മലയാളത്തിന്റെ ജനപ്രീയ നടൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തായതോടെ താരത്തിന്റെ കരിയറിൽ വലിയ ഇടിവുണ്ടായെങ്കിലും പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുക എന്നത് ദിലീപിന് പുത്തരിയല്ല എന്ന് അദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്, കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. അതിന്റെ വിധി ദിലീപിന്റെ ഭാവി നിർണയിക്കും.
സിനിമ ലോകത്തെ വളർച്ചയും തളർച്ചയും പെട്ടന്നുണ്ടാകുന്നതാണ്, മുൻപും ദിലീപിന്റെ കരിയറിൽ വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. 1997 98 കാലയളവിൽ വലിയ രീതിയിലുള്ള വീഴ്ച ദിലീപിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. ആ സമയത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും പരാജയപ്പെടുന്ന അവസ്ഥ ആയിരുന്നു.
അന്ന് ഒരു ചിത്രമാണ് ദിലീപിന്റെ കരിയറിലെ പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ട് പോകാൻ അദ്ദേഹത്തെ സഹായിച്ചത്. അതിനെ കുറിച്ച് ചിത്രത്തിന്റെ ഒരു പ്രൊഡക്ഷൻ കൺട്രോളർ മുൻപ് പറഞ്ഞിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ആയ രാജൻ മണക്കാട് ആണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസിലേക്ക് വിളിക്കുന്ന സമയത്തു സിനിമയിൽ നിന്ന് പുറത്താകുന്ന അവസ്ഥയിലായിരുന്നു ദിലീപുള്ളത്. ചിത്രത്തിന്റെ കഥ മനസിലാക്കിയപ്പോൾ ഇത് തനിക്ക് ഒരു ബ്രേക്ക് ആകും എന്ന് അദ്ദേഹത്തിന് മനസിലായി.
അന്ന് ദിലീപ് ആലുവയിൽ താമസിക്കുന്ന സമയമാണ് അവിടെ നിന്നും എഴുപുന്ന വരെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം വരും രാവും പകലും അതിനായി അ ധ്വാനിക്കും ഹോട്ടലിൽ ഒന്നും താമസിക്കില്ല ഫുൾ സമയം സെറ്റിൽ ആയിരിക്കും വെറുതെ കോമഡി വന്നു കാട്ടികൂട്ടി പോകുന്നതല്ല ദിലീപിന്റെ രീതി കൃത്യമായി ആ കഥാപത്രമായി മാറും. മാനറിസവും രീതികളുമെല്ലാം അതിനനുസരിച്ചു മാറ്റിയെടുക്കും അങ്ങനെ ദിലീപിന്റെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് ആ സിനിമ. വലിയ വിജയമാണ് സിനിമ നേടിയത്.
അത് ശരിക്കും ദിലീപ് അർഹിക്കുന്ന വിജയമാണ്. അത്രക്കും അയാൾ ആ ചിത്രത്തിനായി കഷ്ടപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിന്റെ വിജയത്തോടെ മലയാളത്തിലെ ഒരു മുൻനിര താരമായി ദിലീപ് മാറാൻ തുടങ്ങി മുൻ നിര താരങ്ങളോടൊപ്പം ദിലീപ് ഉയർന്നു വന്നത് 1998 ൽ റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന പഞ്ചാബി ഹൗസിലൂടെയാണ്.
അതിൽ ഹരിശ്രീ അശോകനും ദിലീപും കൊച്ചിൻ ഹനീഫയുമൊക്കെയായുള്ള കോമ്പിനേഷനുകൾ വലിയ രീതിയിൽ ഹിറ്റായിരുന്നു. ഹരിശ്രീ അശോകൻ ദിലീപിനെ എറിയുന്ന ആ അതീവ രസകരമായ സീൻ ഒക്കെ ഒറ്റ ടേക്കിൽ എടുത്തതാണ്, അത് അങ്ങനെ തന്നെ വേണമെന്നു സംവിധായകന് നിർബന്ധം ഉണ്ടായിരുന്നു.