Advertisement
Home CELEBRITY നടി ശ്രീവിദ്യയുടെ മരണ ശേഷം ആ വീട്ടിൽ നടക്കുന്നതൊക്കെ പേടിപ്പിക്കുന്നതായിരുന്നെന്ന് അയൽക്കാർ.ആ വീട്ടിൽ എത്തിയ...

നടി ശ്രീവിദ്യയുടെ മരണ ശേഷം ആ വീട്ടിൽ നടക്കുന്നതൊക്കെ പേടിപ്പിക്കുന്നതായിരുന്നെന്ന് അയൽക്കാർ.ആ വീട്ടിൽ എത്തിയ സീമ ജി നായർ പറയുന്നത് ഇങ്ങനെ .

128
ADVERTISEMENTS

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ശാലീന സൗന്ദര്യത്തിന്റെയും അഭിനയ സിദ്ധിയുടെയും ഉടമയാണ് ശ്രീവിദ്യ. ഇന്നും ശ്രീവിദ്യ എന്നു പറഞ്ഞാൽ മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. വളരെ ചെറുപ്പകാലത്ത് തന്നെ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് പോകാൻ വിധിക്കപ്പെട്ട വ്യക്തിയായിരുന്നു ശ്രീവിദ്യ. അർബുദം ശ്രീവിദ്യയെ കാർന്നുതിന്നപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് മികച്ച ഒരു അഭിനയത്രിയായിരുന്നു.

ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞ ഒരു ജീവിതം കൂടിയായിരുന്നു ശ്രീവിദ്യയുടേത് എന്ന് പറയാതെ വയ്യ. വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ശ്രീവിദ്യയുടെ പ്രണയങ്ങൾ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സീരിയൽ താരമായ സീമ ജി നായർ ശ്രീവിദ്യയുടെ വീടിനെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരിക്കൽ ശ്രീവിദ്യയുടെ വീട് വൃത്തിയാക്കാൻ പോയ കാര്യത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇതുവരെയും ശ്രീവിദ്യയെ നേരിട്ട് കാണാനോ സംസാരിക്കാനോ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് സീമ ജി നായർ പറയുന്നത്. ഒരിക്കൽ ശ്രീവിദ്യയുടെ വീട്ടിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്ക് പോകേണ്ട സാഹചര്യം വന്നിരുന്നു എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഞാൻ ഒരാളോടും ഒരു അഭിമുഖത്തിലും പറഞ്ഞിട്ടുമില്ല. വിദ്യാമ്മ മരിച്ചതിനുശേഷം അവരുടെ വീട് അടച്ച നിലയിൽ തന്നെയായിരുന്നു കിടന്നത്.

ADVERTISEMENTS
READ NOW  വിവാഹേതര ബന്ധങ്ങളിൽ തെറ്റില്ല, ഭാര്യയോട് താനല്ലാതെ മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറയാറുണ്ട് - സംവിധായകൻ ജിയോ ബേബി മനസ് തുറക്കുന്നു

അവർ മരിച്ച്‌ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അവിടെ ഒരുപാട് അസ്വാഭാവികതകൾ കണ്ടു തുടങ്ങിയിരുന്നു. അവിടുത്തെ മതിൽ പൊളിഞ്ഞു പോവുകയും ഒരുപാട് ഇഷ്ടത്തോടെ അമ്മ നട്ടുവളർത്തിയ മരം വീണുപോവുകയും ഒക്കെ ചെയ്തിരുന്നു .എല്ലാത്തിലും അത്ഭുതകരമായി തോന്നിയത് അവിടെ അടുത്തുള്ളവർ പറയുന്നത് രാത്രിയിൽ അവിടെ നിന്നും ചിലങ്കയുടെ ശബ്ദം കേൾക്കാം എന്നും അവിടെ പ്രേതബാധയുണ്ട് എന്നുമാണ്.

അങ്ങനെയുള്ള ചില സംസാരങ്ങൾ ഉയർന്നു വന്നപ്പോഴാണ് അവിടെയുള്ള ചില ആളുകൾ എന്നോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനായി എത്തിയത്. അങ്ങനെയാണ് ഞാൻ അവിടേക്ക് എത്തുന്നത് .ഞാൻ അവിടെ എത്തിയപ്പോൾ വലിയതോതിൽ തന്നെ ചെളിയുണ്ടായിരുന്നു അത്രയും കാലം പൊടിപിടിച്ചു കിടന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടെയുണ്ടായിരുന്നു.

രണ്ടു മൂന്നു പേര് ഒരുമിച്ചിരുന്ന് അതൊക്കെ തന്നെ ഉരച്ചു തേച്ചു കഴുകി വൃത്തിയാക്കി എടുക്കുകയായിരുന്നു ചെയ്തത്. തുടർന്ന് അവിടെയുള്ള കബോർഡുകളിൽ ഒക്കെ താക്കോലും മറ്റും വച്ചു അവിടെ തുളസിത്തറയിൽ എന്നും വിള ക്ക് വയ്ക്കാൻ ആളുകളെ ഏർപ്പാടാക്കി. ഇപ്പോൾ നടി അഞ്ചിതയാണ് വീടൊക്കെ നോക്കുന്നത് എന്നും പറയുന്നുണ്ട്. അതിനുശേഷം അസ്വഭാവികതമായി ഒന്നും തന്നെ ആ വീട്ടിൽ കേട്ടിട്ടില്ല എന്നാണ് അടുത്തുള്ള ആളുകളും പറയുന്നത്.

READ NOW  ഹോളിവുഡ് ഇതിഹാസം എമ്മ വാട്സന്റെ ജീവ ചരിത്രവും അറിയാക്കഥകളും.
ADVERTISEMENTS