കൈവച്ച മേഖലയിലെല്ലാം വിജയകൊടി പാറിച്ച നടനാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയെങ്കിലും കരിയറിന്റെ തുടക്കത്തിൽ ഏതൊരു തുടക്കക്കാരനെക്കാളും വലിയ വെല്ലുവിളികളാണ് പൃഥ്വിരാജിനെനു നേരിടേണ്ടി വന്നത്. പ്രിത്വിയെ മലയാള സിനിമയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നുവെന്ന് പിന്നീട് പൃഥ്വിരാജ് അദ്ദേഹത്തിന്റെ അമ്മയും ഉൾപ്പെടെയുള്ള പലരും തുറന്നു പറഞ്ഞിട്ടുണ്ട്. കരിയറിൽ ബുദ്ധിമുട്ടു നേരിട്ട പല സമയത്തും പലപ്പോഴും വലിയ താങ്ങായി നിന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി എന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരൻ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്.
പലപ്പോഴും മമ്മൂട്ടിയുടെ അതേപോലെയൊക്കെയുള്ള പ്രതിച്ഛായയുള്ള ഒരു വ്യക്തി എന്നുള്ള രീതിയിലാണ് പൃഥ്വിരാജിനെ പൊതു ജനങ്ങൾ കാണുന്നത്. ഒരുപക്ഷേ ലും ശബ്ദത്തിലും വ്യക്തിത്വത്തിലുമുള്ള ചില സാമ്യതകൾ ആലുള്ള കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും സധൈര്യം വെട്ടി തുറന്നു പറയാനുള്ള ചങ്കൂറ്റം പൊതുവേ പൃഥ്വി കാണിക്കാറുണ്ട്. അതുകൊണ്ടു തൻറെ പ്രതിച്ഛായയ്ക്ക് എന്തെങ്കിലും മങ്ങൽ ഏൽക്കും എന്നുള്ള കാര്യങ്ങൾ ഒന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. ഏകദേശം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്വഭാവം അത്തരത്തിൽ തന്നെയാണ്. തന്റെ കരിയറിൽ വലിയ ഹിറ്റായത് ഒരു ചിത്രം തനിക്ക് വേണ്ടി എഴുതിയതല്ലെന്നും അത് മമ്മൂട്ടിയെ നായകനാക്കി തയ്യാറാക്കിയതാണ് എന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ..
പൃഥ്വിരാജിന്റെ വലിയ വിജയമായി തീർന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം. ബോളിവുഡ് അടക്കമുള്ള പല ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും മലയാളത്തിലെ പോലെ അവിടെയെങ്ങും ആ ചിത്രത്തിന് വേണ്ട സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇപ്പോൾ ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിൽ ആ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് അല്ലെങ്കിൽ ആ ചിത്രത്തിലെ നായകനായി സങ്കൽപ്പിച്ചത് ആദ്യം തന്നെ ആയിരുന്നില്ല എന്നും അത് മെഗാസ്റ്റാർ മമ്മൂക്കയെ ആയിരുന്നുവെന്നും അദ്ദേഹത്തെ മുൻനിർത്തി എഴുതിയ ഒരു കഥയാണ് അത് എന്നും പൃഥ്വി പറയുന്നു.
പൃഥ്വിരാജിനൊപ്പം തന്നെ തുല്യമായ പ്രാധാന്യമുള്ള വേഷമായിരുന്നു ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ചെയ്തത്. രണ്ട് നായകന്മാർ ഉള്ള ഒരു സിനിമ എന്ന് വേണമെങ്കിൽ തന്നെ പറയാം. ഒരുപക്ഷേ മമ്മൂക്ക നായകനായി വരുമ്പോൾ കുറച്ചുകൂടെ പ്രാധാന്യം അദ്ദേഹത്തിന് കഥാപാത്രത്തിൽ ലഭിക്കുമായിരിക്കാം എന്ന് വേണമെങ്കിൽ നമുക്ക് അനുമാനിക്കാം.
അന്ന് ആ കഥാപാത്രം മമ്മൂക്കയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ആ ചിത്രം ഏറ്റെടുക്കാഞ്ഞത് എന്നുള്ളതിന് തനിക്ക് വ്യക്തമായ ധാരണ ഒന്നുമില്ല എന്ന് പൃഥ്വിരാജ് പറയുന്നു. തനിക്ക് തോന്നുന്ന ഒരു കാരണം ഒരുപക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് ആ ചിത്രത്തിലെ കഥാപാത്രവും മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവവും തമ്മിൽ ചില സാമ്യതകൾ ഉണ്ടാകും എന്നതാകാം എന്നാണ്.
അതായത് മമ്മൂട്ടിക്ക്കവണ്ടികളോട് അടങ്ങാത്ത വലിയ താല്പര്യമുണ്ട്. അദ്ദേഹം കഴിയുന്ന സമയത്ത് എല്ലാം സ്വന്തമായി വണ്ടിയോടിക്കാൻ ശ്രമിക്കുന്ന ആളാണ്. അതുപോലെ തന്നെ മമ്മൂക്കയെ പുറത്തുനിന്ന് കാണുന്നവർക്ക് ഒരു വലിയ മുൻശുണ്ഠിയുള്ള ദേഷ്യക്കാരൻ എന്ന പ്രതിച്ഛായ തോന്നിയേക്കാം. പിന്നെ മമ്മൂക്കയ്ക്ക് വേണ്ടി എഴുതപ്പെട്ട ഒരു കഥാപാത്രം പിന്നീട് അതിലേക്ക് താൻ വന്നപ്പോഴും അതിൻറെ എഴുത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടായിരുന്നില്ല എന്ന് പൃഥ്വിരാജ് പറയുന്നു. പിന്നെ ആ കഥാപാത്രം മമ്മൂക്ക ചെയ്തിരുന്നെങ്കിൽ ഞാൻ ചെയ്തിരുന്നതിലും കൂടുതലും മികച്ചത് ആകുമായിരുന്നു എന്നുള്ളതിൽ എനിക്ക് ഉറപ്പുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.