ശ്രീനാഥ് ഭാസി ഇരയാണ് നമ്മൾ മനപ്പൂർവം ഒരാളെ കൂതറയാക്കരുത് പിന്തുണയുമായി വിജയകുമാർ പ്രഭാകരൻ

252

ഷൂട്ടിംഗ് സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചു എന്നും ഷൂട്ടിംഗ് സെറ്റുകളിൽ മോശമായി പെരുമാറി എന്നും സമയത്തിന് ഷൂട്ട് വരില്ല എന്നും അങ്ങനെ നിരവധി കാരണങ്ങൾ പറഞ്ഞു നിർമ്മാതാക്കളുടെ സംഘടന ഇപ്പോൾ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയിരിക്കുകയാണ്.

സത്യത്തിൽ ഇതൊരു വിലക്കല്ല എന്നും തങ്ങളുടെ ചിത്രങ്ങളിൽ നിന്നും അവരെ മാറ്റിനിർത്തുകയാണ് എന്നും അവർക്ക് നന്നാവാൻ ഉള്ള ഒരു അവസരം നൽകുകയാണ് എന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. പക്ഷേ ഈ നടന്മാർക്കെതിരെ ഇപ്പോൾ ഉണ്ടായ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സിനിമ സംവിധായകനുമായ വിജയകുമാർ പ്രഭാകരൻ.

ADVERTISEMENTS
   

കൊച്ചിയിൽ സംഘടിപ്പിച്ച ഒരു പത്രസമ്മേളനത്തിലാണ് വിജയകുമാർ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയായിരുന്നു ശ്രീനാഥ് ഭാസി. ഇപ്പോൾ വിലക്ക് മൂലം ചിത്രത്തിൻറെ ഷൂട്ടിംഗ് നിന്നിരിക്കുകയാണ് ഏകദേശം 8 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സത്യത്തിൽ സംഘടനകൾ ഇരുവരെയും വിലക്കിയില്ല എന്നും തങ്ങൾ മാറ്റിനിർത്തുകയാണ് എന്ന് പറഞ്ഞെങ്കിലും ഇരു താരങ്ങൾക്കെതിരെയും ഒരു വിലക്ക് തന്നെയാണ് നടന്നിരിക്കുന്നത് എന്നാണ് വിജയകുമാർ പറയുന്നത്. ഈ വർഷം തന്നെ ഒരു സിനിമ ശ്രീനാഥ് ഭാസിയെ വച്ച് ചെയ്യുമെന്നും ഈ വർഷം തന്നെ അത് പുറത്തിറക്കുകയും ചെയ്യുന്മെന്നും അദ്ദേഹം പറയുന്നു. ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ച് എന്ന് പറയുന്നതിന് യാതൊരു തെളിവും ഇല്ലന്നും ഒരാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് അന്വേഷിച്ചിട്ട് വേണം ചെയ്യാൻ എന്നും അദ്ദേഹം പറയുന്നു.

ശ്രീനാഥ് ഭാസി പോലെ കഴിവുള്ള ഒരു കലാകാരനെ ഇങ്ങനെ മാറ്റി നിർത്തുന്നത് ശരിയായ പ്രവണത അല്ലെന്നും അദ്ദേഹം പറയുന്നു. ഒരാൾക്കെതിരെ ഇത്തരത്തിലുള്ള കടുത്ത നടപടി എടുക്കുന്നതിന് മുമ്പ് സംഘടനകൾ വേണ്ട രീതിയിൽ കാര്യങ്ങളെ പഠിച്ച് വിലയിരുത്തണമെന്നും അദ്ദേഹം പറയുന്നു.

തനിക്കെതിരെ മോശമായ പ്രചാരണം നടത്തി എന്നും പറഞ്ഞ് ശ്രീനാഥ് ഭാസി പരാതി നൽകിയാൽ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അദ്ദേഹം ചോദിക്കുന്നു. ശ്രീനാഥ് ഒരു ഇരയാണെന്നും അയാൾ ഇതുവരെ മോശമായി എങ്ങും പെരുമാറിയിട്ടില്ല എന്നും അതിനുള്ള യാതൊരു തെളിവുമില്ല വിജയകുമാർ പറയുന്നത്.

ഒരു നടനെയും വിലക്കാൻ ആർക്കും ഇവിടെ അധികാരമില്ല എന്നും അദ്ദേഹം പറയുന്നു. മനപ്പൂർവമായി സമൂഹത്തിനുമുമ്പിൽ ഒരാളെ കരിവാരി തേക്കരുത് എന്നും വിജയകുമാർ പറയുന്നുണ്ട്. ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നതിന് ആർക്കും ഒരു തെളിവുമില്ല ഒരാളെ മനപ്പൂർവ്വം മോശമാക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയരുത് ഇങ്ങനെ പറയുന്നവർ സ്വയം തിരുത്തണമെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS
Previous articleഞാൻ പ്രേതത്തെ പേടിച്ചാണ് രാത്രിയിൽ കഴിയുന്നത്.ഞാൻ ജീവിതത്തിൽ ഇന്നേവരെ ഒരു….. നവ്യ നായർ വെളിപ്പെടുത്തുന്നു.
Next articleആ സിനിമയെന്റെ ജീവിതം തകർത്തു. മോശം രംഗങ്ങൾ ഉൾപ്പെടുത്തി.എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. കൃപ നടത്തിയ വെളിപ്പെടുത്തൽ