മറ്റുള്ളവർ പറയുന്ന പോലെയല്ല എന്റെ വിജയത്തിൽ എന്നോളം സന്തോഷിക്കുന്ന ആളാണ് ആ യുവ സൂപ്പർ താരം – ടോവിനോ പറയുന്നു.

2530

ടോവിനോ തോമസ് എന്ന നടൻ ഇപ്പോൾ മലയാളികളുടെ ഉള്ളിൽ ഒരു പ്രള യം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ കഥാപാത്രത്തിന് വേണ്ടിയിട്ടും അദ്ദേഹം എടുക്കുന്ന എഫർട്ട് അഭിനന്ദനാർഹമാണ്.

ഓരോ സിനിമയ്ക്ക് വേണ്ടിയിട്ടും കഥാപാത്രങ്ങളിൽ വ്യത്യസ്തത പുലർത്താനും അദ്ദേഹം ഫിസിക്കലായും മെന്റലായും ഒരുപാട് പരിശീലനങ്ങൾ നടത്താറുണ്ട്. ഒരു നായകനാകാൻ തക്ക ആ മുഖം അദ്ദേഹത്തിന് ഇല്ല എന്ന് അപമാനിച്ചിറക്കി വിട്ടെടുത്താണ് യുവതാരങ്ങളിൽ ഏറ്റവും മികച്ച നടനായി ടോവിനോ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ ഭേദിച്ചുകൊണ്ടിരിക്കുകയാണ്.ടോവിനോയുടെ അനൂപ് എന്ന കഥാപാത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രളയസമയത്ത് നടൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുള്ള ഉത്തമ മറുപടിയാണ് 2018 എന്ന ചിത്രം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

READ NOW  വിനയന്റെ പടത്തിൽ അഭിനയിക്കേണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ മാള അരവിന്ദൻ നൽകിയ മാസ്സ് മറുപടി -വിലക്കിയപ്പോൾ പറഞ്ഞത്.

സിനിമാ മേഖലയിലും പുറത്തും സൗഹൃദങ്ങൾ ഒരുപാട് സൂക്ഷിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് ടോവിനോ. അദ്ദേഹത്തിന്റെ സിനിമാ ജീവിതം അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ആരംഭമെങ്കിലും ഇപ്പോൾ യുവ നടന്മാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം അദ്ദേഹം പടുത്തുയർത്തിയിട്ടുണ്ട്. അങ്ങനെയൊരു സൗഹൃദത്തിന്റെ കഥയാണ് ഇവിടെ പങ്ക് വെക്കുന്നത്.

ദുൽഖർ സൽമാനും താനും വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ടോവിനോ പറയുന്നത്. ദുൽഖറിന്റെ തീവ്രം എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ടോവിനോ, അന്നുമുതൽ തുടങ്ങിയ പരിചയം ഇരുവരെയും അടുത്ത സുഹൃത്തുക്കൾ ആക്കി.

ദുൽഖർ അഭിനയിച്ച കുറുപ്പിൽ വിഖ്യാത കഥാപാത്രമായാ ചാക്കോയായി എത്തിയത് ടോവിനോ തോമസ് ആയിരുന്നു.  ചിത്രം വലിയ വിജയം നേടിയിരുന്നു, ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽഖർ ഒരു വാച്ച് തനിക്ക് സമ്മാനമായി നൽകിയിരുന്നുവെന്നും അത് അല്പം എക്സ്പെൻസീവ് ആയിരുന്നു എന്നും ടോവിനോ പറയുന്നു. ഏത് സിനിമ ഇറങ്ങിയാലും മടിക്കാതെ വിളിച്ച് അഭിപ്രായം പറയുന്ന ആളാണ് ദുൽഖർ.

READ NOW  മലയാള സിനിമയില്‍ ഇനി അങ്ങനെയൊരു നടന്‍ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം എന്റെ വീക്നെസ് ആയിരുന്നു.-പ്രിയദര്‍ശന്‍

എൻറെ സിനിമകൾ വിജയിക്കുമ്പോൾ ഞാൻ എത്രത്തോളം സന്തോഷിക്കുന്നുവോ അത്രത്തോളം തന്നെ സന്തോഷിക്കുന്ന ഒരു വ്യക്തിയും കൂടിയാണ് ദുൽഖർ സൽമാൻ. നല്ല മനസ്സും നന്മയും ഉള്ള ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് നിസ്സംശയം പറയാനാകും.

മിന്നൽ മുരളി ഇറങ്ങിയത് കണ്ടതിനു ശേഷം ദുൽഖർ എന്നെ ഫോണിൽ വിളിച്ചിരുന്നു. നല്ല മൂവിയാണ് ഒരു കുറ്റവും പറയാൻ ഒന്നുമില്ല മനോഹരമായി ചെയ്തിട്ടുണ്ട്. എന്നൊക്കെ വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. സിനിമ മേഖലയിലുള്ള ഈ സൗഹൃദത്തെ കുറിച്ചിട്ട് പുറത്തുള്ളവരെ അറിയണമെന്നാണ് സത്യം പറഞ്ഞാൽ ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ അറിഞ്ഞാൽ ഈ പല ഫാൻസ് ഗ്രൂപ്പുകളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വഴക്കുകളും മറ്റും ഒഴിവാകുമായിരുന്നു എന്നും ടോവിനോ പറയുന്നു.

ADVERTISEMENTS