ഷൂട്ടിങ്ങിനു മുൻപ് ലാൽ വളരെ അസ്വസ്ഥനായിരുന്നു; അത്ഭുതം കൊണ്ട് ഞാൻ നിശ്ചലനായിപ്പോയി – മോഹൻലാലിൻറെ ആ പ്രകടനത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ പറഞ്ഞത്

48811

മലയാള സിനിമയിലെ തന്നെ പരിചയ സമ്പന്നരായ സംവിധായകരിൽ പ്രമുഖനാണ് ടി കെ രാജീവ് കുമാർ . നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം അവിസ്മരണീയമായ നിരവധി ക്ലാസിക് സിനിമകൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച ആ മഹാ നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ടികെ രാജീവ് കുമാർ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലാണ് ആ അതുല്യ പ്രതിഭ എന്ന് ടികെ രാജീവ് കുമാർ തുറന്നു പറയുന്നു . ടി കെ രാജീവ് കുമാറിന്റെ പവിത്രത്തിലെ അഭിനയം മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കപ്പെടുന്നു.
ചിത്രത്തിന്റെ അവസാന ഭാഗത്തെ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് ടികെ രാജീവ് കുമാർ മനസ്സ് തുറക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ:

ADVERTISEMENTS
   

മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് മാനസിക സമനില തെറ്റുന്ന സീനാണ് . ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നിട്ട് എന്നെ വിളിച്ച് പറഞ്ഞു, ഞാൻ ഇത്രയുമേ ചെയ്യുകയുള്ളൂ . എന്നിട്ട് പല്ല് ഞെരിച്ചു കാണിച്ചു ഞാൻ പറഞ്ഞു മതി മതി. പവിത്രം റിലീസ് ചെയ്യുന്ന ദിവസം പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സ്വരരാജ മണി എന്നെ ഫോണിൽ വിളിച്ചു.

READ NOW  ആ ഒരു നഷ്ടത്തിൽ നിന്നും കരകയറിയത് ആ പ്രസവം കാരണമാണ്. ആ നിർണായക തീരുമാനത്തിലെ പിന്നിൽ മമ്മൂക്ക

ഒരു വ്യക്തി മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ ലക്ഷണമാണ് അയാൾ പല്ലുകൾ ഞെരിക്കുന്നതു എന്നവർ എന്നോട് പറഞ്ഞു .ശരീരത്തിന്റെ ചലനം അസാധാരണമായിത്തീരുന്നു. ആ മാനറിസം ലാൽ ഭംഗിയായി ചെയ്തിട്ടുണ്ട്. ആ വാക്കുകൾ കേട്ടപ്പോൾ താൻ അത്ഭുതം കൊണ്ട് നിശബ്ദനായെന്നും ടികെ രാജീവ് കുമാർ പറയുന്നു. ടികെ രാജീവ് കുമാറും മമ്മൂട്ടിയെ വച്ച് ഉടൻ തന്നെ ഒരു ഇംഗ്ലീഷ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ

ADVERTISEMENTS