സബ് ജയിലിൽ വച്ച് കണ്ട ദിലീപിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കി ശ്രീലേഖ ഐ പി എസ് പറഞ്ഞത്. പിന്നെ താൻ ചെയ്തത് ഇത്.

44

നടി ആക്രമിക്കപ്പെട്ട സംഭവം കേരള മനസ്സാക്ഷി ഞെട്ടിപ്പിച്ച ഒരു സംഭവമാണ്.അതിലും വലിയ ഞെട്ടൽ ആയിരുന്നു അതിനു പിന്നിൽ ദിലീപിന്റെ ഗൂഢാലോചനയാണ് എന്നുള്ള പോലീസിന്റെ വെളിപ്പെടുത്തലും അദ്ദേഹത്തെ മൂന്നുമാസം ജയിലിൽ അടയ്ക്കപ്പെട്ടതും. പക്ഷേ സംഭവത്തിന്റെ സത്യാവസ്ഥ ഇനിയും വെളിവായിട്ടില്ല കേസ് കോടതിയിലാണ്. അതുകൊണ്ടുതന്നെ ആരെയും കുറ്റക്കാരായിട്ടോ നിരപരാധികളായോ നമുക്ക് വിധിക്കാൻ ആകാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സബ് ജയിലിൽ വെച്ച് നടൻ ദിലീപിൻറെ ദയനീയ അവസ്ഥ കണ്ട അന്നത്തെ ഡിജിപി കൂടിയായിരുന്ന ശ്രീലേഖ ഐപിഎസ് ആ സംഭവം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് താൻ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ചെയ്തു കൊടുത്തത് എന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ദിലീപിൻറെ ദയനീയ അവസ്ഥ കണ്ട് തന്റെ മനസ്സ് അലിഞ്ഞു പോയെന്നും അതുകൊണ്ടാണ് ദിലീപിനെ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തതെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. എന്നാൽ അന്ന് ദിലീപിന് സഹായങ്ങൾ ചെയ്തു കൊടുത്തതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ശ്രീലേഖ ഐപിഎസ് നേരിട്ടിരുന്നു. കൂടുതലും ചോദ്യങ്ങൾ വന്നിരുന്നത് ദിലീപിന് മാത്രം എന്താണ് പ്രത്യേകത എന്നും മറ്റുള്ള തടവുകാരും ഇതേ അവസ്ഥയിലല്ലേ ജയിൽ കഴിയുന്ന എന്നതായിരുന്നു ആ സംഭവത്തെക്കുറിച്ച് ശ്രീലേഖ ഐപിഎസ് പറഞ്ഞത് ഇങ്ങനെ.

ADVERTISEMENTS
   

സബ് ജയിലിൽ വച്ച് താൻ കണ്ട കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്. മൂന്നാല് ജയിൽ പുള്ളികളുടെ ഒപ്പം വെറും തറയിൽ പായ വിരിച്ചു കിടക്കുന്ന ദിലീപിനെ ആണ് താൻ കാണുന്നത്. ദിലീപിനെ തട്ടി വിളിച്ചു ഒന്ന് എഴുന്നേൽക്കാമോ എന്ന് ചോദിക്കുമ്പോൾ അയാൾക്ക് എഴുന്നേൽക്കാൻ കൂടി വയ്യാത്ത ഒരു അവസ്ഥയായിരുന്നു. അയാൾ അവിടെനിന്ന് വിറക്കുകയാണ്എന്നിട്ട് അയാൾ ജയിലഴിയിൽ പിടിച്ച് എണീറ്റ് നിന്നിട്ട് അങ്ങ് വീണു പോവുകയായിരുന്നു. അപ്പോൾ താൻ ദിലീപിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി നമ്മൾ സ്ക്രീനിൽ കാണുന്ന ആ ദിലീപ് ആണോ ഇത് എന്ന് ഒരിക്കലും നമുക്ക് തോന്നില്ലമറ്റാരോ ആണ് എന്ന് തോന്നുന്നു അത്രയ്ക്കും വികൃതമായ ഒരു അവസ്ഥയായിരുന്നു ദിലീപിന് അപ്പോഴുള്ളത്.

സ്വാഭാവികമായും തൻറെ മനസ്സലിയും എനിക്ക് പൊതുവേ കഷ്ടത കാണുന്നത് പെട്ടെന്ന് മനസ്സിൽ സങ്കടവും അലിവും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്താൻ അയാളെ വിളിച്ചു കൊണ്ടുവന്ന സൂപ്രണ്ടിനെ മുറിയിൽ ഇരുത്തി. പക്ഷേ അയാൾക്ക് ഒന്നും കഴിക്കാൻ വയ്യ, സംസാരിക്കാൻ വയ്യ ശബ്ദം പുറത്തേക്ക് വരുന്നില്ല. അങ്ങനെ ഒരു കരിക്കാണ് ആദ്യം കൊടുക്കുന്നത്ഒരു ദയയുടെ പുറത്ത് അയാൾക്ക് കുറച്ച് സഹായങ്ങൾ താൻ ജയിലിൽ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു.

ഒരാളെ ഇത്രയധികം ദ്രോഹിക്കാൻ പാടില്ലഅതുകൊണ്ട് അയാൾക്ക് പ്രത്യേകം ഒരു രണ്ടു പായ വിറക്കാനും ഒരു ബ്ലാങ്കറ്റും പുതക്കാൻ കൊടുത്തിരുന്നു. അതേപോലെതന്നെ അയാളുടെ ചെവിയിൽ ഉള്ള ഇയർ ബാലൻസിങ് പ്രശ്നങ്ങൾ കാണിക്കാൻ ഡോക്ടറെയും ഏർപ്പാടാക്കിയിരുന്നു. അതോടൊപ്പം അയാൾക്ക് ബാലൻസ്ഡ് ന്യൂട്രിഷണൽ ഫുഡ് കൊടുക്കാനുള്ള പ്രത്യേക ഏർപ്പാടും താൻ ചെയ്തിരുന്നു.

പക്ഷേ താൻ ഇതൊക്കെ ചെയ്യുന്നതിനും ഒരുപാട് മുന്നേ ആണ് തനിക്ക് വലിയ അപവാദങ്ങൾ ദിലീപിന് സഹായിച്ചു എന്നുള്ളതിന്റെ പേരിൽ കേട്ടത് എന്നും ഡിജിപി ആയിരുന്ന ശ്രീലേഖ ഐപിഎസ് പറയുന്നു കേരളത്തിൽ നിന്നുള്ള ആദ്യ ലേഡി ഐപിഎസ് ഓഫീസർ കൂടിയാണ് ശ്രീലേഖ.

ADVERTISEMENTS
Previous articleഒരുമിച്ചു മദ്യപിച്ച കാരണം കൊണ്ട് മമ്മൂട്ടി ജോലി തന്നില്ല- അദ്ദേഹം പറഞ്ഞ കാരണം ഇത് – പ്രേം നസീറിന്റെ ഡ്രൈവർ സണ്ണി.
Next articleഅവാർഡ് ദാന ചടങ്ങിൽ വച്ച് അല്ലു അർജുനെ അപമാനിച്ചു നയൻ‌താര പഴയ വീഡിയോ വീണ്ടും വൈറലാവുന്നു