
ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ്മ വരുന്നത് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരിക്കും. അത്രത്തോളം മനോഹരമായ ചിത്രങ്ങളാണ് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്നത് സാധാരണക്കാരന്റെ ജീവിതമായിരിക്കും.
മമ്മൂട്ടിയേയും മോഹൻലാലിനെയും ഒക്കെ ഇന്ന് കാണുന്ന വലിയ നടന്മാർ ആക്കിയതിൽ ശ്രീനിവാസന്റെ പങ്ക് ചെറുതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. സ്വയം കോമാളിയായി മറ്റുള്ളവരെ മികച്ച കഥാപാത്രങ്ങൾ ആക്കുന്ന കഥകളാണ് കൂടുതലായും ശ്രീനിവാസൻ എഴുതിയിട്ടുള്ളത്. അദ്ദേഹം എഴുതിയ മിക്ക് ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ആക്ഷേപ ഹസ്യങ്ങള്‍ ആണ്. സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ശ്രീനിവാസന്റെ ഓരോ സിനിമകളും.
അത്തരം കഥകൾ കൊണ്ട് തന്നെയാണ് അദ്ദേഹം ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ശ്രീനിവാസൻ നിറഞ്ഞു നിൽക്കുന്നത്. ഒരുകാലത്ത് ശ്രീനിവാസൻ സത്യൻ അന്തിക്കാട് കോമ്പിനേഷൻ എന്നത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ മുന്പ് ശ്രീനിവാസൻ ഒരു ചടങ്ങിനിടയിൽ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തന്നെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് തന്നെ വിളിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ വാചകങ്ങൾ തന്നെ വല്ലാതെ ചിരിപ്പിച്ചു എന്നാണ് ആദ്യം ശ്രീനിവാസൻ പറയുന്നത്. കുറച്ചുകാലമായി ഇയാളെ ഒന്ന് ആദരിക്കണം എന്ന് മനസ്സിൽ വിചാരിക്കുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതിന്റെ ടോണ്‍ തല്ലാന്‍ വരുന്ന രീതിയിലാണ് തോന്നിയത് എന്ന് ശ്രീനി പറയുന്നു. അത് കേട്ടപ്പോൾ ചിരിയാണ് വന്നത് എന്നും ശ്രീനിവാസൻ പറയുന്നുണ്ട്. തുടർന്ന് ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം എത്ര വലുതാണ് എന്ന് മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള ഒരു സംസാരമാണ് അവിടെ നടക്കുന്നത്.
താന്‍ ആദ്യം മമ്മൂട്ടിയെ കണ്ട കാര്യവും നര്‍മ്മത്തില്‍ ചാലിച്ച് ശ്രീനി പറയുന്നുണ്ട്. മംമൂടിയെ ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ശ്രീനി പറയുന്നു. അതിന്റെ കാരണം അയാള്‍ സുമുഖനായിരുന്നു കൂടാതെ തന്നെക്കാള്‍ ഉയരം. ഒരു പൊതുവേദിയിൽ വച്ച് ശ്രീനിവാസൻ ഏറെ രസകരമായ രീതിയിൽ പറയുന്നത് മമ്മൂട്ടിക്ക് ഭ്രാന്താണ് എന്നാണ്.
തുടർന്ന് അദ്ദേഹം അക്കാര്യത്തെ കുറിച്ചുള്ള ഒരു വിശദീകരണം കൂടി നടത്തുന്നുണ്ട്. എല്ലാവര്‍ക്കും സന്തോഷമായി അല്ലെ എന്ന് ശ്രീനി ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഉദേശിച്ചത് മമ്മൂട്ടിക്ക് സിനിമ ഭ്രാന്താണ് എന്നാണ്. താൻ ആദ്യമായി മമ്മൂട്ടിയെ കാണുന്ന സമയത്ത് വലിയ തോതിൽ അദ്ദേഹം സിനിമ ഭ്രാന്തനായിരുന്നു. മമ്മൂട്ടിയെ വച്ച് നോക്കുമ്പോൾ സിനിമയോട് തനിക്ക് അത്ര വലിയ ഭ്രാന്തോ പാഷാനോ ഒന്നും തന്നെയില്ല.
അദ്ദേഹത്തിന്റെ ഈ സിനിമ ഭ്രാന്ത് തന്നെയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത് എന്നും ശ്രീനിവാസൻ പറയുന്നുണ്ട്. തന്നെ ആദ്യം കണ്ട സമയത്ത് ഒന്നോ രണ്ടോ സിനിമകള്‍ മത്രമ ചെയ്തു നില്‍ക്കുന്ന ഒരു സാദാരണ നടനാണ് താന്‍. തന്നെ ആദ്യം കണ്ട സമയത്ത് ഒറ്റ വീര്‍പ്പില്‍ തന്നെ കുറിച്ച് താന്‍ തന്നെ മറന്നു പോയ നിരവധി കാര്യങ്ങള്‍ മമ്മൂട്ടി തുറന്നു പറഞ്ഞു. അന്ന് താന്‍ മനസിലാക്കിയത് ആണ് അയാള്‍ക്ക് സിനിമയോടുള്ള പാഷന്‍. സിനിമയില്‍ ഒന്നുമല്ലാത്ത ഒരു നടന്യ തന്നെ കുറിച്ച് ഇത്രയേറെ അയാള്‍ മനസിലാക്കി എങ്കില്‍ അയാള്‍ക് ഓരോ കാര്യങ്ങളെ കുറിച്ച് എന്തെല്ലാം അറിയാമായിരിക്കും.
ശ്രീനിവാസന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഈ ഒരു സംഭാഷണത്തിൽ നിന്നുതന്നെ ഇവർ തമ്മിലുള്ള സൗഹൃദം എത്ര വലുതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് പലരും പറയുന്നത്.