Advertisement
Home MOVIES Malayalam എൻറെ ഫ്ലാറ്റിന്റെ താഴെ തന്നെ വന്നു താമസിച്ചു; അടിക്കടി ഡോറിൽ വന്നു മുട്ടും -പോകുന്നിടത്തെല്ലാം വരും...

എൻറെ ഫ്ലാറ്റിന്റെ താഴെ തന്നെ വന്നു താമസിച്ചു; അടിക്കടി ഡോറിൽ വന്നു മുട്ടും -പോകുന്നിടത്തെല്ലാം വരും ഒടുവിൽ സംഭവിച്ചത് – ശല്യകാരനെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി

891
ADVERTISEMENTS

മലയാളികൾക്ക് വളരെ സുപരിചിതയായ ഒരു താരമാണ് ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ എത്തിയ താരം പിന്നീടങ്ങോട്ട് സിനിമയിൽ വളരെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയായിരുന്നു ചെയ്തത്.

അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചുവെങ്കിലും തന്റെ കരിയർ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ താരത്തിന് സാധിച്ചിരുന്നില്ല . ഇപ്പോൾ താരം കൂടുതലും മോഡലിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒപ്പം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സജീവമാണ് താരം. എല്ലാ കാര്യങ്ങൾക്കും തന്റേതായ അഭിപ്രായമുള്ള താരം സധൈര്യം അത് തുറന്നു പറയുന്ന ഒരു രീതിയാണ് പിന് തുടരുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ട്രോളുകളുടെ കാരണമായി താരം മാറുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENTS

പ്രണവ് മോഹൻലാലിന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. ഇത് വലിയതോതിൽ തന്നെ വിവാദങ്ങൾക്കും ട്രോളുകൾക്കും കാരണമായി മാറിയിരുന്നു. ഒരു സമയത്ത് ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ ഗായത്രി അതിഥിയായി എത്തിയിരുന്നു.

READ NOW  നായർ സ്ത്രീകൾക്ക് വൃദ്ധ ബ്രാഹ്മണർ സംബദ്ധത്തിനു വന്നാൽ പോലും സമ്മതിച്ചു കൊടുക്കേണ്ട അവസ്ഥ ആയിരുന്നു : അതിനെ നിഷേധിക്കുന്നത് മുഖമൂടിയെല്ലേ ? വിനയൻ പറയുന്നു.

ഈ സമയത്ത് ചില കാര്യങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുൻപ് താൻ ബാങ്കിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എന്നും. ആ സമയത്ത് തന്റെ പിന്നാലെ ഒരാൾ നടന്നിരുന്നു എന്നും ഗായത്രി പറയുന്നു. താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ അയാൾ തന്നെ കാണാൻ വേണ്ടി മുറിയെടുത്ത താമസിക്കുക വരെ ചെയ്തു എന്നും അവർ പറയുന്നു.

ബാങ്കിൽ വരുന്നവരോടും എന്റെ സഹപ്രവർത്തകരോടും എല്ലാവരോടും അയാൾ പറഞ്ഞത് ആയാളും ഞാനും തമ്മിൽ പ്രണയത്തിലാണ് എന്നും സിനിമയിൽ എത്തിയതിനുശേഷം താൻ അയാളെ ചതിച്ചു എന്നുമാണ്. പിന്നാലെ നടക്കുന്ന സമയത്തു സ്ഥിരം വന്നു എന്റെ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടുന്ന ഒരു ശീലവും അയാൾക്കുണ്ടായിരുന്നു. അതേപോലെ മറ്റുളളവരോട് എങ്ങനെ നാമമാലി കുറിച്ച് സംസാരിക്കുന്നതും മറ്റും അത് തനിക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. തുടർന്ന് അയാളെക്കുറിച്ച് ഞാൻ പല അഭിമുഖങ്ങളിലും തുറന്നു പറയുകയാണ് ചെയ്തത്. അപ്പോൾ ആ ഒരു രീതി അയാൾ നിർത്തുകയായിരുന്നു ചെയ്തത്.

READ NOW  തമിഴ് സിനിമയിലേക്ക് താനെത്തിയതിനും ജീവിതത്തിൽ അത് വലിയ വഴിത്തിരിവായതിനും പിന്നിൽ ദിലീപ് - കലാഭവൻ മണി അന്ന് പറഞ്ഞ ആ സംഭവം. വീഡിയോ കാണാം

സിനിമയിൽ നിന്നും തനിക്ക് ഒരു പ്രൊപ്പോസൽ ലഭിക്കുകയുണ്ടായി എന്നും എന്നാൽ തനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ താൻ അതിനോട് നോ പറയുകയാണ് ചെയ്തത് എന്നും ഗായത്രി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒരു സിനിമാ നടനാണ് എന്നതുകൊണ്ട് ആയിരുന്നില്ല താൻ ആ ഒരു ഇഷ്ടം വേണ്ട എന്ന് വെച്ചത്. ഒരു വൈബ് ലഭിച്ചിരുന്നില്ല അതുകൊണ്ട് മാത്രമാണ് താല്പര്യം ഇല്ല എന്ന് പറഞ്ഞത്. സിനിമയിൽനിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല അഥവാ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ പോലും അത് പ്രണവിനെ മാത്രമാണ് എന്നും ഗായത്രി പറയുന്നു.

ADVERTISEMENTS