ഈ അമ്മയാണ് മോഹൻലാലിൻറെ സിനിമയിലെ ഏറ്റവും പ്രീയപ്പെട്ട ‘അമ്മ – ലാൽ തുറന്നു പറയുന്നു

4207

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അഭിനയ ചക്രവർത്തി മോഹൻലാൽ സിനിമയിൽ കീഴടക്കാൻ ഇനി അധികം നേട്ടങ്ങൾ ഒന്നുമില്ല രജായതേ തന്നെ ഏറ്റവും അതുല്യ പ്രതിഭ എന്ന നിലയിൽ അറിയപ്പെടുന്ന ലാൽ പക്ഷേ മലയാളി കുടുംബങ്ങൾക്ക് അവരുടെ സ്വന്തം ലാലേട്ടൻ ഒരു കാമുകനും മകനും ചേട്ടനും അനുജനും ഒക്കെയാണ്. അത്രമാത്രം ഓരോ മലയാളിയും സിനിമാ പ്രേമികളും ഈ നടനെ സ്‌നേഹിക്കുന്നുണ്ട്. ഒരു പക്ഷേ സ്വൊന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ.

ഒരു പക്ഷേ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള നടനും മോഹൻലാൽ ആയിരിക്കും അത് അങ്ങനെ ആണെന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടുന്ന വലിയ വിജയങ്ങളും ചരിത്ര വിജയങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു. ഒരിക്കൽ സംവിധായകൻ ഫാസിൽ പറഞ്ഞിട്ടുണ്ട്, ഷൂട്ടിങ്ങിനു ചെല്ലുന്ന വീടുകളിലെ അമ്മമാർ ഇപ്പോഴും ചോദിക്കുന്നതു മോഹൻലാലിനെ കുറിച്ചാണെന്ന് ഒരുഇക്കാൾ സംവിധയകൻ ഫാസിൽ ഒരഭിമുഖത്തതിൽ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   
READ NOW  ഇത്രയും നിലപാടുള്ളയാൾ ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ എന്തിനു ഡിലീറ്റ് ചെയ്യുന്നു; വിനായകന്റെ മാസ്സ് മറുപടി ഇങ്ങനെ

അവർക്കു മോഹൻലാൽ അവരുടെ സ്വൊന്തം മോൻലാൽ ആണെന്നും ഫാസിൽ പറയുന്നു. അത്രമേൽ വാത്സല്യവും ഇഷ്ടവുമാണ് മലയാളികൾക്ക് ഈ നടനോട്. ഇപ്പോഴിതാ ഒരു മോഹൻലാൽ ആരാധികയായ വീട്ടമ്മയുടെ ചോദ്യം തിരശീലയിൽ മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട അമ്മ വേഷം ഏതാണ് എന്നതാണ്. ഒട്ടേറെ ചിത്രങ്ങളിൽ ഒട്ടേറെ അമ്മമാരുടെ മകൻ ആയി അഭിനയിച്ചിട്ടുള്ള മോഹൻലാൽ പറയുന്നത് എല്ലാ അമ്മമാരോടും തനിക്കു ഒരുപോലെ സ്നേഹമാണ് എന്നാണ്.

പക്ഷേ കിരീടം എന്ന സിനിമയിലെ അമ്മയെ കുറിച്ചാണ്എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നതും പെട്ടെന്ന് മനസ്സിലേക്ക് കടന്നു വരുന്നതും, ഒരുപാട് പ്രേക്ഷകർ സംസാരിച്ചു കണ്ടിട്ടുള്ളതും ആ ‘അമ്മ മകൻ ജോഡിയെ കുറിച്ചാണ് എന്ന് മോഹൻലാൽ പറയുന്നു. ലോഹിത ദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൽ മോഹൻലാൽ കഥാപാത്രമായ സേതുമാധവന്റെ അമ്മ ആയി എത്തിയത് കവിയൂർ പൊന്നമ്മ ആണ്.ഒരുപാട് കുടുംബ വൈകാരിക രംഗങ്ങൾ ഉള്ള ചിത്രമാണ് കിരീടം.

READ NOW  എംഎസ് ധോണിക്ക് സമാനമായ നേതൃത്വ ഗുണങ്ങൾ ഉള്ളയാളാണ് സഞ്ജു സാംസൺ : മുൻ ഇന്ത്യൻ കോച്ച്.

ഒരു പക്ഷേ ഏറ്റവും കൂടുതൽ തവണ മോഹൻലാലിന്റെ അമ്മ ആയി സിനിമകളിൽ അഭിനയിച്ചതും കവിയൂർ പൊന്നമ്മ ആണ്. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച അമ്മ മകൻ ജോഡി ആയാണ് കവിയൂർ പൊന്നമ്മ മോഹൻലാൽ ടീമിനെ കുറിച്ച് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. പൊന്നമ്മച്ചേച്ചി ജീവിതത്തിലും തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് എന്നും മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS