
മലയാള സിനിമയിലെക്കാലവും ശ്രദ്ധ നേടിയിട്ടുള്ള ഒരു കൂട്ടുകെട്ടാണ് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട്. ഒരു സമയത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ ഒരു വലിയ ഉലച്ചിൽ തട്ടിയെങ്കിൽ പോലും ആർക്കും മറക്കാൻ സാധിക്കാത്ത ഒരു മനോഹരമായ കൂട്ടുകെട്ടായിരുന്നു അത്. ഒരുകാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതുമാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ തനിക്കൊരു പുറംവേദന വന്നതും അത് മാറാന്‍ മോഹന്‍ലാല്‍ സഹായിച്ചതുമായ ഒരു സംഭവത്തെ കുറിച്ചാണ് താരം പറയുന്നത്.
വല്ലാത്തൊരു പുറം വേദനയാണ് തനിക്ക് അന്ന് വന്നത്. ഒട്ടും തന്നെ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ആ സമയത്ത് താൻ പല ആശുപത്രിയിലും പോയി. ഒരു ഡോക്ടർ പറഞ്ഞത് എംആർഐ സ്കാൻ എടുക്കണം എന്നാണ്.
അന്ന് നമ്മുടെ നാട്ടിൽ എംആർഐ സ്കാനില്ല. ചെന്നൈയിൽ തന്നെ പോയി എടുക്കണം. അദ്ദേഹം അത് എഴുതി തരികയും ചെയ്തു. എന്നാൽ നോക്കിയപ്പോൾ വലിയ തുകയാണ് അതിന്. അങ്ങനെ ഞാൻ അത് എടുക്കേണ്ട എന്ന് വിചാരിച്ചു. വേറൊരു സിനിമയുടെ ഷൂട്ടിങ്ങിന് എനിക്ക് കൃത്യമായി പോവുകയും വേണം. ഈ പുറം വേദനയും വച്ചുകൊണ്ട് പോകാനും വയ്യ. എങ്കിലും ഞാനീ വേദനയും ആയിട്ട് പോവുകയാണ് ചെയ്തത്. അപ്പോൾ അവിടെ മോഹൻലാലും ഉണ്ടായിരുന്നു.
എന്റെ അവസ്ഥ കണ്ട് അദ്ദേഹം എന്നോട് കാര്യം എന്താണെന്ന് തിരക്കി. എനിക്ക് പുറം വേദനയാണ് എന്ന് ഞാൻ പറഞ്ഞു. മോഹൻലാൽ ആണെങ്കിൽ പുറം വേദനയുടെ ഉസ്താദ് ആണ്. അദ്ദേഹം ഈ ഒരു കാര്യത്തിന് വേണ്ടി പല സ്ഥലങ്ങളിൽ പോയി ചികിത്സകൾ നടത്തിയിട്ടുണ്ട്. നാടോടിക്കാറ്റിന്റെ സമയം മുതൽ തന്നെ അദ്ദേഹത്തിന് പുറം വേദനയൊക്കെയുണ്ട്..
ചില ആളുകൾ പറഞ്ഞു പുറം വേദന വന്നാൽ സൂപ്പർസ്റ്റാർ ആകും എന്ന്. അങ്ങനെയാണ് മോഹൻലാൽ സൂപ്പർസ്റ്റാർ ആയത് എന്നൊക്കെ. ഞാൻ സൂപ്പർസ്റ്റാർ ആവുന്നത് മോഹൻലാൽ ഇഷ്ടമാവാഞ്ഞിട്ടാണോ എന്തോ അറിയില്ല എനിക്ക് പുറം വേദനയാണെന്ന് അറിഞ്ഞപ്പോൾ മരുന്ന് തരാമെന്ന് പറഞ്ഞു.
എന്റെ കയ്യിലേക്ക് ഒരു മരുന്നും കൊണ്ട് തന്നതിനു ശേഷം ഇത് മൂന്നുനേരം കഴിക്കണമെന്ന് പറഞ്ഞു. ഞാൻ അത് സമ്മതിച്ചു രണ്ടുനേരം കഴിച്ചപ്പോൾ തന്നെ പുറം വേദന മുഴുവനായും മാറി. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കാരണം എനിക്ക് അങ്ങനെ ഒരു പുറം വേദന ഉണ്ടായിരുന്നോ ഏന് പോലും തോന്നാത്ത രീതിയില്‍ അത് മാറി ഞാന്‍ പൂര്‍ണ ആരോഗ്യവാനായി. അത് കഴിഞ്ഞ് ഞാൻ മോഹന്‍ലാലിനോട് ചോദിച്ചു എന്തു മരുന്നാണ് തന്നത്. അപ്പോൾ അയാൾ പറഞ്ഞത് സാധാരണ വിറ്റാമിൻ സി ഗുളികയായിരുന്നു ഇത് എന്ന്.
സാധാരണയായി വരുന്ന പുറം വേദനയാണ് ഇത്, നിങ്ങൾ പുകവലിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ടാണ് തണുപ്പാകുമ്പോള്‍ ഇങ്ങനെ വരുന്നത് . അല്ലാതെ എന്റെ പോലെ ഉള്ള പുറം വേദനയൊന്നും അല്ല ഇത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.. നമ്മൾ ഉദ്ദേശിക്കുന്ന ആളൊന്നുമല്ല മോഹൻലാൽ അദ്ദേഹത്തിന് ചികിത്സയെക്കുറിച്ച് ഒക്കെ അറിയാമെന്നും രസകരമായ രീതിയിൽ ശ്രീനിവാസൻ പറയുന്നു.