മലയാള സിനിമയുടെ തകർച്ചയുടെ കാലത്തു സിനിമയെ താങ്ങി നിർത്തിയത് ഷക്കീല സിനിമകൾ ആയിരുന്നു എന്ന് തന്നെ പറയാം . ഷക്കീലയുടെ ഒട്ടുമിക്ക ചിത്രങ്ങളും വൻ വിജയങ്ങൾ ആയിരുന്നു എന്നുള്ളതും ആർക്കും എതിർക്കാനാവാത്ത കാര്യങ്ങൾ ആണ്. വലിയ തോതിൽ അതിന്റെ നിർമ്മാതാക്കൾക്ക് കാശ് നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു ഷക്കീലയുടെ മിക്ക ചിത്രങ്ങളും.
വലിയ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടിയ ചിത്രങ്ങൾ ആണ് ഷക്കീല ചിത്രങ്ങളിൽ മിക്കതുമെങ്കിലും ഷക്കീലയ്ക്ക് അങ്ങനെ കാര്യമായ സമ്പാദ്യം ഒന്നുമില്ലെന്ന് അവരുടെ പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ കെ റ്റി ജോസ് പറയുന്നു.മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ വെളിപെപ്ടുത്താൽ .
മമ്മൂട്ടിയുടെ രാക്ഷസ രാജാവ് എന്ന വിനയൻ ചിത്രം പുറത്തിറങ്ങിയ സമയത്തു അതെ പോലെ രാക്ഷസ രാജ്ഞി എന്ന പേരിൽ ഷക്കീലയെ വച്ച് ഒരു സിനിമ ചെയ്യാൻ ഒരാൾ പദ്ധതിയിട്ടിട്ടു എന്ന് കെ ടി ജോസ് പറയുന്നു. സത്യത്തിൽ അങ്ങനെ ഒരു പ്ലാൻ ഉള്ള കാര്യം ഷക്കീലയ്ക്ക് കൂടി അറിയില്ലായിരുന്നു. അങ്ങാണ് ഒരു പേരിട്ട് ഒരു സിനിമയെടുത്തു റിലീസ് ചെയ്തു അതോടെയാണ് വലിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
അതുവരെ വലിയ ട്രെൻഡിങ്ങിൽ നിന്നിരുന്ന ഷക്കീല മാറിയ തുടങ്ങിയ സോഫ്റ്റ് പോൺ തരണങ്ങളുടെ ബി ഗ്രേഡ് ചിത്രങ്ങൾ അവസാനിക്കാൻ പോലും കാരണം ആ ചിത്രത്തിനെതിരെ ഒരു മത്സരമായി അത്തരത്തിൽ ഒരു ചിത്രമെടുത്തതാണ് എന്ന് കെ ടി ജോസ് പറയുന്നു.മമ്മൂട്ടി ചിത്രം രാക്ഷസ രാജാവിന് എതിർത്തുകൊണ്ട് സിനിമയിറക്കിയതോടെ ആകെ പ്രശ്നങ്ങൾ ആയി . ആ വ്യവസായംതന്നെ നിന്ന് പോകാൻ കാരണം അതാണ് എന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടി ചിത്രത്തിന് മത്സരമായി ഇറക്കിയതോടെ പിന്നെ സെൻസർ ചെയ്തു മാറ്റിയ രംഗങ്ങൾ കാണിക്കുന്നു എന്നൊക്കെ പറഞ്ഞു തീയറ്ററിൽ അത്തരം സിനിമകൾ റെയ്ഡ് ചെയ്തു പിടിക്കുകയും മറ്റും സ്ഥിരമായി അതോടെ ആ രീതിയിലുള്ള സിനിമകൾ ഇല്ലാതായിത്തുടങ്ങുകയായിരുന്നു. മുഖ്യ ധാര സിനിമകളോട് മത്സരത്തിന് പോയതാണ് പ്രധാന കാരണമായത്. മലയാളത്തിലെ മെഗാസ്റ്റാറിനോട് മത്സരിക്കാൻ പോയതാണ് കാരണം എന്ന് തന്നെ പറയാം അദ്ദേഹം പറയുന്നു.
സത്യത്തിൽ ഇതിൽ ഷക്കീല നിരപരാധി ആണ് ആദ്യം രാക്ഷസ രാജ്ഞി എന്ന പേരിൽ സിനിമ ചെയ്യാനായി അഡ്വാൻസ് കൊടുക്കാൻ ചെന്നപ്പോൾ ഷക്കീല അത് വാങ്ങാൻ തയ്യാറായില്ല. മമ്മൂട്ടിക്ക് എതിരായി സിനിമ എടുക്കുകയാണ് എന്ന് പറഞ്ഞാണ് അവർ ഷക്കീലയെ ആദ്യം കാണാനെത്തിയത് കാര്യമറിഞ്ഞപ്പോൾ അവർ പറഞ്ഞു അത് താൻ ചെയ്യില്ല എന്ന്. അങ്ങനെ ഒരു സിനിമ താൻ ചെയ്യില്ല എന്ന് പറഞ്ഞു. പക്ഷേ പിന്നീട് അതിനായി അവർ ചെയ്തത് മറ്റൊരു ചിത്രം എന്ന പേരിൽ അഭിനയിപ്പിച്ചു എന്നിട്ട് രാക്ഷസ രാജ്ഞി എന്ന പേരിട്ട് സിനിമയെടുത്തു റിലീസ് ചെയ്തു . അതോടെ വലിയ വിഷയമായി അങ്ങനെയാണ് ആ വ്യവസായം തന്നെ നശിച്ചു പോയത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് എതിരെ കാലിച്ചതോടെയാണ് ഷക്കീല സിനിമകളും അത്രത്തിലുളള എല്ലാ സിനിമകളുടെയും ട്രെൻഡുകൾ ഇല്ലാതായത്. കെ ടി ജോസ് പറയുന്നു.
അത്തരത്തിയിൽ ഉൾ ചിത്രങ്ങൾ ചെയ്തത് ഒപിന്നീട് തനിക്ക് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ട്. പിന്നീട നല്ല ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ പല നടീനടന്മാരും ഇങ്ങനെയുള്ള സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്ന് കെ ടി ജോസ് പറയുന്നു.