തന്റെ കഥാപാത്രത്തിന്റെ പേര് സിനിമയുടെ ടൈറ്റിൽ ആയി വേണമെന്ന് മമ്മൂട്ടി;എന്നാൽ ശ്രീനിവാസൻ അത് അംഗീകരിച്ചില്ല പിന്നെ നടന്നത്

25628

മികച്ച ഒരു നടൻ മാത്രമല്ല തിരക്കഥാകൃത്ത് കൂടിയാണ് എന്ന് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ ശ്രീനിവാസന്റെ അഭാവം വളരെ വ്യക്തമായി തന്നെ ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ട് കുറച്ചുകാലങ്ങളായി അദ്ദേഹം രോഗാവസ്ഥയിലാണ്. തന്റെ കുറവുകളെ പോലും അദ്ദേഹം കോമഡി ആക്കി അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതും വളരെ മികച്ച രീതിയിൽ തന്നെ.

ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു ഒരു അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറയുന്നത്. ഒരു മറവത്തൂർ കനവ് എന്ന സിനിമയുടെ സമയത്താണ് ഇങ്ങനെയൊരു സംഭവം കാണുന്നത് പല താരങ്ങൾക്കും അവരുടെ പേര് സിനിമയുടെ ടൈറ്റിൽ റോളിൽ വരുന്നതിനോട് വലിയ താല്പര്യമുണ്ടാവാറുണ്ട്.

ADVERTISEMENTS
   

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജയറാമിനും സമാനമായ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയൊരു കാര്യം ജയറാം തന്നോട് പങ്കുവയ്ക്കുകയും ചെയ്തു എന്നാൽ സത്യൻ അന്തിക്കാട് ആ സിനിമയ്ക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പേരിടുകയാണ് ചെയ്തത്. അതുപോലെതന്നെ മറവത്തൂർ കനവ് എന്ന സിനിമയുടെ സമയത്ത് ചിത്രത്തിന്റെ പേര് എല്ലാവരും തിരയുകയാണ്. ചാണ്ടി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഉടനെ തന്നെ മമ്മൂട്ടി ഒരു പേര് നിർദ്ദേശിച്ചു ചാണ്ടിയുടെ രണ്ടാം വരവ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അങ്ങനെ ഒരു പ്രത്യേക സംഭവത്തെ അടിസ്ഥാനമാക്കി പേരിടുന്നത് ശരിയല്ലല്ലോ എന്ന് താൻ അപ്പോൾ പറയുകയാണ് ചെയ്തത്. തുടർന്ന് കുറ്റിയിൽ ചാണ്ടി കുഞ്ഞ് എന്ന് ഇട്ടാലോ എന്ന് മമ്മൂട്ടി ചോദിച്ചു. താനാണെങ്കിൽ ആ തിരക്കഥയിൽ ചാണ്ടി കുഞ്ഞിന് തറവാട് പേരായി കുറ്റിയിൽ എന്നൊന്നും കൊടുത്തിട്ടില്ല. ആ പേര് മമ്മൂട്ടി തന്നെ ഉണ്ടാക്കിയതാണ്. എന്താണെന്ന് വെച്ചാൽ അദ്ദേഹത്തിന് തന്റെ കഥാപാത്രത്തിന്റെ പേര് ടൈറ്റിൽ വരുന്നത് ഇഷ്ടമാണ്.

പിന്നീട് അദ്ദേഹം ഒരുപാട് പേരുകൾ പറഞ്ഞു അതെല്ലാം തന്നെ ചാണ്ടി ചേർത്തുള്ള പേരുകളായിരുന്നു. കഥാപാത്രത്തിനോട് ചേരുന്ന തരത്തിലാണ് അദ്ദേഹം പേരുകൾ തിരഞ്ഞെടുക്കുന്നത്. പിന്നീട് ഒരു മറവത്തൂർക്കനവ് എന്ന പേര് മനസിലേക്ക് വന്നപ്പോൾ അതിനെ എല്ലാവരും എതിർക്കുകയാണ് ഉണ്ടായത്. തിയേറ്റർ ഉടമകൾ പോലും ആ പേരിനെ എതിർത്തിരുന്നു. ഇങ്ങനെയൊരു പേരാണ് ഈ ചിത്രത്തിന് എങ്കിൽ ആ പേരിലുള്ള ചിത്രം തങ്ങളുടെ തിയേറ്ററിൽ ഓടാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് തിയേറ്റർ ഉടമകൾ വരെയുണ്ട് എന്ന് ശ്രീനിവാസൻ ഓർമ്മിക്കുന്നു.

പക്ഷെ ആ ചിത്രം ആ പേരില്‍ തന്നെ റിലീസ് ആവുകയും വലിയ വിജയമാവുകയും ചെയ്തു.

ADVERTISEMENTS
Previous articleകലാഭവൻ മണിയ്ക്ക് ലഭിക്കേണ്ട അവാർഡ് ആണോ മോഹൻലാലിനെ ലഭിച്ചത്? ശ്രീനിവാസൻ പറഞ്ഞത്.
Next articleഅയാൾ തുടയിൽ കൈ വച്ചു .ഞാൻ ഞെട്ടിപ്പോയി .പിന്നെ സംഭവിച്ചത് . പുരുഷന്മാരും നേരിടുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നവജിത്ത് നാരായണൻ