വിവേക ശാലികളായ മനുഷ്യർ വിവേകമില്ലാത്ത മൃഗങ്ങളെക്കാൾ അധഃപതിക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. ഓരോ ദിവസവും അതിനുദാഹരണമാകും വിധമുള്ള വാർത്തകൾ ആണ് ദിവസേന മാധ്യമങ്ങളിൽ വരുന്നത്. അത്തരത്തിൽ മനുഷ്യർ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ദിനം പ്രതി കാട്ടിക്കൂട്ടുന്നത്.
ഇപ്പോൾ വൈറലാവുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ് . കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഒരു പെൺകുതിരയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംഭവമിങ്ങനെ
ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഒരു പെൺകുതിരയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് മൂന്ന് പേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദേവേന്ദ്ര (22), റിസ്വാൻ (23), ആമിർ (21) എന്നിങ്ങനെ മൂന്ന് പേരെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി ഹഫീസ്ഗഞ്ചിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സഞ്ജയ് സിംഗ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് പ്രതികളായ ഭഗവത് ശരൺ, സീഷൻ എന്നിവരെ പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി
കാഴ്ചക്കാരെ അസ്വോസ്ഥപ്പെടുത്തുന്ന വീഡിയോയിൽ, നവാബ്ഗഞ്ചിലെ ഇനായത്പൂർ ഗ്രാമത്തിലെ താമസക്കാരനായ ശരൺ, പെൺകുതിരയ്ക്കൊപ്പം പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കാണാം ,കൂട്ട് പ്രതിയായുള്ള സീഷൻ അതേസമയം കുതിരയുടെ കടിഞ്ഞാൺ പിടിക്കുന്നതായി വിഡിയോയിൽ കാണാം . മറ്റ് മൂന്ന് പ്രതികളും വീഡിയോയിൽ കുതിരയെ പീഡനത്തിരയാക്കുന്ന ശരണിന്റെ പ്രവർത്തികൾക്ക് പിന്തുണയുമായി സമീപത്തു തന്നെ കാണാം.
എന്നിരുന്നാലും, കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണം , ഒരു ഇൻസ്പെക്ടർ 15,000 രൂപ കൈപ്പറ്റിയ ശേഷം പ്രതിയായ യുവാവിനെ വിട്ടയച്ചതായി വെളിപ്പെട്ടു.
ഒടുവിൽ, 15,000 രൂപയ്ക്ക് പ്രതിയെ വിട്ടയച്ച ഇൻസ്‌പെക്ടറിനെക്കുറിച്ചും പ്രതി നടത്തിയ ക്രൂരതയുടെ വാർത്ത നെറ്റിസൺസ് പങ്കുവെച്ചപ്പോൾ ആണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ,സംഭവം വിവാദമായതോടെ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ബറേലി പോലീസ് മറുപടി നൽകി.
നാണംകെട്ട സംഭവത്തിന്റെ വീഡിയോ മറ്റുള്ളവർ റെക്കോർഡ് ചെയ്യുമ്പോൾ പ്രതികൾ ക്രൂരമായ പ്രവൃത്തി ചെയ്യുന്നതാണ് അസ്വസ്ഥജനകമായ വീഡിയോ കാണിക്കുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വകുപ്പുകൾ പ്രകാരം അഞ്ച് പേർക്കെതിരെയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തതായി പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന അസ്വാസ്ഥ്യകരമായ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, ഇത് രൂക്ഷമായ വിമർശനത്തിന് ഇടയാക്കുന്നു. പോലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.