അത്തരം കഥാപത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിയോളം മികച്ച ഒരാൾ മലയാളത്തിൽ ഇല്ല സുരേഷ് ഗോപി പറഞ്ഞത്.

7091

മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചുള്ള വിശേഷണങ്ങൾ നിരവധിയാണ്എങ്കിലും അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ച ആളുകളും സഹ നടന്മാരും മറ്റും പറയുന്ന ചില കാര്യങ്ങളിൽ നിന്ന് അദ്ദേഹം മലയാള സിനിമ മേഖലയിൽ എത്രത്തോളം ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണെന്ന് നമുക്കെല്ലാവർക്കും മനസ്സിലാകും. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടനും രാഷ്ട്രീയപ്രവർത്തകനും എംപിയും ഒക്കെയായ സുരേഷ് ഗോപി മുൻപ് പറഞ്ഞ ചില കാര്യങ്ങളാണ് വയറിലാകുന്നത്.

എല്ലായിപ്പോഴും മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വളരെ വിനയത്തോടെ ബഹുമാനത്തോടു കൂടിയാണ് സുരേഷ് ഗോപി സംസാരിക്കാറുള്ളത്. പൊതുവേ അദ്ദേഹം അങ്ങനെയാണ് എല്ലാവരോടും സ്നേഹവും കരുണയും ഉള്ള മനുഷ്യൻ സത്യം പറഞ്ഞാൽ മലയാളത്തിലെ ഒരേയൊരു സൂപ്പർസ്റ്റാർ സുരേഷ് ഗോപിയാണ് എന്ന് പറയേണ്ടിവരും. കാരണം അദ്ദേഹത്തിൻറെ സൂപ്പർസ്റ്റാർഡും സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഉണ്ട്. രാഷ്ട്രീയ വിരോധങ്ങൾ മാറ്റിവെച്ച് ചിന്തിക്കുന്ന ഏവർക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് സുരേഷ് ഗോപി എന്ന മനുഷ്യൻ വളരെ വലിയ ഒരു മനുഷ്യസ്നേഹിയാണ് എന്ന്.

ADVERTISEMENTS

അദ്ദേഹത്തിൻറെ പ്രവർത്തികളും വാക്കുകളിലും ആ സത്യസന്ധത ആർക്കും കാണാൻ കഴിയുകയും ചെയ്യും. മമ്മൂട്ടിയെ കുറിച്ചുള്ള തൻറെ ചിന്തകളും നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വലിയ ഉലച്ചിലുകളും ഉണ്ടായിട്ടുള്ള ബന്ധമാണ് സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും ദീർഘകാലം ഇരുവരും തമ്മിൽ വലിയ അകൽച്ചമായിരുന്നു.എന്നാൽ പിന്നീടാ മഞ്ഞുരുകയും ചെയ്തിട്ടുണ്ട് ചില കാര്യങ്ങളിൽ തന്റെ പിടിവശം മൂലം സുരേഷ് ഗോപി മമ്മൂട്ടിയുമായി അകന്നിട്ടുള്ളതും പിണക്കം കാണിച്ചിട്ടുള്ള കാര്യങ്ങളും സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

READ NOW  അതൊക്കെ കണ്ടിട്ട് എങ്ങനെ പ്രണയം വരാനാ അങ്ങേര് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു - സത്യനെ കുറിച്ച് ഷീല പറഞ്ഞത്

മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിൻറെ മാമാങ്കം എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഉള്ള ചില ചോദ്യങ്ങൾക്ക് അന്ന് സുരേഷ് ഗോപി മറുപടി പറയുമ്പോഴാണ് ഇത്തരത്തിൽ അദ്ദേഹം വളരെ പ്രസക്തമായ ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. മലയാള സിനിമയിൽ ചരിത്ര ഇതിഹാസ വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിയോളം കഴിവുള്ള മികവുള്ള ചേർച്ചയുള്ള ഒരു നടൻ വേറെ ഇല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ആ ഒരു കാര്യം ആരുടെ മുമ്പിൽ വച്ച് എവിടെ വെച്ച് പറയാൻ താൻ ധൈര്യം കാണിക്കുമെന്നുംഅദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ രൂപ സൗകുമാര്യവും ശരീര സൗന്ദര്യവും ശബ്ദ ഗാംഭീര്യം ആണ് അതിനു പ്രധാന കാരണം. മമ്മൂട്ടി തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂട്ടിയോട് വളരെ വലിയ സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. അതിനുദാഹരണമായി മമ്മൂട്ടിയുടെ തന്നെ ഇതിഹാസ ചിത്രങ്ങൾആയ വടക്കൻ വീരഗാഥയും പഴശ്ശിരാജയും ഒക്കെ സുരേഷ് ഗോപി എടുത്തുപറയുന്ന സിനിമകളാണ്. അതേപോലെതന്നെ മാമാങ്കം എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രതീക്ഷ അന്ന് പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രം വലിയ വാണിജ്യ വിജയം ആയില്ലെങ്കിലും മമ്മൂട്ടിയുടെ പ്രകടനം എടുത്തുപറയത്തക്ക ഒന്നായിരുന്നു.

READ NOW  പലരുടെയും ധാരണ എനിക്ക് അമ്പതു വയസ്സ് മുകളിൽ പ്രായം ഉണ്ട് എന്നാണ് എന്നാൽ സത്യമതല്ല : മീര വാസുദേവ്

തന്റെ ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും താങ്ങായി നിന്നിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി എന്ന് സുരേഷ് ഗോപി ഓർമ്മിക്കുന്നു.

അതേപോലെതന്നെ മമ്മൂട്ടി സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത് അദ്ദേഹം വളരെ സ്വീറ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് പലപ്പോഴും പല സാഹചര്യങ്ങളിലും ചില കാര്യങ്ങൾ ഓർമ്മയുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ട് സുരേഷ് ഗോപി വരും നമ്മൾ പെട്ടുപോകും. കാരണം നമ്മൾക്ക് പെട്ടെന്ന് ഓർമ്മ കാണില്ല എന്ന്. അത്തരത്തിൽ ഒരിക്കൽ ഒരു മധുര പലഹാരത്തിന്റെ കാര്യം പറഞ്ഞു ഒ താൻ മമ്മൂട്ടിയോട് പിണങ്ങിയ കാര്യം സുരേഷ് ഗോപി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ മകളെ ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്ത് മമ്മൂക്കയും ഭാര്യയും ഒരു പ്രത്യേക മധുരപലഹാരം ഉണ്ടാക്കി സ്ഥിയ്ക്കായി വാങ്ങിക്കൊണ്ട് കൊടുത്തു. തങ്ങൾക്ക് മമ്മൂക്കയും ഭാര്യയും നേരത്തെ ഉണ്ടാക്കിക്കൊണ്ട് തന്ന അതെ മധുര പലഹാരമാണ് ആണ് അന്ന് സുരേഷ് ഗഗോപി വാങ്ങിക്കൊണ്ടു കൊടുത്തത്. അത് മമ്മൂക്ക ഓർക്കും എന്ന് കരുതിയാണ് അതുകൊണ്ട് കൊടുത്തത്. പക്ഷേ അദ്ദേഹം അത് ഓർത്തില്ല അത് എനിക്ക് ഓർമ്മയില്ല എന്ന് താൻ ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു അത് തനിക്ക് വലിയ വിഷമമായി എന്ന് പറഞ്ഞ് മമ്മൂക്കയോട് പിണങ്ങിയ കാര്യവും സുരേഷ് ഗോപി പറയുന്നുണ്ട്.

READ NOW  "കയ്യില്ലാത്ത ഉടുപ്പും കീറിയ പാന്റും ; കൊച്ചുമകളുടെ വസ്ത്ര ധാരണത്തിനെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മല്ലിക സുകുമാരൻ"
ADVERTISEMENTS