സൂപ്പർ താരം മമ്മൂട്ടി പൊതുവേ അല്പം പരുക്കൻ സ്വഭാവമുള്ള വ്യക്തി ആണെങ്കിലും സഹപ്രവർത്തകരോട് വലിയ അടുപ്പവും സ്നേഹവും ആണ്. ചെറിയ കലാകാരന്മാരെ വരെ മമ്മൂട്ടി കൈയ്യഴിഞ്ഞു സഹായിക്കാറുണ്ട്. അടുപ്പമുള്ളവരെ എന്നും ചേര്‍ത്തു പിടിക്കുന്നവരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് മെഗാസ്റ്റാര്‍. അത്തരത്തില്‍ ഒരു കഥ സംവിധായകന്‍ ആലപ്പി അഷറഫ് പറയുന്നു.
സംവിധായകൻ ‘ഉണ്ണി ആറന്മുളയെ പറ്റിയാണ് ആലപ്പി പറയുന്നത്.
പ്രശസ്ത നടൻ രതീഷിനെ നായകനാക്കി ‘എതിർപ്പുകൾ’ എന്ന ചിത്രം ഉണ്ണി സംവിധാനം ചെയ്തു. അതിൽ മമ്മൂട്ടിക്കും ഉണ്ണി ചെറിയ വേഷം നൽകിയിരുന്നു. മമ്മൂട്ടി ആ സമയം നായകനായി വന്നു തുടങ്ങുന്നതേ ഇല്ലായിരുന്നു. ആ ചിത്രത്തിന്റെ സകല കാര്യങ്ങളും ഉണ്ണി തന്നെയായിരുന്നു ചെയ്തത് ,കഥ തിരക്കഥ സംവിധാനം ഗാനങ്ങൾ എല്ലാം. ഒന്നര ഏക്കർ സ്ഥലവും ആ സിനിമയ്ക്കായി വിറ്റു. ഉണ്ടായിരുന്ന ജോലിയിൽ നിന്ന് രാജിവെച്ചു. ആ തീരുന്നതിനു മുൻപ് തന്നെ മമ്മൂട്ടി സൂപ്പർ താരമായിരുന്നു.മമ്മൂട്ടി ഉണ്ടെങ്കിൽ സിനിമ ഏറ്റെടുക്കാമെന്ന് വിതരണക്കാർ പറഞ്ഞു. അങ്ങനെ അദ്ദേഹം മമ്മൂട്ടിയെ കാണാനെത്തി അതോടെ ചിത്രം റിലീസ് ആയി. പക്ഷേ അതൊരു ദുരന്തമായി മാറി. ഉണ്ണി പിന്മാറിയില്ല എന്തായാലും അദ്ദേഹം മറ്റൊരു ചിത്രം പ്രഖ്യാപിച്ചു. മുകേഷും തിലകനും ‘സ്വർഗം’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. നല്ല സിനിമയായിരുന്നു. എന്നാൽ അതും പരാജയപ്പെട്ടു.
സിനിമ മൂലം സ്വത്തും പണവും ജോലിയും എല്ലാം നശിച്ചു. ഒടുവിൽ വീട്ടുകാർ ഉണ്ണിയെ അകറ്റി. ഉണ്ണി ഇപ്പോഴും ഉണ്ട് . സഹായിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ഇപ്പോഴും വിളിക്കും. ഉണ്ണി ഇപ്പോൾ തനിച്ചാണ്. അടുത്തിടെ ഉണ്ണി മമ്മൂട്ടിയെ കാണാൻ പോയിരുന്നു. തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞതിന് ശേഷം മമ്മൂട്ടി സഹായിക്കാമെന്ന് വാക്ക് നൽകി.
“ഉണ്ണി എന്റെ ഓഫീസിൽ പോയി ഇരുന്നോളു മാസാവസാനം ഒരു തുക വാങ്ങിക്കോളാൻ അന്ന് മമ്മൂക്ക പറഞ്ഞു ” – സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്‌റഫ്.