ശാസ്ത്രീയമായി അഭിനയം പഠിക്കാതെ ,നാടകത്തിൽ അഭിനയിക്കാതെ അവൻ സിനിമയിൽ അഭിനയിക്കാൻ വന്നേക്കുന്നു: താൻ അന്ന് കളിയാക്കിയ ആ നടനാണ് ഇന്ന് ആ സൂപ്പർ സ്റ്റാർ ശ്രീനിവാസൻ പറഞ്ഞത്.

2

മലയാള സിനിമയിലെ വളരെ സീനിയറായ നടനാണ് ശ്രീനിവാസൻ. നിരവധി താരങ്ങളോട് വളരെയധികം അടുപ്പമുള്ളതും അവരുടെയൊക്കെ കരിയറിന്റെ തുടക്കത്തിൽ തൊട്ടുതന്നെ അവരുടെ അടുത്ത സുഹൃത്തായും സഹനടനായും ഒക്കെ പ്രവർത്തിച്ച് പരിചയമുള്ള അദ്ദേഹത്തിന് നിരവധി അവിസ്മരണീയമായ അനുഭവങ്ങൾ പറയാൻ എന്നുമുണ്ടാകും. അത്തരത്തിൽ മുൻപ് ഇന്നത്തെ മലയാളത്തിൻറെ ഒരു സൂപ്പർതാരത്തെ തന്റെ കരിയറിന്റെ തുടക്ക സമയത്ത് ആദ്യമായി താൻ കണ്ടപ്പോൾ തന്റെ മനസ്സിൽ ഉണ്ടായ തോന്നലുകളും അന്ന് അയാളെക്കുറിച്ച് അയാളോട് സംസാരിച്ച കാര്യങ്ങളും അയാളെ കുറിച്ച് അന്ന് പുച്ഛത്തോടെ താൻ ചിന്തിച്ച കാര്യങ്ങൾ ഒക്കെയാണ് പഴയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നു. അത് ഇങ്ങനെയാണ്.

വർഷങ്ങൾക്കു മുമ്പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇന്നത്തെ നിർമാതാവ് സുരേഷ് കുമാറിന്റെ കൂടെ അദ്ദേഹത്തിൻറെ റൂമിൽ താൻ ഇരിക്കുന്ന സമയത്ത് അവിടെ ഒരു തടിയൻ ഞൊണ്ടിക്കാലൻ കടന്നുവന്നു. അപ്പോൾ സുരേഷ് കുമാർ തന്നെ പരിചയപ്പെടുത്തി, തന്റെ സുഹൃത്താണ് എന്ന് അപ്പോൾ എനിക്ക് മനസ്സിലായി അയാൾ സുരേഷ് കുമാറിന്റെ കൂടെ തന്നെയാണ് താമസിക്കുന്നത്അയാളുടെ കാല് അപ്പോൾ മുടന്തുന്നുണ്ടായിരുന്നു. അതിൻറെ കാരണം അയാൾക്ക് അടുത്തിടെ ഒരു ബൈക്ക് അപകടം ഉണ്ടായി. അതുകൊണ്ടാണ് അയാൾ മുടന്തുന്നത് എന്ന് സുരേഷ് കുമാർ തന്നോട് പറയുകയും ചെയ്തു. അപ്പോൾ സുരേഷ് കുമാർ തന്നോട് പറഞ്ഞു ഇയാൾ സിനിമയിലെ അഭിനയിക്കണം എന്ന് ആഗ്രഹത്തോടെ നടക്കുന്ന ഒരാളാണ് എന്ന്.

ADVERTISEMENTS
   

അത് കേട്ടപ്പോൾ താൻ അയാളെ എന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് അയാളോട് ചോദിച്ചുനിങ്ങൾ നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടോ? അപ്പോൾ ആ ചെറുപ്പക്കാരൻ തനിക്ക് മറുപടി നൽകിയത് ഇല്ല എന്നാണ് അപ്പോൾ താൻ വീണ്ടും ചോദിച്ചത് നിങ്ങൾ അഭിനയം ശാസ്ത്രീയമായി പഠിക്കാൻ വല്ല ഇൻസ്റ്റ്യൂട്ടിലും ചേർന്നിട്ടുണ്ടോ എന്ന്. അതിനും അയാൾ ഇല്ല എന്നാണ് മറുപടി പറയുന്നത്.

അയാളുടെ മറുപടി കേട്ടപ്പോൾ തനിക്ക് ചിരി വന്നു, താൻ മനസ്സിൽ ചിന്തിച്ചു ഓ ഇവാൻ ഒരു മണ്ടശിരോമണി ഇവിടെ ഒരുത്തൻ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച പരിചയവും അതുകൂടാതെ അഭിനയ ശാസ്ത്രീയമായി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിക്കുകയും ചെയ്തു എന്നിട്ട് നമ്മൾ ചൊറിയൻ കുത്തി ത*** തിരിഞ്ഞു നടക്കുകയാണ്അപ്പോഴാണ് ഇവിടെ ഒരുത്തൻ ഒരു പിണ്ണാക്കും അറിയാതെ ചുമ്മാതെ സിനിമയിൽ അഭിനയിക്കാനായി വന്നിരിക്കുന്നത്.

അപ്പോൾ താൻ അയാളെ കുറിച്ച് മനസ്സിൽ ചിന്തിച്ചത് മക്കളെ മോനേ ഇവിടെ കിടന്നു പട്ടിണി കിടക്കാതെ വേഗം സ്ഥലം വിട്ടോ അതായിരിക്കും നിനക്ക് നല്ലത് എന്നാണ് എന്ന് ശ്രീനിവാസൻ പറയുന്നു. ബലൂൺ വീർപ്പിച്ച പോലുള്ള ഒരു മുഖവും അന്ന് താൻ മനസ്സിൽ അയാളെ പുച്ഛിച്ചു. അപ്പോൾ അയാൾ എന്നോട് പറഞ്ഞു നിങ്ങൾ അഭിനയിച്ച മേള എന്ന സിനിമ ഞാൻ കണ്ടു. നിങ്ങളുടെ അഭിനയം വളരെ നന്നായിട്ടുണ്ട്. അത് കേട്ടപ്പോൾ തനിക്ക് വലിയ സന്തോഷമൊക്കെ തോന്നി. അയാളോട് ഒരു അല്പം സ്നേഹമൊക്കെ തോന്നി. അപ്പോൾ അതുവരെ പിടിച്ച് ഗൗരവം അല്പം താഴ്ത്തിക്കൊണ്ട് ഞാൻ അയാളുടെ ചോദിച്ചു സുഹൃത്തേ എന്താണ് നിങ്ങളുടെ പേര് എന്ന്. അപ്പോൾ അയാൾ പറഞ്ഞു മോഹൻലാൽ എന്ന്.

അന്ന് അഭിനയം ശാസ്ത്രീയമായി പഠിക്കാതെ ഒരു നാടകത്തിലും അഭിനയിച്ച അഭിനയം പരിചയമില്ലാതെ വന്ന ആ മോഹൻലാൽ തന്നെയാണ് ഇന്നത്തെ മലയാളത്തിൻറെ ഇന്ത്യൻ സിനിമയുടെ തന്നെ എക്കാലത്തെയും മികവുറ്റ അഭിനേതാക്കൾ ഒരാളായ പത്മശ്രീ ഭാരത് മോഹൻലാൽ. എന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENTS
Previous articleമോഹൻലാലിനെയാണോ മമ്മൂട്ടിയെയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം – ശ്രീനിവാസന്റെ മറുപടി ഇങ്ങനെ