Advertisement
Home MOVIES Malayalam അതിഥി രവി ഒരു തേപ്പുകാരിയാണെന്ന് കുഞ്ചാക്കോ ബോബനും അനു സിത്താരയും

അതിഥി രവി ഒരു തേപ്പുകാരിയാണെന്ന് കുഞ്ചാക്കോ ബോബനും അനു സിത്താരയും

160
ADVERTISEMENTS

മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ സാധിച്ച താരമാണ് അതിഥി രവി. അലമാര എന്ന ഒറ്റ ചിത്രം മതി താരത്തെ പ്രേക്ഷകർക്ക് ഓർമ്മിക്കാൻ. ആംഗ്രി ബേബീസ് എന്ന ചിത്രത്തിലൂടെയാണ് താരം തുടങ്ങുന്നത്. എന്നാലും അലമാരയാണ് താരത്തിന്റെ ഏറ്റവും വലിയ ഹിറ്റായ ചിത്രം. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. അടുത്ത സമയത്ത് സുരാജ് വെഞ്ഞാറമൂട് നായകനായ എത്തിയ പത്താം വളവ് എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് താരം ശ്രദ്ധ നേടിയത്.

കുഞ്ചാക്കോ ബോബനോടൊപ്പം കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയ അതിഥി വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സിനിമ ലോകത്തുള്ള നിരവധി ആളുകളുമായി വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് അതിഥി. ഒരു വലിയ സൗഹൃദ വലയം തന്നെയാണ് ഉള്ളത് അതിൽ കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒക്കെ ഉൾപ്പെടുന്നുണ്ട്. രസകരമായ രീതിയിൽ ഇവ ഇവർ പരസ്പരം പല ട്രോളുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വർഷങ്ങൾക്കു മുൻപ് അതിഥിയെക്കുറിച്ച് അനു സിത്താരയും കുഞ്ചാക്കോ ബോബനും പാടിയ ഒരു പാട്ടാണ്

ADVERTISEMENTS
READ NOW  ദിലീപേട്ടന്റെ കോമഡി ചെയ്യാനുള്ള വഴക്കം നഷ്ട്ടപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ -അതിനെക്കുറിച്ച് എന്ത് പറയുന്നു - ദിലീപ് നൽകിയ മറുപടി ഇങ്ങനെ.

കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൊക്കെ അഭിനയിച്ച് കഴിഞ്ഞതിനു ശേഷം ആണ് അനു സിത്താരയും ചാക്കോച്ചനും ഇത്തരത്തിൽ ഒരു പാട്ടുമായി എത്തിയത്. അതിഥി രവി തേപ്പുകാരിയാണ് എന്ന തരത്തിലായിരുന്നു ഈ പാട്ടുമായി രണ്ടുപേരും എത്തിയിരുന്നത്. ഇവർ തന്നെ ഈണം നൽകിയാണ് ഈ പാട്ട് പാടിയത് ആ സമയത്ത് സോഷ്യൽ മീഡിയയിലൊക്കെ ഇത് വളരെയധികം ട്രെൻഡിങ് ആയി മാറുകയും ചെയ്തിരുന്നു.

കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയുടെ റോളിലാണ് താരം എത്തുന്നത്. അതിനെക്കുറിച്ച് ആയിരുന്നു ഇരുവരും ജോണി ജോണി എസ് പപ്പാ എന്ന സിനിമയുടെ സെറ്റിൽ ഇരുന്നു ഒരു പാട്ട് ഉണ്ടാക്കിയതും അത് രസകരമായി പ്രചരിപ്പിച്ചതും ഒക്കെ നിരവധി ആളുകൾ ആയിരുന്നു ഇതിന് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നത്. മൂന്നുപേരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്ര വലുതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നും അടുത്ത സുഹൃത്തായതുകൊണ്ടാണല്ലോ ഇത്തരത്തിൽ ഇടപ്പെട്ടത് എന്നും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്. ഇവർ തമ്മിലുള്ള സൗഹൃദം സോഷ്യൽ മീഡിയയിലെ ഇവരുടെ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

READ NOW  ദുൽഖർ സൽമാൻ എങ്ങനെയാണ് സണ്ണി വെയിൻ എന്ന സുഹൃത്തിനെ ഹാൻഡിൽ ചെയ്യുന്നേ തുറന്നു പറഞ്ഞു ദുൽഖർ.
ADVERTISEMENTS