Advertisement
Home MOVIES Malayalam ഡാ നീ എന്നെ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം ഞാൻ അങ്ങനെ ചെയ്യുമോ അന്ന് മമ്മൂക്ക തന്നോട്...

ഡാ നീ എന്നെ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം ഞാൻ അങ്ങനെ ചെയ്യുമോ അന്ന് മമ്മൂക്ക തന്നോട് ചോദിച്ചു: സംഭവം പറഞ്ഞു സുരേഷ് കൃഷ്ണ

125
ADVERTISEMENTS

ടെലിവിഷൻ സീരിയലിലൂടെ സിനിമയിലേക്ക് എത്തപ്പെട്ട വ്യക്തിയാണ് സുരേഷ് കൃഷ്ണ. ആദ്യമായി അദ്ദേഹം അഭിനയിച്ചത് തമിഴ് ടെലിവിഷൻ സീരിയലുകളിലാണ്. പിന്നീട് ഒന്ന് രണ്ടു മലയാളം ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവുറ്റ അഭിനയം പ്രകടനം അദ്ദേഹത്തെ വളരെ പെട്ടന്ന് മലയാള സിനിമ മേഖലയിലേക്കും എത്തിച്ചു. ചമയം എന്ന ചിത്രത്തിലൂടെയാണ് സുരേഷ് കൃഷ്ണ ആദ്യമായി മലയാള സിനിമ ലോകത്തേക്ക് കാൽ വെക്കുന്നത്.

അതിനുശേഷം വില്ലനായും സ്വഭാവനടനായും കോമേഡിയനായും ഒക്കെ നിരവധി വേഷങ്ങൾ അദ്ദേഹം മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി മികച്ച വില്ലൻ വേഷങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ നടൻ മമ്മൂട്ടിയുമായി ഉള്ള തൻറെ ബന്ധത്തെക്കുറിച്ചും തന്റെ വിവാഹ ചടങ്ങിലേക്ക് മമ്മൂക്കയെ ക്ഷണിച്ചതും അദ്ദേഹത്തിന് എത്താൻ പറ്റാതിരുന്ന സിറ്റുവേഷനിൽ തന്റെ വിഷാംശം കണ്ടു മമ്മൂക്ക പറഞ്ഞ ചില കാര്യങ്ങളാണ് സുരേഷ് കൃഷ്ണ ഇപ്പോൾ സംസാരിക്കുന്നത്.

READ NOW  ഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല - പിന്നെ ആസിഫ് അലി ചെയ്തത് - സംഭവം ഇങ്ങനെ

ADVERTISEMENTS

തന്റെ വിവാഹ ചടങ്ങിൽ മമ്മൂക്കയെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് വരാതിരിക്കാൻ സാധിക്കാതിരുന്നതും പിന്നീട് അദ്ദേഹം തന്നെ ഫോൺ വിളിച്ച് കാര്യത്തെക്കുറിച്ച് സംസാരിച്ചതുമായ കാര്യങ്ങളാണ് സുരേഷ് കൃഷ്ണ ഇവിടെ പങ്കുവെക്കുന്നത്. വിവാഹത്തിന് മമ്മൂക്ക എത്തിയിരുന്നില്ല തൻ്റെ ഫോൺ സൈലൻറ് ആയിരുന്നു രാത്രി പത്തുമണി ആയപ്പോൾ ഫോണിൽ നോക്കിയപ്പോൾ മമ്മൂക്കയുടെ രണ്ട് മിസ്കോൾ. മിസ്കോൾ കണ്ടപ്പോൾ തന്നെ താൻ തിരിച്ചു വിളിച്ചു . അപ്പോൾ മമ്മൂക്ക ചോദിച്ചത് എല്ലാം ഒക്കെയല്ലേ എന്ന്. അപ്പോൾ താണ പറഞ്ഞു എല്ലാം ഒകെ ആയിരുന്നു മമ്മൂക്ക എല്ലാം നന്നായിരുന്നു. പക്ഷേ ആകെ ഉള്ള ഒരു വിഷമം മമ്മൂക്ക എത്തിയില്ല എന്നതാണ്.

കാരണം കല്യാണ നിശ്ചയം കഴിഞ്ഞ നാൾ മുതൽ താനും വൈഫും ആഗ്രഹിച്ചിരുന്നതാണ് കല്യാണത്തിന് മമ്മൂക്ക വരുന്നതും മമ്മൂക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിക്കുന്നത് ഒക്കെ. അങ്ങനെ ഒരു സ്വപ്നം നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നു. അത് നടക്കാതെ പോയതിന്റെ ഒരു വിഷമം ഉള്ളൂ എന്ന് താൻ അന്ന് പറഞ്ഞതായി സുരേഷ് കൃഷ്ണ പറയുന്നു.

READ NOW  അന്നെനിക്ക് ഈ ശൗര്യമില്ല ഞാൻ വെറും പാവമാ - താര സംഘടന അമ്മയിൽ സഹകരിക്കാതെ മാറി നിൽക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞു സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.

താനത് പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് സങ്കടം സഹിക്കവയ്യാതായി. അദ്ദേഹം അപ്പോൾ തന്നോട് പറഞ്ഞത് ഇങ്ങനെയാണ് എടാ നീ വെറുതെ കരയിപ്പിക്കല്ലേ എന്നെ . മനപ്പൂർവ്വം ഞാൻ അങ്ങനെ ചെയ്യുമോ എന്ന് അന്ന് മമ്മൂട്ടി ചോദിച്ചു. കാരണം ആ സമയത്ത് മമ്മൂട്ടി കല്യാണിന്റെ ഒരു പരസ്യത്തിൽ അഭിനയിക്കുകയാണ്. അതിന്റെ പ്രത്യകത എന്തെന്നാൽ ആരെങ്കിലും കല്യാണിൽ നിന്ന് ഇത്ര പവൻ സ്വർണ്ണം മേടിച്ചു കഴിഞ്ഞാൽ മമ്മൂട്ടി അവരുടെ കല്യാണത്തിന് അതിഥിയായി എത്തും എന്നുള്ള ഒരു രീതിയിലുള്ള ഒരു പരസ്യം.

അതുകൊണ്ടുതന്നെ മമ്മൂട്ടി എപ്പോൾ എന്നോട് പറഞ്ഞത് എനിക്ക് ഒരു പരിചയമില്ലാത്ത ആൾക്കാരുടെ കല്യാണത്തിന് വരെ ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുകയാണ്അങ്ങനെയുള്ളപ്പോൾ ഞാൻ ഇതിന് വരാതിരിക്കുമോ എന്ന് പറഞ്ഞു മമ്മൂട്ടിയുടെ തൊണ്ട ഇടറി. മറ്റൊരു മാർഗ്ഗമില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചു പോയത് എന്ന് അദ്ദേഹം അന്ന് പറഞ്ഞതു എന്ന് സുരേഷ് കൃഷ്ണ പറയുന്നു.

READ NOW  എനിക്കെന്ത് ലാഭം അന്ന് എന്റെ തുടയിൽ കൈവച്ചുകൊണ്ടു അയാൾ ചോദിച്ചു-പിന്നെ നടന്നത് മലയാളം നടൻ കാസ്റ്റിംഗ് കൗച് അനുഭവം പറയുന്നു
ADVERTISEMENTS