മലയാളം സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത കലാകാരനാണ് ശ്രീനിവാസൻ . നടൻ തിരക്കഥാകൃത്ത് സംവിധായകൻ നിർമ്മാതാവ് അങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും തൻറെ കൈയ്യൊപ്പ് ചാലിച്ചിട്ടുള്ള നടൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അടുത്ത സുഹൃത്തു കൂടിയാണ് ശ്രീനിവാസൻ. എന്തും ആരുടെ മുഖത്തുനോക്കി തുറന്നുപറയുന്ന സ്വഭാവം ശ്രീനിവാസ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ഇപ്പോൾ അസുഖബാധിതനാണെങ്കിലും താരം അടുത്തിടെ നൽകിയ അഭിമുഖങ്ങൾ എല്ലാം വളരെയധികം വൈറലായിരുന്നു. അതിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞപ്പോൾ ചില കാര്യങ്ങൾ വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് കുറച്ചുകാലം മുമ്പ് കൈരളി ടിവിയിൽ ശ്രീനിവാസൻറെ ഒരു ടോക്ക് ഷോയിലെ ചില പ്രസക്തഭാഗങ്ങളാണ്.
നടൻമാർക്കൊപ്പം ഉള്ള മുഹൂർത്തങ്ങൾ, സിനിമയിലെ പല സംഭവങ്ങൾ, അവർക്ക് ഒപ്പമുള്ള തന്റെ അനുഭവങ്ങൾ എന്നിവ പങ്കുവെക്കുക ശ്രീനിവാസിന്റെ ഒരു രീതിയാണ്. അത്തരത്തിൽ ശ്രീനിവാസൻ പങ്കുവച്ച മമ്മൂട്ടിയെ സംബന്ധിച്ചുള്ള ഒരു സംഭവമാണ് ഇന്നിവിടെ പങ്കുവെക്കുന്നത്.
തന്റെ നാട്ടിലെ ഒരു സാംസ്കാരിക സംഘടനയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മമ്മൂട്ടിയെ അതിഥിയായി കൊണ്ടുവരാൻ കഴിയുമോ എന്ന് അതിൻറെ സംഘാടകർ തന്നോട് ചോദിച്ചിരുന്നു. അവർ ഒരുപാട് തവണ പറയുകയും നിർബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ മമ്മൂട്ടിയെ പരിപാടിക്ക് ക്ഷണിക്കാമെന്ന് താനും കരുതിയിരുന്നു . ആ സമയം ഗുരുവായൂരിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു മമ്മൂട്ടി. അപ്പോൾ ഒരിക്കൽ മമ്മൂട്ടിയെ വിളിച്ച് തങ്ങളുടെ നാട്ടിൽ ഒരു പരിപാടിയുണ്ട് അതിനു പങ്കെടുക്കാൻ സാധിക്കുമോ എന്ന് താൻ ചോദിച്ചു എന്ന് ശ്രീനിവാസൻ പറയുന്നു. ഡേറ്റ് പറഞ്ഞപ്പോൾ അന്ന് ഫ്രീ ആയതു കൊണ്ട് തന്നെ താൻ പങ്കെടുക്കാം എന്ന് മമ്മൂട്ടി പറയുകയും ചെയ്തു.
എൻറെ വീട് കഴിഞ്ഞാണ് പരിപാടി നടക്കുന്ന സ്ഥലം. അതുകൊണ്ടുതന്നെ വീടിനടുത്തു കൂടി പോകുമ്പോൾ ചിലപ്പോൾ മമ്മൂട്ടി വീട്ടിൽ കയറാൻ താല്പര്യം കാണിക്കും.അങ്ങനെ അദ്ദേഹം താല്പര്യ പ്രകടിപ്പിച്ചാൽ വീട്ടിൽ കയറാതിരിക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ സുരക്ഷ നിങ്ങൾ നോക്കേണ്ടതുണ്ട്. വളണ്ടിയർമാരും പോലീസും അങ്ങനെ വലിയൊരു സന്നാഹം തന്നെ വേണ്ടിവരും. അദ്ദേഹത്തിന് ഒരു പോറൽ ഏൽക്കരുത് , ഒരുപാട് ജനങ്ങൾ തടിച്ചു സാധ്യതയുണ്ട് എന്ന് ഞാൻ സംഘടകർക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ അതൊന്നും പ്രശ്നമല്ല എല്ലാം തങ്ങൾ നോക്കിക്കൊള്ളാം അദ്ദേഹം പരിപാടിക്ക് വരിക തന്നെ വലിയ കാര്യമാണ് എന്നാണ് അവർ അന്നേരം പറഞ്ഞത്.
അങ്ങനെ ആ ദിവസം എത്തി അന്ന് മമ്മൂട്ടി സ്വന്തം കാർ ഡ്രൈവ് ചെയ്ത് ഗുരുവായൂരിൽ നിന്നും എൻറെ വീടിൻറെ അടുത്ത് എത്തി. ആദ്യം മമ്മൂട്ടി വരാൻ തീരുമാനിച്ചത് എന്റെ വീട്ടിലേക്ക് തന്നെ ആണ് . ഞങ്ങൾ നോക്കുമ്പോൾ ഒരു കടൽ പോലെ തന്നെ ജനം നിറഞ്ഞിരിക്കുകയാണ്.
എൻറെ വീടിൻറെ പരിസരത്തും എല്ലാം ആയിട്ട് മമ്മൂട്ടിയെ കാണാൻ വലിയ തിക്കും തിരക്കുമാണ്. എന്നെ ഞെട്ടിപ്പിച്ചത് പരിപാടിയുടെ സംഘാടകരാണ്. ഏറ്റവും കൂടുതൽ തിരക്കുകൂട്ടി മമ്മൂട്ടിയെ കാണാൻ നിൽക്കുന്നത് ഒരു വിധത്തിൽ മമ്മൂട്ടിയെ എങ്ങനെയോ എൻറെ വീടിൻറെ ഉള്ളിൽ കേറ്റി. വീട്ടിനകത്ത് പുറത്തോ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി അത്രയ്ക്കും തിരക്ക്. വീടിനകത്തു എല്ലാം ആൾക്കാരാണ്.
അവസാനം ആരോ ഒരു കല്ല് എൻറെ വീടിൻറെ ഒരു ജനൽ നേരെ എറിഞ്ഞു. ജനലിന്റെ ചില്ല് പൊട്ടി ഒരു മദ്യപാനിയോ നാട്ടുകാരനോ ആരെങ്കിലും ചെയ്യുന്നതാകാം. അന്ന് ഞാൻ തീരുമാനിച്ചു മറ്റൊരാളെ ഇത്തരത്തിൽ ഒരു പരിപാടിക്കായി കൂട്ടിക്കൊണ്ടു പോകത്തില്ല. ഒരാളുടെ മേൽ നിങ്ങളുടെ സ്വാതന്ത്ര്യം അയാളുടെ മൂക്കിന്റെ അടുത്ത് അവസാനിക്കുന്നു എന്ന് പറയുന്ന ചൊല്ല് ഉണ്ട്. എല്ലാ വ്യക്തികൾക്കും അവരുടെതായ പ്രൈവസി നമ്മൾ മാനിക്കണം എന്ന് ശ്രീനിവാസൻ പറയുന്നു.
അതു പോലെ തന്നെ തനിക്ക് പറ്റിയ മറ്റൊരു അബദ്ധവും അദ്ദേഹം ഓർക്കുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയുടെ 25 ദിവസത്തെ ആഘോഷ പരിപാടി പ്രമാണിച്ച് നാട്ടിലെ കൂത്തുപറമ്പ് ശൈല തീയേറ്ററിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരിപാടിയിൽ മോഹൻലാലിനെ ഉൾപ്പെടുത്തിയാൽ വലിയ രീതിയിൽ കളക്ഷൻ കൂടുമെന്ന് കരുതി മോഹൻലാലിനോട് ആ കാര്യം പറഞ്ഞു. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു.
ഏഴര മണിക്കായിരുന്നു പരിപാടി വച്ചത് പക്ഷേ കഷ്ടകാലത്തിന് അനൗൺസ് ചെയ്ത ആൾ നാലുമണി ആണ് പറഞ്ഞത്. പക്ഷേ ആൾക്കാർ മൂന്നുമണി തൊട്ട് തിയേറ്ററിലേക്ക് പ്രവഹിക്കാൻ തുടങ്ങി. പക്ഷേ ഞാൻ കരുതിയത് മോഹൻലാൽ വരുന്നുണ്ട്. ആൾക്കാർ നാലുതൊട്ടേ വരികയാണ് എന്നാണ്.
ഞങ്ങൾ ഏഴര മണിയായപ്പോൾ ആണ് എത്തിയത്. നാലുമണി മുതൽ കാത്തു നിന്ന ആൾക്കാർക്ക് അപ്പോഴേക്കും ക്ഷമ നശിച്ചിരുന്നു ആളുകൾ കല്ലെറിയാൻ തുടങ്ങി അവരെ എങ്ങനെയെങ്കിലും ഒന്ന് സമാധാനിച്ച് നടത്താൻ വേണ്ടി മുകളിൽ ഉള്ള പ്ലാറ്റ്ഫോമിലേക്ക് മോഹൻലാലിനെ കൊണ്ടുവരാം എന്ന് നോക്കുമ്പോൾ അതിന് ആകുന്നില്ല. അവിടെക്കെല്ലാം കല്ലുകൾ വീണുകൊണ്ടിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങൾ ആൾക്കാർ ഉണ്ടാക്കി തീയറ്ററിന്റെ പല ഭാഗങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്തു. ആയിരക്കണക്കിന് രൂപയാണ് തീയേറ്ററിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നതെന്ന് ശ്രീനിവാസൻ ഓർക്കുന്നു