നിങ്ങള്‍ അവന് ഇത്തരത്തിലൊരു വേഷം നല്‍കിയല്ലോ! ലാലുമോനെ ഈ വേഷത്തില്‍ കാണുന്നത് എനിക്കിഷ്ടമല്ല : മോഹന്‍ലാലിന്റെ അമ്മ കടുത്ത മനോവിഷമത്തിൽ സംവിധായകൻ ഭദ്രനോട് അന്ന് പറഞ്ഞത്

34489

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം മലയാളികൾ ഒരിക്കലും മറക്കാത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആണ്.ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം ഒരിക്കലും മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു ദൃശ്യാനുഭവമാണ് . സ്ഫടികത്തിലെ ചാക്കോമാഷിനെയും മകൻ ആട്തോമയെയും മലയാളികൾ ഉള്ള കാലം വരെ മറക്കാനിടയില്ലാത്ത കഥാപാത്രങ്ങൾ ആണ്.എന്നാൽ സ്ഫടികത്തിനു മുന്നേ ഭദ്രൻ ചെയ്ത രണ്ടു ചിത്രങ്ങളിലും മോഹൻലാൽ വില്ലൻ വേഷങ്ങളിൽ ആയിരുന്നു. പൂമുഖ പടിയിൽ നിന്നെയും കാത്തു ,എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്നിവയാണ് ആ ചിത്രങ്ങൾ. Also Read:മമ്മൂട്ടിയെ മാറ്റിയാണ് ആ ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കിയത്, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വലിയ വിഷമമായി,സംഭവം ഇങ്ങനെ

എന്നാൽ മോഹൻലാലിൻറെ വില്ലൻ വേഷങ്ങൾ കണ്ടു അദ്ദേഹത്തിന്റെ ‘അമ്മ തന്നോട് ഒരിക്കൽ പറഞ്ഞത് ഭദ്ര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.വില്ലൻ വേഷങ്ങളിൽ നിന്നും മോഹൻലാലിനെ മോചിപ്പിച്ച ആദ്യ ചിത്രമായിരുന്നു സ്ഫടികം, പിന്നെ അങ്കിൾ ബൺ, ഉടയോൻ എന്നീ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി ഭദ്രൻ ചെയ്തിരുന്നു.

ADVERTISEMENTS
   

സ്ഫടികം കണ്ടപ്പോൾ മോഹൻലാലിൻറെ അമ്മക്ക് അത് വലിയ ഒരു ആശ്വാസമായിരുന്നു.എന്തായാലും എന്റെ ലാലു മോന് നിങ്ങൾ ഇങ്ങനെ ഒരു വേഷം നല്കിയല്ലോ അവന്റെ വില്ലൻ വേഷങ്ങൾ കണ്ടു ഒരു പാട് സങ്കടപ്പെട്ടിരുന്ന എനിക്ക് അവനെ ആദ്യമായി സന്തോഷത്തോടെ നോക്കാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോഷമുണ്ട് എന്ന് മോഹൻലാലിൻറെ ‘അമ്മ തന്നോട് പറഞ്ഞതായി ഭദ്രൻ പറയുന്നു.

ലാലിന്റെ വില്ലൻ വേഷങ്ങൾ അമ്മക്കോട്ടും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. സ്വന്തം മകനെ അത്തരത്തിൽ കാണുന്നത് അമ്മക്ക് വലിയ വിഷമമായിരുന്നു എന്ന് ഭദ്രൻ പറയുന്നു. അത് പലപ്പോഴും ‘അമ്മ തന്നെ കാണുമ്പോൾ പങ്ക് വെച്ചിട്ടുണ്ട് എന്ന് ഹിറ്റ് സംവിധായകനായ ഭദ്രൻ പറയുന്നു. ഇപ്പോൾ അദ്ദേഹം തന്റെ തിരിച്ചു വരവിനൊരുങ്ങുകായാണ്.മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ചിത്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഭദ്രൻ.. Also Read:അന്ന് അവൻ എന്റെ നെഞ്ചിൽ പിടിച്ച് ഞെരിച്ചിട്ടു ഓടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

ADVERTISEMENTS
Previous articleഎല്ലാവരും ഒക്കെയാണ് എന്ന് പറഞ്ഞിട്ടും അന്ന് മമ്മൂക്കയുടെ സംശയം തീർന്നില്ല. അദ്ദേഹം തന്നെ ഡ്യൂപ്പിനെ ആദ്യം കയറ്റാൻ പറഞ്ഞു – അദ്ദേഹം ഭയന്നത് സംഭവിച്ചു. അന്ന് ആ രംഗം നിരസിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് മമ്മൂട്ടി ഇല്ല. സംഭവം ഇങ്ങനെ.
Next articleഎന്റെ ചോദ്യങ്ങൾക്ക് ആ സംവിധായകന് ഉത്തരമില്ലായിരുന്നു.. അതുകൊണ്ട് ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് തോന്നി : മോഹന്‍ലാല്‍