നാണമില്ലേൽ എന്താ പറയുക- പൊട്ടിത്തെറിച്ചു ഷൈൻ ടോം ചാക്കോ.
ADVERTISEMENTS