ആഗ്രഹിച്ചിട്ടും അന്ന് മമ്മൂട്ടിയെ കൊണ്ട് ടബ്ബ് ചെയ്യിച്ചില്ല – മമ്മൂട്ടിക്കായി അന്ന് ടബ്ബ് ചെയ്തത് ഈ മലയാളം താരം

65

മമ്മൂട്ടിയുടെ ഡബ്ബിങ്ങിനെ പറ്റി എടുത്തു പറയേണ്ട കാര്യമില്ല. നിരവധി ആളുകൾ അതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾ എടുത്തതാണ് പലപ്പോഴും ഒരു കഥാപാത്രത്തിന് വേണ്ടി മമ്മൂട്ടി ഡബിങ് ചെയ്യുന്നതെന്നും എന്നാൽ ആ കഥാപാത്രം വളരെ മികച്ചതാക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നത് ഡബ്ബിങ്ങിൽ ഉണ്ടാകുന്ന മാന്ത്രികത കൊണ്ടാണ് എന്നും പലരും പറഞ്ഞിട്ടുണ്ട്.

പല താരങ്ങളും ഡബ്ബിങ് പ്രചോദനമായത് പോലും മമ്മൂട്ടി ആണെന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടിയുടെ തന്നെ ഒരു ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഡബ്ബ് ചെയ്യാൻ സാധിക്കാതെ വന്ന ഒരു അനുഭവമുണ്ട്.

ADVERTISEMENTS
   

ജയനെ നായകനാക്കി പിജി വിശ്വംഭരൻ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച സ്ഫോടനം എന്ന ചിത്രം ആയിരുന്നു അത്. എന്നാൽ ആ സമയത്ത് ജയൻ മരിച്ചത് കൊണ്ട് ആ കഥാപാത്രത്തിലേക്ക് സുകുമാരൻ എത്തുകയായിരുന്നു. സുകുമാരന്റെ കഥാപാത്രമായി മമ്മൂട്ടിയും എത്തി.

എന്നാൽ മമ്മൂട്ടി എന്ന പേര് വിശ്വംഭരന് അത്രത്തോളം ഇഷ്ടപ്പെട്ടില്ല. അങ്ങനെ മമ്മൂട്ടിക്ക് അദ്ദേഹം സജിൻ എന്നൊരു പേര് സമ്മാനിച്ചു. ആ പേര് മമ്മൂട്ടിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല. മമ്മൂട്ടി സുഹൃത്തായ ബാബുവിനോട് ഇക്കാര്യം പറഞ്ഞു അതോടെ ക്രെഡിറ്റ് കാർഡിൽ സജിൻ എന്നതിന്റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നുകൂടി രേഖപ്പെടുത്തി.

ചിത്രീകരണം പൂർത്തിയായതിനു ശേഷമാണ് ഡബ്ബിങ് ചെയ്യാൻ വേണ്ടി മമ്മൂട്ടിയെത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ആയ ആലപ്പി ശരീഫ് അദ്ദേഹത്തെ തിരിച്ചയച്ചു.

അതിന്റെ പിന്നിൽ ഒരു കാര്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അന്തിക്കാട് മണി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ അവസരം മമ്മൂട്ടി നഷ്ടപ്പെടുത്തരുത് എന്ന് കരുതിയാണ് മമ്മൂട്ടിയുടെ ശബ്ദം കൊള്ളില്ല എന്ന് അയാൾ പറഞ്ഞത്.

മമ്മൂട്ടിക്ക് അത് വലിയ വേദനയാണ് സമ്മാനിച്ചത്. സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് അന്തിക്കാട് മണിയാണ്. അതുപോലെ തന്നെ 1983ല്‍ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ആലപ്പി അഷ്റഫ് ചിത്രത്തിലും മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് മമ്മൂട്ടി അല്ല.

മമ്മൂട്ടിയെ ഡബ്ബിങ്ങിനു വേണ്ടി ഫോണിൽ വിളിച്ച് കിട്ടാതായപ്പോഴാണ് മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യുവാൻ ഈ ചിത്രത്തിൽ സംവിധായകൻ സമ്മതിക്കുന്നത്. ആ ചിത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി ഡബിങ് ചെയ്തിരിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ശ്രീനിവാസനാണ്. ടബ്ബിങ്ങിനായി മമ്മൂട്ടിയെ ഫോണ്‍ വിളിച്ചു കിട്ടാതായപ്പോള്‍ ആണ് അവര്‍ ശ്രീനിവാസനെ കാനന്‍ എത്തുന്നത് .എന്നിട്ട് മമ്മൂട്ടി പറഞ്ഞതാണ് എന്നാ കള്ളം പറഞ്ഞു ശ്രീനിയെ കൊണ്ട് മമ്മൂട്ടിക്ക് ടബ്ബ് ചെയ്യിച്ചു.

ADVERTISEMENTS
Previous articleഞാൻ ആ ദൃശ്യം ഷൂട്ട് ചെയ്തപ്പോൾ പെട്ടന്ന് ഒരുകൂട്ടം ആളുകൾ എത്തി പിടിച്ചു മുറിയിലിട്ടു പൂട്ടി – വിനീത് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Next articleഅന്ന് മോഹൻലാലിനെ പെട്ടന്ന് കണ്ടപ്പോൾ പറഞ്ഞു പോയ ഒരു അവിവേകമാണ് അത് – സംഭവംപറഞ്ഞു ആസിഫ് അലി.