അന്ന് മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞ സംഭവത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്

182

മലയാളത്തിലെ പകരം വെക്കാനില്ലാത്ത താര ചക്രവർത്തിമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും. നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള താരങ്ങൾ . ഇവർ ഒന്നിച്ചു നിരവധി ചിത്രങ്ങളിൽ പങ്കാളികളായിട്ടുണ്ട്. കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രമായിരുന്നു ഇരു താരങ്ങളും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.

തനിക്ക് മമ്മൂട്ടിയോടുള്ള സ്നേഹവും ബഹുമാനവും പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഇന്നും മമ്മൂട്ടിയുടെ ഫോൺകോൾ വന്നാൽ താൻ എഴുന്നേറ്റ് നിന്നിട്ട് അത് അറ്റൻഡ് ചെയ്യു എന്ന് സുരേഷ് ഗോപി പറയുന്നു. അതാണ് അദ്ദേഹത്തിനോടുള്ള തന്റെ ബഹുമാനമൊന്നും പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിൽ ചില പിണക്കങ്ങൾ ഉണ്ടായിട്ടുള്ള കാര്യം സിനിമ മേഖലയിലെ പരസ്യമായ രഹസ്യമാണ്. അതിൻറെ കാരണങ്ങൾ പലപ്പോഴും മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ ചോദിച്ചിട്ടുണ്ട്. ചില നിസാര കാര്യങ്ങൾക്ക് മമ്മൂട്ടിയോട് താൻ പിണങ്ങിയ കാര്യവും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. പക്ഷേ കുറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു മമ്മൂട്ടി പണ്ടൊരിക്കൽ സുരേഷ് ഗോപി തന്റെ കാറിൽ നിന്നും ഇറക്കി വിട്ടു എന്നുള്ളത്. അതിനുശേഷം ഇതു താരങ്ങളും തമ്മിൽ വലിയ അടുപ്പില്ലായിരുന്നു എന്നുമൊക്കെ . ആ സംഭവത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ ഒരു അഭിമുഖത്തിൽ അവതാരകൻ സുരേഷ് ഗോപിയുടെ ചോദിക്കുന്നതും അദ്ദേഹം പറയുന്ന മറുപടിയും ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഒരു പഴയ കഥ കേട്ടതാണ് എന്നും താങ്കളും മമ്മൂട്ടിയും തമ്മിലുള്ള ഒരു എക്സ്പീരിയൻസ് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് താങ്കളും മമ്മൂട്ടിയും ഒരുമിച്ച് കാറിൽ വരികയും മമ്മൂക്കയുടെ കാറിന്റെ സ്പീഡ് കണ്ടു ടെൻഷൻ അടിച്ച താങ്കൾ കാറിന്റെ സ്പീഡ് കുറയ്ക്കാൻ പറഞ്ഞ ഒരു സംഭവം അത് ഉണ്ടായിട്ടുണ്ടോ അങ്ങനെ ഒരു കഥ കേൾക്കുന്നുണ്ടോ എന്നുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപി ഇപ്പോൾ മറുപടി പറയുന്നത്.

അങ്ങനെ ഒരു സംഭവം വണ്ടിയിലിരുന്ന് ഉണ്ടായതാണ് എന്ന് സുരേഷ് ഗോപി പറയുന്നു. മമ്മൂട്ടിക്ക് ഡ്രൈവിംഗ് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്അന്ന് ആ പ്രശ്നം അത് അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു. റോഡ് അത്രയ്ക്കും മോശമായിരുന്നു. അപ്പോൾ വണ്ടിയുടെ അടിവശം ഇങ്ങനെ അടിച്ചു. അപ്പോൾ ഞാൻ അടുത്തിരുന്ന് പറഞ്ഞു അയ്യോ എൻറെ ഹൃദയം ഉരഞ്ഞത് പോലെ ആയി എന്ന്. അ പ്പോൾ മമ്മൂക്ക ചോദിച്ചത് എന്താ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു കാറിന് ആത്മാവുണ്ട്. അപ്പോൾ മമ്മൂക്ക കളിയാക്കി ചോദിച്ചു ‘അതെയോ’. അപ്പോൾ താൻ പറഞ്ഞു ഒരു ബുക്ക് ഉണ്ട് തിലകൻ ചേട്ടൻ പറഞ്ഞത്ആണ് ‘ലവ് യുവർ കാർ’ എന്നാണ് അതിൻറെ പേര്.

സമയം കിട്ടുമ്പോൾ അതൊന്നു മേടിച്ചു വായിക്കുന്നത് നല്ലതാണ് എന്ന്അപ്പോൾ പെട്ടെന്ന് മമ്മൂക്ക വണ്ടി ചവിട്ടി നിർത്തി. എന്നിട്ട് എന്നോട് പറഞ്ഞു നീ ഒരു കാര്യം ചെയ്യ്. ഇവിടെ ഇറങ്ങി ലവ് യുവർ ഓട്ടോ ലൗ യുവർ ബസ് എന്നും പറഞ്ഞ് കിട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും പിടിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നാൽ മതി. പക്ഷേ മദ്രാസ് മെയിൽ അങ്ങ് പോകും എന്ന്മമ്മൂട്ടിയുടെ ലക്ഷ്യം എത്രയും പെട്ടെന്ന് മദ്രാസ് മെയിൽ മിസ്സ് ആവാതെ റെയിൽവേ സ്റ്റേഷനിൽ എത്തുക എന്നതായിരുന്നു. അപ്പോൾ നിങ്ങൾ സമയത്തിന് അങ്ങ് എത്തിയോ എന്നുള്ള ചോദ്യത്തിന് 100% എത്തി എന്നും സുരേഷ് ഗോപി പറയുന്നു.

പക്ഷേ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടു അങ്ങനെ വലിയ മോശം സംഭവമായിട്ട് ഒന്നുമല്ല സുരേഷ് ഗോപി അതിനെ പറയുന്നത്. അങ്ങനെ പറഞ്ഞത് ശേഷം തങ്ങൾ റെയിൽവേ സ്റ്റേഷനിൽ സമയത്തിന് എത്തി എന്നുള്ള തരത്തിലാണ് അദ്ദേഹം പറയുന്നത്. പക്ഷേ പ്രചരിച്ചിരുന്ന ഗോസിപ്പ് സുരേഷ് ഗോപിയെ മമ്മൂട്ടി ദേഷ്യപ്പെട്ട് വണ്ടിയിൽ നിന്നും നടുറോഡിൽ ഇറക്കിവിട്ടു എന്നുള്ള തരത്തിലായിരുന്നു. അങ്ങനെ ആ ഗോസ്സിപ്പിനു അദ്ദേഹം വ്യക്തത നൽകിയിരിക്കുകയാണ്

ADVERTISEMENTS