സുബിയുടെ ചികിത്സ നടന്ന ആശുപത്രിക്കാർ എന്നോട് ചെയ്തത് വലിയ ചതി..! മറ്റൊരാശുപത്രിയിലായിരുന്നുവെങ്കിൽ സുബി ജീവനോടെ ഉണ്ടാകുമായിരുന്നു. ഗുരുതരാരോപണവുമായി സുബി സുരേഷിന്റെ അമ്മ രംഗത്ത്.

217

മലയാള സിനിമ മേഖലയെ തന്നെ ഞെട്ടിച്ച ഒരു മരണമായിരുന്നു കോമഡി താരമായ സുബി സുരേഷിന്റെ മരണം. കരൾ രോഗത്തെ തുടർന്ന് സുബി മരണപ്പെട്ടു എന്ന വാർത്ത എല്ലാവരെയും ഞെട്ടലിൽ ആഴ്ത്തിയിരുന്നു എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഇതാ സുബിയുടെ മരണത്തിന് മാസങ്ങൾക്ക് ശേഷം സുബിയുടെ അമ്മ കുറച്ച് സത്യങ്ങൾ വെളിപ്പെടുത്തുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സുബിയെ ചികിത്സ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് ഇപ്പോൾ സുബിയുടെ അമ്മ എത്തിയിരിക്കുന്നത്. പുരോഹിതന്മാർ നടത്തുന്ന ആശുപത്രി ആയതുകൊണ്ടാണ് താൻ ആശുപത്രിയിൽ മകളെ കൊണ്ടുപോയത്. എന്നാൽ തനിക്ക് നേരിടേണ്ടിവന്നതും വലിയ ചതി.

ADVERTISEMENTS

മറ്റു ആശുപത്രിയിലായിരുന്നുവെങ്കിൽ സുബി ഇപ്പോഴും ജീവിച്ചിരിക്കുകയാണ് ഉണ്ടാവുക. പൈസയുടെ കാര്യങ്ങളൊക്കെ അവർ പറയുമ്പോൾ സുബി വല്ലാതെ വിഷമിച്ചിരുന്നു നമുക്ക് പൈസ എവിടെ നിന്ന് ഉണ്ടാക്കാൻ സാധിക്കും എന്ന് എന്നോട് ചോദിച്ചിരുന്നു. അതോർത്ത് നീ വിഷമിക്കേണ്ട നമുക്ക് ഒന്നും ഉണ്ടായിരുന്നില്ലല്ലോ ഇപ്പോൾ നമുക്ക് ഒരു വീട് എങ്കിലും ഉണ്ട്. ഒന്നും സംഭവിച്ചില്ലെങ്കിൽ നമ്മൾ അതങ്ങ് വിൽക്കും ഇവിടെ നിന്നും തിരിച്ചു എഴുന്നേൽക്കുന്നതിനെപ്പറ്റി മാത്രം നീ ആലോചിച്ചാൽ മതി എന്നാണ് അപ്പോൾ സുബിയോട് പറഞ്ഞിരുന്നത്.

READ NOW  ആഗ്രഹിച്ചിട്ടും അന്ന് മമ്മൂട്ടിയെ കൊണ്ട് ടബ്ബ് ചെയ്യിച്ചില്ല - മമ്മൂട്ടിക്കായി അന്ന് ടബ്ബ് ചെയ്തത് ഈ മലയാളം താരം

കനക സിംഹാസനം സിനിമയുടെ സെറ്റിൽ പോയ കഥകൾ നേഴ്സിനോട് പറയുക വര ചെയ്തു. അങ്ങനെ പറഞ്ഞു പറഞ്ഞാണ് അവസാനം ഒന്നും മിണ്ടാതായത് പിന്നെ ഒന്നും സംസാരിച്ചിട്ടില്ല നമ്മൾ അവൾ മരിച്ചു എന്ന് പറയുന്നതിന് ഒരു ദിവസം മുൻപേ തന്നെ മരിച്ചുപോയിരുന്നു. അതിനുശേഷം ഞാൻ വീണ്ടും ബില്ലടക്കാൻ പോയപ്പോൾ രണ്ടര ലക്ഷം രൂപയാണ് അവർ വാങ്ങിയത്. 4 ലക്ഷം രൂപയോളം എന്ന് പറഞ്ഞിരുന്നു പിന്നീട് അവർ 2 ലക്ഷം രൂപ ഡിസ്കൗണ്ട് ചെയ്ത് തരികയാണ് എന്നാണ് പറഞ്ഞത്.

അങ്ങനെ 2 ലക്ഷം രൂപ ഡിസ്കൗണ്ട് ആയി നൽകുകയും ചെയ്തു 2.5 ലക്ഷം രൂപ അടച്ച് തിരികെ പോരുകയാണ് ചെയ്തത് എന്നാൽ ആ സമയത്ത് അവർ എനിക്ക് ബില്ല് തന്നില്ല ഒരു ചെക്ക് തന്നതിനു ശേഷം അത് അങ്ങനെ വാങ്ങും എന്നാണ് പറഞ്ഞത് അതവർ എന്നോട് ചെയ്ത ഒരു വലിയ ചതിയാണ് ബില്ലില്ലാത്തതുകൊണ്ട് എനിക്ക് കേസിന് പോകാനും സാധിക്കില്ല പുരോഹിതന്മാർ നടത്തുന്ന ആശുപത്രി ആണല്ലോ എന്ന് കരുതിയാണ് ഞാൻ അവിടേക്ക് പോയത് പലരും എന്നോട് പറഞ്ഞിരുന്നു ആശുപത്രിയിൽ പ്രശ്നമുണ്ട് അവിടുത്തെ ഡോക്ടർമാർക്ക് തമ്മിൽ ഈഗോയാണ് അവർ തന്നെ ട്വിറ്ററിൽ ആശുപത്രിയെ കുറിച്ച് പറയുന്നുണ്ട് എന്നൊക്കെ

READ NOW  മമ്മൂട്ടിയെ നായകനാക്കി എം ടി യുടെ സ്ക്രിപ്റ്റിൽ സിനിമ ഒരുക്കാൻ കാത്തിരുന്ന് - പക്ഷെ ആ സിനിമയിൽ മോഹൻലാൽ നായകനായി മറ്റൊരാൾ ചെയ്തു
ADVERTISEMENTS