അനശ്വരനടൻ പ്രേംനസീറിന്റെ വ്യക്തിത്വത്തെക്കുറിച്ചും മനുഷ്യ സ്നേഹത്തെക്കുറിച്ചുള്ള നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ചവരും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അങ്ങനെ നിരവധി പേർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രേംനസീറിന്റെ അടുത്ത ബന്ധുവും സംവിധായകനും നിർമ്മാതാവും ഒപ്പം ഒരുപാട് കാലം അദ്ദേഹത്തോടൊപ്പം അടുത്തിടപഴകിയ വ്യക്തിയുമായി താജ് ബഷീർ പ്രേം നസീർ ഷീല എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എന്തുകൊണ്ടാണ് പ്രേംനസീർ ഷീലയുടെ അടുപ്പം കണ്ടില്ലന്നു വെച്ചതിനെക്കുറിച്ച് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
മലയാളത്തിൽ നഎന്നല്ല ലോകസിനിമയിൽ ഒരു നായകനും നായികയും ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചഅഭിനയിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുള്ള താര ജോടികളാണ് പ്രേംനസീർ ഷീലയും. പക്ഷേ താജ് ബഷീർ പറയുന്നത് പ്രേംനസീർ എന്ന താരം ഉണ്ടെങ്കിൽ ഇപ്പുറത്ത് നായികമാർ ആരായാലും മതി എന്നാണ്. അതേപോലെതന്നെ ശീലയ്ക്കും മുന്നേ പ്രേംനസീറിനൊപ്പം ഒരുപാട് ഹിറ്റുകൾ നൽകിയ മറ്റൊരു നായികയുണ്ടായിരുന്നു അതായിരുന്നു മിസ് കുമാരി. ഈ ജോടി നിരവധി ഹിറ്റുകൾ നൽകിയിട്ടുണ്ട്.
പാടാത്ത പൈങ്കിളി, അവകാശികൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവരൊന്നിച്ച് നൽകിയിട്ടുണ്ട്. അതിനുശേഷം ആണ് ശീല വന്നത്അന്നത്തെ ആദ്യസമയത്തെ മെരിലാൻഡ് സിനിമകളിൽ എല്ലാം പ്രേംനസീർ മിസ് കുമാരിയായിരുന്നുതാരജോഡികൾ. അന്നും നമ്മൾ നിരവധി ഗോസിപ്പുകൾ കേട്ടിരുന്നു. പ്രേംനസീർ മിസ്കുമാരി വിവാഹം കഴിച്ചു എന്നുള്ള തരത്തിൽ വരെ ഗോസ്സിപ് ഉണ്ടായിരുന്നു എന്ന് താജ് ബഷീർ പറയുന്നു. പക്ഷേ ഷീല ആദ്യമേ അഭിനയിക്കുന്നത് സത്യൻ മാഷിന്റെ കൂടെയായിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ പ്രേംനസീർ ശീലയും തമ്മിൽ ഒരു അകൽച്ചയുണ്ടായി ഒന്നിച്ച് അഭിനയിക്കില്ല എന്ന് തീരുമാനിച്ചു ആ സമയത്ത് എത്തിയ നായികയാണ് വിജയ് ശ്രീ.
ശീലയും പ്രേംനസീറിനും തമ്മിൽ അകൽച്ചയുണ്ടാകാൻ പ്രധാനകാരണം ശീലയ്ക്ക് പ്രേം നസീറിനോട് ഒരു വല്ലാത്ത അടുപ്പവും ആരാധനയും ഒക്കെ ഉണ്ടായിരുന്നു. അത് പ്രണയമാണോ എന്നൊന്നും അറിയില്ല പക്ഷേ അത് അതിനപ്പുറത്തേക്ക് വളരാൻ പ്രേംനസീർ അനുവദിച്ചിരുന്നില്ല എന്ന് താജ് ബഷീർ പറയുന്നു. ഈ അടുപ്പത്തെ കുറിച്ച് മുൻപൊരിക്കൽ ഷീലയോട് ജോൺ ബ്രിട്ടാസും ചോദിച്ചിരുന്നു. അന്ന് ഷീല ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് താല്പര്യം കാണിച്ചത്.
പ്രേംനസീറിന്റെ സ്ഥാനത്ത് മറ്റേതു നടൻ ആയിരുന്നെങ്കിലും എന്നാൽ ഒരു ഭാര്യയെ കൂടെ ആക്കാം എന്നുള്ള രീതിയിൽ ഒരു തീരുമാനമെടുത്തേനെ . കാരണം അദ്ദേഹം ഒരു മുസ്ലിം ആണ് അന്ന് മുസ്ലിമിന് 4 ഭാര്യമാരെ വരെ വിവാഹം കഴിക്കാൻ യാതൊരു നിയമ തടസ്സവും ഉണ്ടായിരുന്ന കാലമല്ല എന്നുകൂടി താജ് ബഷീർ ഓർക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ശീലയുടെ താല്പര്യം പ്രേം നസീർ ശ്രദ്ധിക്കാതെ ഇരുന്നത് എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ; തന്നെ മാതൃകയാക്കുന്ന ഒരു വലിയ കുടുംബം തന്റെ പിന്നിലുണ്ട് എന്നും. ആ കുടുംബം എന്നെയാണ് കണ്ടു പഠിക്കുന്നത്ഒരുപാട് തലമുറകൾ അത് കണ്ടു പഠിക്കും. അവർക്ക് പ്രേംനസീർ എന്ന ഒരു മോഡൽ എന്നും ഒരു മാതൃകയാക്കാൻ കഴിയണം. ആ ആഗ്രഹത്തിന്റെ പുറത്താണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു അടുപ്പത്തിൽ നിന്നും മാറിനിന്നത് എന്ന് താജ് ബഷീർ പറയുന്നു. അതുകഴിഞ്ഞാൽ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ചത് ജയഭാരതിയാണ്. തന്റെ അഭിപ്രായത്തിൽ പ്രേംനസീർ ജയഭാരതി ജോഡിയാണ് ഏറ്റവും മികച്ച റൊമാൻറിക് ജോഡി എന്നാണ് താജ് ബഷീർ പറയുന്നത്.
പ്രേം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് ഷീലയാണ്. അന്ന് ഷീല പറഞ്ഞു ഇനി നസീറിനെ എൻറെ ദേഹത്ത് തൊടീക്കത്തില്ല എന്ന്. അതിൻറെ വാശിയിൽ അവർ രവിചന്ദ്രൻ എന്ന തമിഴ് നടനെ കൊണ്ട് വരികയും അദ്ദേഹത്തിനൊപ്പം നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നട് അയാളെ തന്നെയാണ് അവർ വിവാഹം കഴിച്ചത്ഒരേ സിനിമയിൽ തന്നെ ഷീലയുടെ ജോഡിയായി രവിചന്ദ്രനും പ്രേം നസീറിന്റെ ജോഡിയായി മറ്റൊരു നായികയും എന്നുള്ള തരത്തിൽ വരെ സിനിമകൾ വന്നു എന്നും താജ് ബഷീർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ പിണനക്കങ്ങൾ എല്ലാം മാറ്റി വച്ച് ഷീല വീണ്ടും പ്രേം നസീറുമൊത്തു സിനിമകൾ ചെയ്തിരുന്നു.