മലയാള സിനിമയിലെ അതുല്യ പ്രതിഭയായ കലാഭവൻ മണിയെക്കുറിച്ചുള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് ഈ സംഭവം വിവരിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “പട്ടാളം” എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്ന സമയത്തുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ലാൽ ജോസ് പറഞ്ഞത്. രാത്രിയിൽ പട്ടാള ക്യാമ്പിലേക്ക് മണി ഓടിവരുന്ന ഒരു രംഗം ഉണ്ട് വളരെ നീളമുള്ള ഒരു ഡയലോഗ് ആണ് മാണി പറയേണ്ടത് . പല തവണ എടുത്തിട്ടും രംഗം ഓക്കേയായില്ല. ഇത് മണിയെ വല്ലാതെ അസ്വസ്ഥനാക്കി. പിന്നീട് മണി ക്യാപ്റ്റൻ രാജുവിനോട് വളരെ ദേഷ്യപ്പെടുന്ന സംഭവം ഉണ്ടായി. അത് ലാൽ ജോസ് വിശദീകരിക്കുന്നത് ഇങ്ങനെ.
“രാജുച്ചായൻ ഒരു പാവം ആണ് . അദ്ദേഹം മണിയെ സമാധാനിപ്പിക്കാനായി ചെന്ന് താൻ പറഞ്ഞിട്ടും മണി അംഗീകരിക്കാതെ നിന്നപ്പോഴാണ് അദ്ദേഹം മണിയെ ആശ്വസിപ്പിക്കാൻ ചെന്നത് . ആദ്യ ടേക്കിൽ തന്നെ റെഡി ആക്കുന്ന ആൾ ആണ് കലാഭവൻ മണി എന്ന് ലാൽ ജോസ് പറയുന്നു എന്നാൽ പത്തു ടെക്ക് എടുത്തിട്ടും ആ ഒരു ഷോട്ട് ശെരിയാക്കാൻ മണിക്ക് കഴിയുന്നില്ല അതോടെ മണിയുടെ ആത്മവിശ്വാസം പോയി ദേഷ്യമായി സ്വയം പഴിക്കുകയും സ്വൊയം തല്ലുകയും ഒക്കെ ചെയ്യുകയാണ് ,അടുത്ത ദിവസം ഇത് എടുക്കാം എന്ന് പറഞ്ഞിട്ടും മണി സമ്മതിച്ചില്ല ദേഷ്യവും സങ്കടവും കൂടിയതോടെ മണിക്ക് തെറ്റുകളും കൂടാൻ തുടങ്ങി .
ആ സമയത്തു ആണ് ക്യാപ്റ്റൻ രാജു മണിയെ സമാധാനിപ്പിക്കാൻ എത്തിയത് . എന്നാൽ മണി തനിക്കുണ്ടായ ദേഷ്യമെല്ലാം തീർത്തത് സമാധാനിപ്പിക്കാൻ എത്തിയ ക്യാപ്റ്റൻ രാജുവിനോട് ആയിരുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല പിന്നെയാണ് എന്നെ ഉപദേശിക്കാൻ എന്നൊക്കെ പറഞ്ഞ് കലാഭവൻ മണി അദ്ദേഹത്തോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. അത് കേട്ട് അദ്ദേഹം തകർന്നു പോയി അദ്ദേഹം മാറി നിന്ന് കരഞ്ഞു എന്നാലും അവൻ എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്ന് അദ്ദേഹം പറഞ്ഞു ,” ലാൽ ജോസ് പറയുന്നു .
മണിയുടെ ഈ പ്രവർത്തിയിൽ ലാൽ ജോസിന് വലിയ സങ്കടം തോന്നി. എന്നാൽ അത് ടേക്ക് ശരിയാവാത്തതു കൊണ്ടും ചുറ്റും നിൽക്കുന്നവർ കാണുന്നു എന്ന പാമണവും കൊണ്ട് കയ്യിൽ നിന്ന് പോയതാണ് എന്നും അത് കാര്യമാക്കണ്ട എന്നും ലാൽ ജോസ് പിന്നീട് ക്യാപ്റ്റൻ രാജുവിനെ സമാധാനിപ്പിച്ചു കൊട്നു പറഞ്ഞു.
എന്നാൽ ആ സംഭവത്തിനും ആ സിനിമയ്ക്കും ശേഷം മണിയും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടായി എന്നും മാനസികമായ ഒരു അകൽച്ച ഉണ്ടായി എന്നും ലാൽ ജോസ് പറയുന്നു. തന്നോട് മണിക്ക് ഉണ്ടായതു പോലെ തനിക്കും മാണിയോട് ഒരു അകൽച്ച ഉണ്ടായി എന്നും അന്ന് സെറ്റിൽ മണിയുണ്ടാക്കിയ ആ പ്രശ്നം തന്നെയും ബാധിച്ചിരുന്നു എന്നും ലാൽ ജോസ് പറയുന്നു. പിന്നീട് തന്റെ സിനിമയിൽ ഒന്നും മണി ഉണ്ടായിരുന്നില്ല എന്നും ലാൽ ജോസ് പറയുന്നു