തുല്യ വേദനം എന്ന ആശയം അടുത്ത കാലത്തായി സിനിമ മേഖലയിൽ മുഴങ്ങി കേൾക്കുന്ന കാര്യമാണ്. നായക നടന് വാരിക്കോരി പ്രതിഫലം നൽകുമ്പോൾ പലപ്പോഴും അവരുടെ പ്രതിഫലത്തിന്റെ പത്തു ശതമാനം പോലും നടിമാർക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. തുല്യമായ പ്രതിഫലം നൽകണം എന്ന ആവശ്യം ബോളിവുഡിലടക്കം മുഴങ്ങികേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അപർണ ബലമുരളിയാണ് മലയാളത്തിൽ ഒരു ബ്രേക്കിന് ശേഷം വീണ്ടും ഈ ചർച്ചയ്ക്ക് മരുന്നിട്ടു മുന്നോട്ട് വന്നത്. ദേശീയ അവാർഡ് നേടിയതിനു ശേഷമാണു അപർണ അത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് . അന്ന് പല നിർമ്മാതാക്കളിൽ നിന്നും രൂക്ഷമായ പ്രതികരണം താരം നേരിട്ടിരുന്നു.
സിനിമയുടെ അഭിവാജ്യഘടകമായ നായികമാരെ ഒട്ടും പരിഗണിക്കാത്ത മനോഭാവം ആണ് സിനിമയിലുടനീളം ഉള്ളത് എന്നതാണ് നടിമാരുടെ പക്ഷം. അർഹിക്കുന്ന വേദനം ലഭിക്കണം എന്ന് പറയുന്നത് ആർക്കെങ്കിലും മനസിലാക്കാൻ പ്രയാസമുള്ള കാര്യമായി താൻ കരുതുന്നില്ല എന്ന് ലക്ഷ്മി പ്രീയ പറയുന്നു. ഒരു സ്വകാര്യ ചാനലിൽ അനുവദിച്ച അഭിമുഖത്തിൽ ആണ് താരം ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചത്.
നടി നിഖില വിമലും ഇതേ കാര്യം തുറന്നു സംസാരിച്ചിരുന്നു. നടി മീര ജാസ്മിനുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞാണ് ലക്ഷ്മി പ്രീയ സംസാരിച്ചത്. വലിയ വിജയങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നടന്മാർ താങ്ങളുടെ പ്രതിഫലം വലിയ രീതിയിൽ ഉയർത്താറാണ് പതിവ്. മുൻപ് അതെ പോലെ തന്നെ മീര ജാസ്മിൻ തന്റെ പ്രതിഫലം കൂട്ടി ചോദിച്ചു. കഴിവുള്ള ഒരു നടിയായിരുന്നിട്ട് കൂടി അവരെ സിനിമകളിൽ നിന്ന് ബാൻ ചെയ്യുകയായിരുന്നു. മീര വളരെ കുറച്ചു തുകയാണ് ചോദിച്ചത് എന്നിട്ട് അവർക്ക് സംഭവിച്ചത് അതാണ്. നടിമാർ ഇല്ലാതെ സിനിമകൾ സംഭവിക്കുക എന്നത് അസാധ്യമാണ്. അത്രക്കും പ്രാധാന്യമുണ്ടായിട്ടും അവർക്ക് നിസാര പ്രതിഫലമാണ് നൽകുന്നത്.
താൻ മലയാള സിനിമയിൽ എത്തുന്നത് 2005 കാലയളവിൽ ആണ് ആ സമയത് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിയാണ് മീര ജാസ്മിൻ. ഒരേ പോലെ വാണിജ്യപരമായും കലാപരമായും ഉള്ള മികച്ച സിനിമകൾ ചെയ്തു വിജയിപ്പിക്കാൻ ശേഷിയുള്ള നടിയായിരുന്നു അന്ന് മീര. അത്തരത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടും ഉണ്ട്. എന്നിട്ട് കൂടി പ്രതിഫലം കൂട്ടിച്ചോദിച്ചപ്പോൾ മീര ജാസ്മിൻ സിനിമാക്കാരുടെ അപ്രഖ്യാപിത വിലക്ക് നേരിട്ടു. ഇന്നും നേരിടുന്നുണ്ട്. താനും ആ സമയത്തു വടക്കും നാഥൻ,അമൃതം,കാഴ്ച തുടങ്ങിയ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു എന്നും ലക്ഷ്മി പ്രീയ പറയുന്നു. ഇവിടെ തിളങ്ങി നിന്ന നായികയായ മീര ജാസ്മിൻ വളരെ ചെറിയ തുക പ്രതിഫലത്തിൽ കൂട്ടി ചോദിച്ചപ്പോൾ സിനിമകളിൽ നിന്നും ഒഴിവാക്കി.
അതെ സമയം അന്ന് ബോളിവുഡിൽ പോലും അധികമാർക്കുമറിയാത്ത കത്രീന കൈഫിനെ ഇവിടെ കൊണ്ട് വന്നു ഇരട്ടി പ്രതിഫലം നൽകി എന്നും താരം പറയുന്നു. ബോളിവുഡിൽ അന്നവർ ആകെ ഒരു ചിത്രത്തിന്റെയോ മറ്റോ ഭാഗമായിട്ട് ഉണ്ടായിരുന്നുള്ളു. പരസ്യ മോഡൽ മാത്രമായിരുന്നു അന്ന് കത്രിന കൈഫ്. ഒരാളെ വച്ച് മറ്റൊരാളെ ഉയർത്തിയോ താഴ്ത്തിയോ പറയുകയല്ല പക്ഷേ ഇവിടെ പ്രേക്ഷക പ്രീയരായ നടിമാരെ പ്രതിഫലത്തിന്റെ കാര്യത്തിൽ വിലക്കിയിട്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ ന്യായമായ പ്രതിഫലം വേണമെങ്കിൽ കൊടുക്കാം പക്ഷേ അത് ചെയ്യില്ല സ്ത്രീ അഭിനേതാക്കളുടെ കഴിവുകൾക്ക് ഒട്ടും അംഗീകാരമില്ല എന്നതാണ് വസ്തുത. പ്രതിഫലം കൂട്ടി ചോദിക്കുന്ന താരങ്ങളെ അപവാദങ്ങളിലൂടെയും വിലക്കുകളിലൂടെയും പുറത്താക്കുകയാണ് ചെയ്യുന്നത്. പതിയെ പതിയെ അവർ സിനിമ ലോകത്തു നിന്ന് അപ്രത്യക്ഷമായി പോകുന്നു. കത്രിന കൈഫ് മമ്മൂട്ടിയുടെ നായികയായി ബൽറാം vs താരാദാസ് എന്ന ചിത്രത്തിലാണ് എത്തിയത്. ചിത്രം പരാജയമാവുകയും ചെയ്തു.
പ്രതിഫലം കൂട്ടി ചോദിച്ച അപർണ ബലമുരളിക്കെതിരെ മുൻപ് നിർമ്മാതാവ് സുരേഷ് കുമാർ രൂക്ഷവിമർശനം നടത്തിയിരുന്നു ആ വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യുക