തിലകനെ ഫോണിലൂടെ ആക്ഷേപം പറഞ്ഞു ശ്രീനിവാസൻ – റൂമിന്റെ വാതിലിൽ ആഞ്ഞു ചവിട്ടിയിട്ട് ഓടി ജഗതി – ശാന്തിവിള ദിനേശ് പറഞ്ഞത്.

5916

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായിരുന്നു അനശ്വരനടൻ തിലകൻ മലയാളത്തിന്റെ പെരുന്തച്ചൻ. മലയാളത്തിലെ തിലകനോളം പോന്ന പ്രതിഭ ഉള്ള ഒരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്. അത്രയ്ക്കും മികവുറ്റ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന നൽകിയ ശേഷമാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

തിലകൻ എന്നും ഒരു കലാപകാരിയായിരുന്നു എന്ന് തന്നെ പറയാം. സംഘടനയ്ക്കുള്ളിലെ പ്രശനങ്ങളെ അദ്ദേഹം എന്നും ചോദ്യം ചെയ്തിട്ടുണ്ട്. വളരെ പ്രകോപനപരമായി സംസാരിക്കുകയും പലരോടും വഴക്കുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന മുൻകോപിയായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ച എല്ലാവരും തുറന്ന് പറഞ്ഞിട്ടുണ്ട്. എങ്കിലും വളരെ നന്മയുള്ള മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.

ADVERTISEMENTS
   

ജീവിതത്തിൽ അഭിനയിക്കുകയും അഭിനയത്തിൽ ജീവിക്കുകയും ചെയ്ത വ്യക്തിയാണ് തിലകൻ എന്നാണ് പ്രശസ്ത യൂട്യൂബ്ബറും സംവിധായകനും ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര അസിസ്റ്റൻറ് ഡയറക്ടർ ഒക്കെയായിരുന്ന ശാന്തിവള ദിനേശ് പറയുന്നത്. നിരവധി അനുഭവങ്ങൾ അദ്ദേഹം പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറിൽ തിലകനോട് വളരെ അടുത്ത സൗഹൃദമുള്ള ആളായിരുന്നു താനെന്നും ഒരിക്കലും അദ്ദേഹത്തോട് പിണങ്ങിയിട്ടില്ല അദ്ദേഹം തന്നെ പേര് പോലും വിളിച്ചിട്ടില്ല നിങ്ങൾ എന്ന് മാത്രമേ വിളിക്കുകയുള്ളൂ എന്ന് ശാന്തിവിള പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ പരുക്കൻ സ്വഭാവം അറിയാവുന്നവരാണ് മലയാള സിനിമയിലെ മിക്കവരും. പക്ഷേ എത്ര വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പ്രതിഭയുടെ കാര്യത്തിൽ ഏവരും അദ്ദേഹത്തിനു മുമ്പിൽ വണങ്ങി നിന്നിരുന്ന ആളുകളാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും പിതൃതുല്യനായിരുന്നു തിലകൻ. ജീവിതത്തിന്റെ അവസാന നാളുകളിൽ സംഘടനയോട് ഉള്ള വഴക്കും പിണക്കവും മാറ്റിവെച്ച് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. ഇപ്പോൾ ശ്രീനിവാസനും ജഗതി ശ്രീകുമാറും തിലകനെ പ്രകോപിപ്പിക്കാൻ ചെയ്ത ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശാന്തിവിള ദിനേശ്. മരണം വരെ തിലകൻ അറിയാത്ത ചില സത്യങ്ങളാണ് ശാന്തിവിള തുറന്നു പറയുന്നത്.

ജീവിതത്തിൽ വലിയ പരുക്കനായി അഭിനയിക്കുകയായിരുന്നു തിലകൻ എന്നാണ് ശാന്തിവിള പറയുന്നത് . സത്യത്തില് ദേഹം സാധുവായ ഒരു മനുഷ്യൻ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിരവധി പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്തു

തങ്ങളുടെ ആചാര്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഉച്ചയാകുമ്പോൾ ഭക്ഷണത്തെ കഴിക്കാൻ തിലകൻ ചേട്ടൻ താമസസ്ഥലത്തേക്ക് പോകുമായിരുന്നു. ഒരിക്കൽ അത്തരം ഒരു അവസരത്തിൽ താൻ ശ്രീനിവാസനോട് പറഞ്ഞു തിലകൻ ചേട്ടൻ ഇപ്പോൾ തന്റെ ഫ്ലാറ്റിലെ ഒരു പുതിയ ഫോൺ വാങ്ങി വച്ചിട്ടുണ്ട്. അതിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അദ്ദേഹം അവിടെ ഇല്ലെങ്കിൽ അദ്ദേഹം അതിൽ എങ്ങനെ ഒരു സന്ദേശം റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട് വിളിക്കുന്നവർക്ക് കേൾക്കാൻ . “ഞാൻ തിലകൻ ആണ് ഞാൻ ഇപ്പോൾ ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. നിങ്ങൾ ആരാണെന്നും കാര്യം എന്താണെന്നും പറയുക. വൈകിട്ട് ഞാൻ വന്നതിനുശേഷം നിങ്ങളുടെ മെസ്സേജ് കേട്ടുകൊള്ളാം ” എന്നുള്ള രീതിയിൽ തന്റെ ശബ്ദത്തിൽ തന്നെ അദ്ദേഹം റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട് അതാണ് വിളിക്കുന്നവർ അദ്ദേഹം ഇല്ലാത്തപ്പോൾ കേൾക്കുന്നത്.

പക്ഷേ അദ്ദേഹം ഒരു അബദ്ധം കാണിച്ചത് ഈ കാര്യം അദ്ദേഹം രഹസ്യമായി വെക്കാതെ ചിത്രഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ കാര്യം പറയുകയും അത് മാഗസിൻ പബ്ലിഷ് ചെയ്യുകയും ചെയ്തു. അതോടെ അദ്ദേഹത്തിനോട് യോജിപ്പുള്ളവരും അല്ലാത്തവരും ഒക്കെ തമാശയ്ക്കും ഒക്കെയായി സ്ഥിരമായി അതിൽ വിളിച്ചു തെറി പറയുകയും ഓരോ തമാശകൾ ഒപ്പിക്കും ഒക്കെ ചെയ്തു തുടങ്ങി. അക്കാര്യം താൻ അന്ന് ശ്രീനിവാസിനോട് പറഞ്ഞു ശാന്തിവിള ദിനേശ് പറയുന്നു . അത് കേട്ട് ശ്രീനിവാസൻ പറഞ്ഞു എങ്കിൽ നമുക്കും ഒരു പണി ഒപ്പിക്കാം.

അതിനുശേഷം ശ്രീനിവാസൻ തൻറെ ഫോൺ എടുത്തു തിലകനെ വിളിച്ചു. ഇത്തരത്തിലുള്ള ഉടായിപ്പ് കോളുകൾ കേട്ട് കേട്ട് മതി വന്നതുകൊണ്ട് തന്നെ തിലകൻ വളരെ പരുഷമായ രീതിയിൽ ഒരു ഹലോ പറഞ്ഞു കൊണ്ടാണ് അന്ന് ഫോൺ എടുത്തത്. അപ്പോൾ ശ്രീനിവാസൻ പറഞ്ഞു നിങ്ങൾ ആരാണ് അപ്പോൾ താൻ തിലകൻ എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടുതന്നെ ശ്രീനിവാസൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങളോട് ആരാണ് റെക്കോർഡിങ് ഉള്ള ഫോൺ മേടിക്കാൻ പറഞ്ഞത് മറ്റവനെ മറിച്ചവരെ എന്നൊക്കെ പറഞ്ഞുകളിയാക്കാൻ ആരംഭിച്ചു. അത് കേട്ട് തിലകൻ തിരിച്ചു തെറി പറയാൻ ആരംഭിച്ചു എന്ന് ശാന്തിവള ഓർമ്മയിൽ നിന്ന് പറയുന്നു.

പിന്നീട് തിരിച്ചു ലൊക്കേഷനിൽ വന്ന തിലകന്റെ മുഖം കടന്തൽ കുത്തിയ പോലെ വീർത്തിരിക്കുകയായിരുന്നു. അത് കണ്ട ശ്രീനിവാസൻ ഒന്നുമറിയാത്തപോലെ ചോദിച്ചു എന്തുപറ്റി ഭക്ഷണം തൃപ്തിയായില്ലേ എന്ന്. അപ്പോൾ തിലകൻ പറഞ്ഞു തിരുവനന്തപുരത്തുള്ള ഏതോ തന്തയില്ലാത്തവൻ എന്നെ ഫോൺ വിളിച്ചു കുറെ തെറി പറഞ്ഞു എന്ന്. യാതൊരു ഭാവഭേദവുമില്ലാതെയാണ് ശ്രീനിവാസൻ അത് കേട്ടുകൊണ്ടിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നമില്ല എങ്കിലും അദ്ദേഹത്തിൻറെ ഈ പരുക്കൻ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ സ്ഥിരമായി പറ്റിക്കാനുള്ള പരിശ്രമങ്ങൾ ശ്രീനിവാസൻ നടത്തുമായിരുന്നു എന്നുള്ളത് ശാന്തിവിള പറയുന്നു.

അതേപോലെതന്നെ ഒരിക്കൽ ജഗതിയും തിലകനെ പറ്റിക്കാനും പ്രകോപിപ്പിക്കാനും ആയി ഒരു കാര്യം ചെയ്ത കാര്യവും ശാന്തിവിള പറയുന്നു. തങ്ങളുടെ ആചാര്യൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് ചെറുതുരുത്തിയിലാണ്. അവിടെ കൂടുതൽ പേരും ഗവൺമെൻറ് ഗസ്റ്റ് ഹൗസുകളിലാണ് താമസിക്കുന്നത്. തങ്ങൾ മൂന്നാല് പേർ ചെറുതുരുത്തി തന്നെയുള്ള ശ്യാം ടൂറിസ്റ്റ് ഹോമിലാണ് താമസിക്കുന്നത്. അവിടെ രണ്ടാമത്തെ നിലയിൽ മൂന്നാലു മുറി ഒഴിവുണ്ട്. അവിടെയാണ് തങ്ങൾ താമസിച്ചുകൊണ്ടിരുന്നത്.

രാത്രി താൻ അടുത്ത ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ട കാര്യങ്ങളും മറ്റും സീനുകളുടെയും മറ്റും കാര്യങ്ങൾ എഴുതി തയ്യാറാക്കുന്ന തിരക്കിലാണ്. പെട്ടന്ന് തന്റെ മുറിയുടെ അവിടെ ജഗതി ശ്രീകുമാർ വന്നുനിന്നു. അ അത് കണ്ട താൻ വെളിയിലേക്ക് ഇറങ്ങിച്ചെന്നു. അപ്പോൾ ജഗതി പറഞ്ഞു നിനക്കൊരു കാഴ്ച ഞാൻ കാണിച്ചു തരാം. ആ ആ കാര്യം നടക്കുമ്പോൾ നീ എങ്ങനെ പ്രതികരിക്കുന്നു അതനുസരിച്ചിരിക്കും നിനക്ക് തല്ലി കിട്ടാതിരിക്കുന്നത്. അത് നിൻറെ ബുദ്ധിയാണ് എന്ന് മാത്രം അദ്ദേഹം പറഞ്ഞത്.

എന്നിട്ട് തന്നെയും വിളിച്ചുകൊണ്ട് അദ്ദേഹം പോയത് തിലകന്റെ റൂമിന്റെ മുന്നിലാണ്. റൂമിന്റെ വാതിൽ അടച്ച് ഇട്ടിരിക്കുകയാണ് പെട്ടെന്ന് ജഗതി ശ്രീകുമാർ ആ റൂമിന്റെ വാതിലിൽ ആഞ്ഞ് അഞ്ചാറു അടി അടിച്ചു . എന്നിട്ടു താഴേക്കിറങ്ങി റോഡിലേക്ക് പോയി ഇരുട്ടത്തേക്ക് മറഞ്ഞു. ഞെട്ടിപ്പോയ ഞാൻ പെട്ടെന്ന് തിരിഞ്ഞോടി എന്റെ റൂമിൽ കയറി വാതിലടച്ച് എൻറെ ജോലി ചെയ്യുന്ന പോലെ മുഴുകിയിരുന്നു. പെട്ടെന്ന് എനിക്ക് കേൾക്കാം തിലകന്റെ മുറിയുടെ വാതിൽ തുറക്കുന്നതും അദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും നടന്നു ആരാണെന്ന് തിരക്കുന്നത്. അതിനുശേഷം എൻറെ മുറിയുടെ വാതിൽ വരെ വന്നു ജനലിലൂടെ അകത്തേക്ക് നോക്കി. അപ്പോൾ ഞാൻ എഴുതുകയാണ് ഞാൻ അങ്ങനെ ചെയ്യില്ല എന്നും അദ്ദേഹത്തിന് അറിയാം അദ്ദേഹം തിരിച്ചു കയറിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജഗതി ശ്രീകുമാർ വീണ്ടും വന്നു. വീണ്ടും എന്നെയും വിളിച്ചുകൊണ്ട് തിലകന്റെ റൂമിന്റെ അടുത്ത് പോയി അടുത്തതാണ് കാഴ്ച കണ്ടോ എന്ന് പറഞ്ഞിട്ട് അദ്ദേഹം വാതിലിൽ അഞ്ചാർ ചവിട്ടാണ് ചവിട്ടിയത്. എന്നിട്ട് വീണ്ടും പഴയപോലെ ഓടി താഴേക്ക് പോയി റോഡിൻറെ മറു സൈഡിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയി പാത്തിരുന്നു. അർദ്ധരാത്രി സമയമാണ് റോഡിൽ എങ്ങും മറ്റാരുമില്ല ഇത്തവണയും ഞാൻ തിരികെ ഓടി എൻറെ മുറിയിൽ എത്തി ലൈറ്റ് അണച്ച് ഇരുന്നു. എനികകൃത്യം ഇത് വലിയ പ്രശ്നം ആകും എന്ന്.

തിലകൻ വാതിൽ തുറക്കുന്നതും വെളിയിൽ വന്നതിനുശേഷം ബാൽക്കണിയിൽ ചെന്ന് ഇരുട്ടത്തേക്ക് നോക്കി നിന്ന് 10 ടു 15 മിനിറ്റോളം മലയാളികളുടെ സദാചാരത്തെക്കുറിച്ച് പ്രസംഗിക്കാൻ ആരംഭിച്ചു. നിനക്കൊക്കെ മര്യാദയുണ്ടോടാ നിന്റെ ഒക്കെ അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ കടന്നുറങ്ങുമ്പോൾ ഇങ്ങനെയാണോടാ ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു അദ്ദേഹം ഉറക്കെ ഉറക്കെ ഇരുട്ടത്തേക്ക് നോക്കി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. തിലകന് അറിയില്ല ഇതാരാണ് ചെയ്തത് എന്ന് ജഗതി താഴെ റോഡിൽ ഇരുട്ടിൽ മറഞ്ഞു നിൽക്കുന്നുണ്ട്. കുറെ നേരം 15 മിനിറ്റോളം പ്രസംഗിച്ചതിനു ശേഷം തിലകൻ ചേട്ടൻ കയറിപ്പോയി കുറച്ചു കഴിഞ്ഞപ്പോൾ ജഗതി ചേട്ടൻ തിരികെ എത്തി എന്നോട് പറഞ്ഞു ഇന്നത്തേക്ക് ഇതു മതി അല്ലേ അനിയാ എന്ന് എന്നിട്ടു തിരികെ ഒന്നും അറിയാതെ പോലെ തന്റെ മുറിയിലേക്ക് പോയി വാതിലടച്ചു കിടന്നു.ശാന്തിവിള ദിനേശ് ഓർക്കുന്നു.

തിലകനോട് ജഗതിക്ക് എന്തെങ്കിലും വിരോധമുണ്ടായതുകൊണ്ടാണോ എങ്ങനെ ചെയ്തത് എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ഒന്നുമില്ല ഇരുവരും തമ്മിൽ നല്ല ബന്ധമാണ് ഇത് തിലകൻ ചേട്ടന്റെ ശുണ്ഠി അറിയാവുന്നതാണ് കൊണ്ട് അദ്ദേഹത്തെ വട്ടക്കാൻ ചെയ്യുനന്തന് തമാശയ്ക്ക് അല്ലതെ ഒന്നുമില്ല എന്ന് ശാന്തിവിള പറയുന്നു.

ADVERTISEMENTS