മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടത്തിൽ 22 പേരാണ് മരണത്തിന് ഇരയായത്. 20 പേരെ മാത്രം കയറ്റി സർവീസ് നടത്താൻ കഴിയുന്ന ബോട്ടിൽ 40 ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് അറിവ്. ബോട്ട് അപകടത്തിൽ മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ആണ് ഭൂരിഭാഗവും. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് ആണ് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചത്. അങ്ങനെ യുള്ള ബോട്ടിന് എങ്ങനെ ഫിറ്റ്‌നസ് ലഭിച്ചു എന്നത് ആലോചിച്ചാല്‍ തന്നെ ഇതിനുള്ളിലെ ഉദ്യോഗസ്ഥരുടെ അഴിമതി വ്യക്തമാകും.
അഞ്ചുമണിക്ക് ശേഷം ബോട്ട് സർവീസ് നടത്താൻ അനുവാദമില്ലെന്നിരിക്കെ ആ സമയം കഴിഞ്ഞു ബോട്ട് യാത്ര തുടർന്നത് ഗുരുതരമായ കുറ്റമാണ്. അറ്റ്ലാന്റിക്ക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഉടമസ്ഥനായ നാസർ ഒളിവിലാണ്.
സ്കൂൾ അവധിക്കാലം ആയിരുന്നതിനാലും ഇന്നലെ ഞായറാഴ്ച ആയിരുന്നതിനാലും സന്ദർശകർ ഒരുപാട് ആയിരുന്നു. യാത്രക്കാർ ഒരുപാട് ആയിരുന്നിട്ട് കൂടി ആ ബോട്ടിൽ കയറിയത് കുട്ടികളുടെ ആഗ്രഹപ്രകാരമാണ് എന്നാണ് പല കുടുംബങ്ങളും പറയുന്നത്.
ലൈഫ് ജാക്കറ്റ് പോലും ബോട്ടിൽ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്രയും വലിയൊരു അപകടത്തിന് വഴി വച്ചത്.
പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 9 പേരാണ് മരിച്ചത് അതിൽ 5 പേർ ഒരു വീട്ടിലും മൂന്നുപേർ മറ്റൊരു വീട്ടിലും ആണ് താമസം. ആ കുടുംബത്തില്‍ നിന്ന് ബോട്ടില്‍ കയറിയ 9 പേരും അങ്ങനെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങളുടെ ഭാര്യമാരും മക്കളുമാണ് മരണപ്പെട്ടത്.ഒരാളുടെ നാലു മക്കളും ഭാര്യയും മറ്റൊരാളുടെ മൂന്ന് മക്കളും ഭാര്യയും ആണ് മരണപ്പെട്ടത്. ഒറ്റ നിമിഷം കൊണ്ട് പ്രീയപ്പെട്ടവര്‍ എല്ലാം ഒന്നാകെ മരണപ്പെട്ടത്തിന്റെ ഷോക്കില്‍ ആണ് സഹോദരങ്ങളായ ഗൃഹ നാഥന്‍മാര്‍.
അനധികൃതമായി ഇത്തരമൊരു ബോട്ടിന് ഫിറ്റ്നസ് നല്‍കിയ അധികൃതര്‍ക്കെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരിക്കുകയാണ് . ഈ ബോട്ട് ഇനി വെള്ളത്തിൽ ഇറക്കുകയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും എന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.