താനും വിമലയും തമ്മിലുള്ള പ്രണയ വാർത്തയറിഞ്ഞു വിമലയുടെ വീട്ടുകാരും തൻ്റെ അച്ഛനും തകർന്നു പോയി ഭാഗ്യത്തിന് തന്റെ വീട് ജപ്തിയായി ; സ്വന്തം വിവാഹക്കഥ അന്ന് ശ്രീനിവാസൻ പറഞ്ഞത്

2

സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളെപ്പോലും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നടൻ ശ്രീനിവാസൻ, തന്റെ വിവാഹ ദിവസത്തെക്കുറിച്ചും അന്നുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഭാര്യ വിമലയുമായുള്ള വിവാഹത്തിന് പിന്നിലെ അറിയാക്കഥകൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചത്. വിമലയുടെ വീട്ടുകാരുടെ എതിർപ്പും, വിവാഹത്തിന് പണമില്ലാതെ വലഞ്ഞപ്പോൾ സഹായിച്ച സുഹൃത്തുക്കളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിൽ ചിരിപടർത്തി.

തന്റെ വിവാഹവാർത്ത വിമലയുടെ വീട്ടുകാർക്ക് വലിയ ആഘാതമായിരുന്നുവെന്ന് ശ്രീനിവാസൻ തമാശരൂപേണ ഓർത്തെടുത്തു. “വിവാഹക്കാര്യം അറിഞ്ഞപ്പോൾ വിമലയുടെ വീട്ടുകാർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തകരുകയായിരുന്നു,” എന്നായിരുന്നു ശ്രീനിവാസന്റെ കമന്റ്. സിനിമാക്കാരനായ തനിക്ക് പെണ്ണിനെ തരാൻ വിമലയുടെ പിതാവിന് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും, മകൾ സിനിമാക്കാരന്റെ കൂടെ പോയാൽ ജീവിതം നശിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചത്. ഗരീബി ഹഠാവോ എന്ന തന്റെ നാടകം നാട്ടിൽ കളിച്ചപ്പോൾ ആണ് ആദ്യമായി താൻ വിമല് കാണുന്നത്. ആ കുട്ടി അപ്പോൾ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്.

ADVERTISEMENTS
   

താൻ ടൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോകുമ്പോൾ ആണ് ആദ്യമായി വിമലയെ കാണുന്നതും പരിചയപ്പെടുന്നതും. തന്റെ നാടകം കണ്ടു കൊണ്ട് സ്റ്റേജിന്റെ ഫ്രോന്റിൽ ഇരിക്കുന്ന വിമലയെ താൻ കണ്ടിരുന്നു മറ്റാരേക്കാളും കൂടുതൽ ആ നാടകം കണ്ടു പൊട്ടിച്ചിരിക്കുന്നതും താൻ കണ്ടു ആ ചിരി വരാനിരിക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ തുടക്കമാകുമോ എന്ന് ആനി ഞാനാ സംശയിച്ചു അത് തന്നെ സംഭവിച്ചു.ഇതിനു ശേഷമാണു താൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പോകുന്നതും സിനിമയിൽ മുഖം കാണിക്കുന്നതും സിനിമയിൽ അവസരങ്ങൾ ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നതും.

READ NOW  നന്ദി അറിയിച്ചു ആൻ അഗസ്റ്റിൻ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറൽ കാരണം താരത്തിന്റെ അരഞ്ഞാണം- ചിത്രങ്ങള്‍ കാണാം

താൻ വിമലയെ വിഹാഹം കഴിക്കുന്ന കാര്യം അറിഞ്ഞപ്പോൾ തന്റെ അച്ഛൻ പൊട്ടിത്തെറിച്ചു വിമലയുടെ വീട്ടുവകർ അറിഞ്ഞപ്പോൾ പൊട്ടിത്തകർന്നു വിമലയുടെ വീട്ടുകാരെ സംബന്ധിച്ചടത്തോളം ഞാൻ സിനിമയിൽ ചാൻസ് ചോദിചു തെണ്ടി തിരിയുന്ന ഒരലവലാതി . എന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം പ്രഗത്ഭനായ മകനെ മകളുട ഭർത്താവായി കിട്ടാൻ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത വിമലയുടെ കുടുംബക്കാർ ഈ കാരണാണ് കൊണ്ട് രണ്ടു സംഘങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു .

അങ്ങനെ ഇരിക്കുമ്പോൾ ഭാഗ്യത്തിന് ഞങ്ങടെ വീട് ജപ്തി ചെയ്തു പോയി.താനും അമ്മയും സഹോദരനും സഹോദരിയുമെല്ലാം കൂടെ ഒരു വാടക വീട്ടിലേക്ക് മാറി ,അച്ഛൻ ജപ്തി ചെയ്ത വീട്ടിലേക്ക് അല്ലാതെ തിരികെ വരില്ല എന്ന വാശിയിൽ നിന്ന്. ഇത് നല്ല ചാൻസ് എന്ന് ഞാൻ കരുതി . അച്ഛന് വീടില്ലാത്ത കൊട്നു കല്യാണം കഴിഞ്ഞാൽ വീട്ടിൽ കേട്ടില്ല എന്ന പ്രശനം വരാത്ത കൊണ്ട് ഈ സമയം കല്യാണം കഴിക്കാൻ താണ തിരഞ്ഞെടുത്തു. പിന്ചെണ്ട് കുറെ വര്ഷം കഴിഞ്ഞപ്പോൾ വിമലയുടെ വീട്ടുകാർക്ക് എതിർപ്പ് ഇല്ലാതായി പക്ഷേ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് അവർക്ക് എതിർപ്പ് ഉണ്ടെന്നു ഭാവിച്ചു അല്ലെങ്കിൽ കല്യാണം വിപുലമായി നടത്തേണ്ടി വരുമെന്ന് താൻ ചിന്തിച്ചു.

READ NOW  ആ സിനിമയിൽ അച്ഛൻ തന്നെ ചെയ്യണം എന്ന് ആഗ്രഹിച്ചത് ഒരുപക്ഷേ മമ്മൂട്ടിയായിരിക്കും. ഷോബി തിലകന്

വിവാഹദിവസത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ശ്രീനിവാസൻ വേദിയിൽ മനസുതുറന്നു. കയ്യിൽ ഒട്ടും പണമില്ലാത്ത അവസ്ഥയിലായിരുന്നു വിവാഹം. “വിവാഹത്തിന് താലി വാങ്ങാൻ പോലും എന്റെ കയ്യിൽ പൈസയില്ലായിരുന്നു. അന്ന് ഇന്നസെന്റാണ് എന്നെ സഹായിച്ചത്. ഇന്നസെന്റ് തന്റെ ഭാര്യയുടെ വള പണയം വെച്ചാണ് എനിക്ക് നാട്ടിലേക്ക് പോകാനുള്ള 400 രൂപ തന്നത്,” ശ്രീനിവാസൻ പറഞ്ഞു. എന്നാൽ അത് തികയുമായിരുന്നില്ല. ആലീസിന്റെ രണ്ടു വല പണയം വച്ചാണ് ഇന്നസെന്റ് ആ പണം കൊണ്ട് തന്നത്. താണ വിഷമിച്ചപ്പോൾ ഇന്നസെന്റ് പറഞ്ഞത് ആലീസിന്റെ വളക്ക് മാർവാടിക്കട പരിചിതം ആണ് എന്നാണ്.

തുടർന്ന് താലി വാങ്ങാനായി തലേദിവസം രാത്രി നടൻ മമ്മൂട്ടിയുടെ അടുത്ത് പോയ കഥയും അദ്ദേഹം പങ്കുവെച്ചു. “രാത്രി മമ്മൂട്ടിയുടെ വീട്ടിൽ പോയി രണ്ടായിരം രൂപ കടം ചോദിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോൾ നാളെ എന്റെ കല്യാണമാണെന്ന് പറഞ്ഞു. മമ്മൂട്ടി ഉടൻ തന്നെ പണം തന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പണം തന്ന മമ്മൂട്ടി കല്യാണത്തിന് വരാം എന്ന് പറഞ്ഞപ്പോൾ, “ദയവുചെയ്തു വരരുത്” എന്ന് പറയേണ്ടി വന്ന ഗതികേടും ശ്രീനിവാസൻ ചിരിയോടെ ഓർത്തു. മമ്മൂട്ടി വന്നാൽ ആൾക്കൂട്ടം കൂടുമെന്നും, രഹസ്യമായി നടത്താൻ തീരുമാനിച്ച രജിസ്റ്റർ വിവാഹം അതോടെ മുടങ്ങുമെന്നും ഭയന്നാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

READ NOW  ആറാട്ടെണ്ണനും അലൻ ജോസ് പെരേരക്കും ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായി- മാധവ് സുരേഷിന്റെ ചിത്രത്തിന് താഴെ കമെന്റ് - താരത്തിന്റെ മറുപടി ഇങ്ങനെ

“ഒരു ക്രിസ്ത്യാനി തന്ന പണം കൊണ്ടും, മുസ്ലീമായ മമ്മൂട്ടി തന്ന പണം കൊണ്ടുമാണ് ഞാൻ ഒരു ഹിന്ദുവായ പെൺകുട്ടിയെ താലികെട്ടിയത്. അവിടെ എന്ത് ജാതി, എന്ത് മതം,” എന്ന ശ്രീനിവാസന്റെ ചോദ്യം കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടങ്ങളെപ്പോലും ഇത്രയേറെ ലളിതമായും ഹാസ്യരൂപേണയും അവതരിപ്പിക്കാൻ ശ്രീനിവാസന് മാത്രമേ കഴിയൂ എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസംഗം.

ADVERTISEMENTS