ആരെ കണ്ടാലും ഉമ്മ വയ്ക്കുന്ന വിജയ് സേതുപതിയുടെ സ്വഭാവം കാരണം പേടിച്ച് ശ്രുതിഹാസൻ സിനിമ സെറ്റിൽ നിന്നും സ്ഥലംവിട്ടു.

115

ഉലകനായ കമലഹാസന്റെ മകൾ ശ്രുതിഹാസനെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. ശ്രുതിയുടെ കരിയറിൽ സ്വന്തമായി വളർന്ന ചരിത്രം മാത്രമാണ് കാണാൻ സാധിക്കുന്നത്. അച്ഛന്റെ ലേബലിൽ അറിയപ്പെട്ട നടിയല്ല ശ്രുതി. സ്വന്തം കഴിവുകൊണ്ടാണ് താരം സിനിമ രംഗത്ത് പിടിച്ചു നിൽക്കുന്നത്.

ഇരുപത്തിയൊന്നാമത്തെ വയസ്സ് മുതൽ അച്ഛന്റെ ഒപ്പം ഉള്ള താമസം അവസാനിപ്പിച്ചു സ്വന്തം സാമ്പത്തിക കാര്യങ്ങൾ അടക്കം പിതാവിനെ ആശ്രയിക്കാതെ ജീവിക്കുന്ന ഒരു വ്യക്തിയാണ് ശ്രുതി. അച്ഛനെപ്പോലെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധ നേടാൻ ആയിരുന്നില്ല ശ്രുതി ആഗ്രഹിച്ചത്. ഹിന്ദി സിനിമകൾ ആയിരുന്നു ശ്രുതിയുടെ ലക്ഷ്യം.

ADVERTISEMENTS

എന്നാൽ ഹിന്ദിയിൽ ഒരു കരിയർ നേടിയെടുക്കുക എന്നത് പെട്ടന്ന് നടക്കുന്ന കാര്യം അല്ല എന്ന് മനസ്സിലാക്കിയ ശ്രുതി പിന്നീട് കോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്. ധനുഷ് നായകനായ എത്തിയ കോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് ശ്രുതി തന്റേതായ ഒരു കരിയർ നേടി എടുക്കുന്നത്. തുടർന്നങ്ങോട്ട് നിരവധി അവസരങ്ങൾ ശ്രുതിയെ തേടി എത്തുകയായിരുന്നു ചെയ്തത്. എങ്കിലും മികച്ച ചിത്രങ്ങൾ മാത്രം നോക്കിയെടുത്ത് സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ എപ്പോഴും ശ്രുതി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

READ NOW  അന്ന് നയൻതാരയെക്കുറിച്ച് പ്രഭുദേവയുടെ മുൻ ഭാര്യയുടെ പരസ്യ വിമർശനം ഇങ്ങനെ; "അവൾ ഒരു മോശം സ്ത്രീക്ക് മികച്ച ഉദാഹരണം.

ഏതൊരു നടിയും പോലെ തന്നെ കരിയറിൽ ഉയർച്ചകളും താഴ്ചകളും ശ്രുതിഹാസനും നേരിടേണ്ടി വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ചില വിവാദങ്ങളും ഗോസിപ്പുകളും ഒക്കെ താരത്തിന് ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഗോസിപ്പുകൾ കേട്ടത് നടൻ ധനുഷുമായി താരം പ്രണയത്തിലാണ് എന്ന തരത്തിലായിരുന്നു. എങ്കിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ ശ്രുതി ഹാസന്റെ ഒരു രസകരമായ വാർത്തയാണ് പുറത്തു വരുന്നത്. ശ്രുതിഹാസനും വിജയ് സേതുപതിയും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ലാബം.

2021ൽ റിലീസ് ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച പോലെ വിജയം നേടിയില്ല എന്നതാണ് സത്യം. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് ഒരിക്കൽ സെറ്റിൽ നിന്നും ശ്രുതിഹാസൻ സ്ഥലം വിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിന് കാരണം ചിത്രത്തിലെ നടനായ വിജയ് സേതുപതിയാണ് എന്നും പറയുന്നുണ്ട്.

READ NOW  അന്ന് കാൽ തടവാൻ അവർ സമ്മതിച്ചില്ല.മൈദാമാവ് കുഴച്ച് ഭിത്തിയിൽ ഒട്ടിച്ചു പോലെയുള്ള രൂപമാണ് ഹൻസികയുടേത് - നടിയെ വേദിയിലിരുത്തി അപമാനിച്ച് റോബോ ശങ്കർ

പൊതുവേ സുഹൃത്തുക്കൾക്കൊപ്പം വളരെയധികം സമയം ചിലവഴിക്കുകയും അവരോട് വളരെ സൗഹൃദ പരമായി ഇടപെടുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ് വിജയ് സേതുപതി. സുഹൃത്തുക്കളുടെ അടുത്ത് വളരെ വൈകാരികമായി അദ്ദേഹം ഇടപെടാറുണ്ട്. ആരാധകരെ അടക്കം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്യുന്ന വിജയ് സേതുപതിയുടെ സ്വഭാവം ഒരിക്കൽ ശ്രുതിഹാസൻ കണ്ടു.

കോവിഡ് ആളുകൾക്കിടയിൽ ഭീതി പടർത്തി നിൽക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. മാസ്കും സാമൂഹിക അകലവും എല്ലാം ആളുകൾ വലുതായി കൊണ്ടുനടക്കുന്ന ആ സമയത്ത് ഇത്തരത്തിൽ വിജയ് സേതുപതി ആളുകളെ ചുംബിക്കുന്നത് കണ്ട് തനിക്ക് കൂടി കൊറോണ വരുമോ എന്ന് ഭയം കൊണ്ടാണ് ശ്രുതി ഹാസൻ സൈറ്റിൽ നിന്നും പോയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ADVERTISEMENTS