മമ്മൂട്ടിയുമായി ഒരിക്കൽ പിണങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി- സംഭവം ഇങ്ങനെ

525

ഒരു നടൻ എന്നതിലുപരി വലിയ ഒരു മനുഷ്യ സ്‌നേഹി എന്ന നിലയിൽ പ്രേക്ഷകരുടെ മനം കവർന്ന വ്യക്തിയാണ് സുരേഷ് ഗോപി ഇപ്പോൾ അദ്ദേഹം ഭരണ കക്ഷിയായ ബിജെപിയുടെ തൃശ്ശൂരിൽ നിന്നുള്ള ഒരു എം പി കൂടിയാണ്. മലയാളത്തിലെ സൂപ്പർട് ഹിറ്റ് പോലീസ് വേഷകങ്ങളെ എല്ലാം അവിസ്മരണീയമാക്കിയ ആക്ഷൻ ചക്രവർത്തിയാണ് നടൻ സുരേഷ് ഗോപി എങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം വളരെ തരളിതനായ ഒരു മനുഷ്യനാണ്. അദ്ദേഹം വളരെ ഇമോഷണൽ ആണെന്നും അദ്ദേഹത്തിന് വളരെ പെട്ടന്ന് വിഷമമുണ്ടാകും എന്നും സഹപ്രവർത്തകരിൽ പലരും പറഞ്ഞിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായി അദ്ദേഹം കൊണ്ട് നടക്കുന്നത് തൻ്റെ കുഞ്ഞു മകൾ ലക്ഷ്മിയുടെ മരണമാണ്. ഒരു അപകടത്തിൽ ആണ് അദ്ദേഹതിന്റെ മകൾ ലക്ഷി വളരെ ചെറുപ്പത്തിൽ മരണമടയുന്നത്. മകൾ മരിച്ചു വർഷങ്ങൾക്കിപ്പുറവും ആ സംങ്കടവുമായി ആണ് അദ്ദേഹം നടക്കുന്നത്. ആ വേദന തന്റെ അമരണം വരെ ഉണ്ടാകും എന്നദ്ദേഹം എപ്പോഴും പറയാറുമുണ്ട്. ഈ അടുത്ത് ഒരഭിമുഖത്തിൽ ഒരിക്കൽ മമ്മൂക്കയോട് പിണങ്ങിയതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENTS
   
See also  നടൻ ബാല തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വ്ലോഗർ ചെകുത്താന്റെ ഫ്‌ളാറ്റ് അടിച്ചു തകർത്തു- പോലീസിൽ പരാതി.

തന്റെ മരിച്ചു പോയ മകൾ ലക്ഷ്മിയെ ഭാര്യ രാധിക ഗർഭം ധരിച്ചിരിക്കുന്ന സമയത് ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹം പറയുന്നത്. ആ മകളുടെ നിറം ഞാൻ കരുതുന്നത് രസമല എന്ന മധുര പലഹാരത്തിന്റെ നിറമാണ് എന്നാണ് . കാരണം രാധിക മെക്കാളെ ഗർഭിണിയായിരിക്കുന്ന സമയത്തു പരമ്പര എന്ൻ സിനിമയുടെ ഷൂട്ടിംഗ് മദ്രാസിൽ നടക്കുമ്പോൾ രാധിക അവിടെ വന്നിട്ടുണ്ട്.

ആ സമയമത്രയും ഏതാണ്ട് ആറുമാസം താൻ എപ്പോഴൊക്കെ മദ്രാസിൽ പടം ചെയ്തുകൊണ്ടിരുന്ന സമയമുണ്ടോ അപ്പോഴൊക്കെ മമ്മൂക്കയോ അല്ലെങ്കിൽ അദ്ദേഹത്തിന്റ ഭാര്യ സുലുതാ ഇവരിൽ ആരെങ്കിലും അറിയും ഫോൺ വിളിക്കും അന്ന് വെളുപ്പിനെ നാല് മണിക്കൊക്കെ ആണ് തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റ് .

അപ്പോൾ ഈ രസമല എന്ന മധുര പലഹാരം ഉണ്ടാക്കി ഫ്രീസറിൽ വച്ചിരിക്കും അത് എടുത്തു കൊടുത്തയക്കും എന്നിട്ടു ട്രിവാൻഡ്രം എത്തുമ്പോൾ തന്നെ ഫ്രീസറിൽ വയ്ക്കണം എന്ന് പറയും . അവൾ അതാണ് ഏക് സ്വീറ്റ് ഈ ഗർഭ കാലം മുഴുവൻ കഴിച്ചിരിക്കുന്നത്. അത് പിന്നീട് മമ്മൂക്കയ്ക്ക് ഞാൻ ഡൽഹിയിൽ നിന്ന് വന്ന ഒരു അവസരത്തിൽ കൊണ്ട് കൊടുത്തു എന്നിട്ടു പറഞ്ഞു ഇതിനൊരു പഴയ കഥയുണ്ട് അത് ഓർമയുണ്ടോ എന്നൊക്കെ താൻ ചോദിച്ചു.

See also  ഓരോ സീൻ കഴിയുമ്പോളും ആ സംവിധയകൻ വന്നു പറയും നീ വന്നു എന്റെ കൂടെ കിടക്കു എന്ന്- ഷീല തുറന്നു പറയുന്നു

അന്ന് അദ്ദേഹം ഒരു ഒഴുക്കൻ മട്ടിൽ ആ അതൊന്നും എനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല ഞാൻ പിണങ്ങി ഇനിയും ഞാൻ പിണങ്ങും സുരേഷ് ഗോപി ആ സംഭവം ഓർത്തുകൊണ്ട് പറയുന്നു. അദ്ദേഹം വളരെ നിർമ്മല ഹൃദ്ദയമുള്ള വ്യക്തിയാണ് എന്നതിന് ഇതിലും വലയ ഉദാഹരണമില്ല

ADVERTISEMENTS