ആക്ഷൻ രാജാവ് എന്ന പദവിയിൽ നിന്നും രാഷ്ട്രീയ നേതാവിലേക്ക് മാറിപ്പോയ താരമാണ് സുരേഷ് ഗോപി. വലിയൊരു വൃന്ദം ആരാധകനിരയെ സ്വന്തമാക്കിയ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ ആരാധകനിരയിൽ ഒരുപാട് മാറ്റം വന്നു. സുരേഷ് ഗോപിയേ ഒരുപാട് ഇഷ്ടപ്പെട്ടവർ പോലും രാഷ്ട്രീയപരമായി അദ്ദേഹത്തോട് വിയോജിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്. നിരവധി ആളുകളാണ് അദ്ദേഹത്തിനെതിരെ ട്രോളുകളും മറ്റുമായി രംഗത്ത് വന്നത്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ആർക്കും എതിരെ ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ തന്റെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താൻ രാഷ്ട്രീയ നേതാവായതിന്റെ നേട്ടം ഒരിക്കലും തന്റെ വീട്ടുകാർക്ക് ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. താൻ തന്റെ ഒരു ബന്ധുവിനും ജോലി വാങ്ങി കൊടുക്കുകയോ മറ്റോ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്റെ ഒരു ബന്ധുവിനും ഞാൻ ഒന്നും പൊതിഞ്ഞു കെട്ടിക്കൊണ്ട് കൊടുത്തിട്ടില്ല. എനിക്ക് നൽകിയ ഈ ഒരു ജോലി ചെയ്യുന്നതിന്റെ ശമ്പളം അതിന്റെ പെട്രോൾ ഡീസൽ ചെലവ്, ടി എ ഡി എ തുടങ്ങിയവ ഒന്നും ഒന്ന് തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല. മഹാന്മാരായ നിങ്ങളുടെ ഏത് നേതാക്കളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്.
അങ്ങനെയുള്ള ഏതെങ്കിലും ഒരു നേതാക്കളുടെ പേര് പറയാൻ സാധിക്കുമോ എന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവനും സേവനം ആക്കിയവനും തമ്മിലുള്ള വ്യത്യാസം ആണ് ഇതെന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്.
സിനിമയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും എല്ലാം നല്ലത് മാത്രം ചെയ്യുന്ന ഒരു വ്യക്തിത്വമാണ് സുരേഷ് ഗോപി എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് . ഏതു പാർട്ടിയിൽ പ്രവർത്തിച്ചാലും ജനസേവന നായകൻ എന്ന് വിളിക്കാൻ സാധിക്കുന്നത് സുരേഷ് ഗോപിയെ മാത്രമാണെന്നാണ് ചിലർ പറയുന്നത്.
അദ്ദേഹത്തിന്റെ നല്ല മനസ്സ് അംഗീകരിക്കാതെ പോകാൻ സാധിക്കില്ല എന്നും ചിലർ പറയുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാവണം എന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപി എന്നും കമന്റുകളിലൂടെ പലരും പറയുന്നുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്..