കണ്ണൂരിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച 23 കാരി മുൻപ് 14 കാരനെയും പീഡിപ്പിച്ചിരുന്നു ; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്- സംഭവം ഇങ്ങനെ

2

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 23 വയസ്സുകാരി സ്നേഹ മെർലിൻ അറസ്റ്റിലായി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള പന്ത്രണ്ടു കാരിയാണ് പീഡനത്തിന് ഇരയായത് . പുളിപ്പറമ്പ് സ്വദേശി യാണ് സ്നേഹ മെർലിൻ എന്ന യുവതി . നേരത്തെയും പോക്സോ കേസ് അടക്കമുള്ള കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഈ യുവതി .

പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ അധ്യാപകർ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. കൗൺസിലിംഗിലാണ് പെൺകുട്ടി പീ# ഡനവിവരം വെളിപ്പെടുത്തിയത്. തന്നെ സ്ഥിരമായി സ്നേഹ ലൈം# ഗികമായി പീഡി#പ്പിക്കാറുണ്ടായിരുന്നു എന്നും ഈ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ADVERTISEMENTS
   

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സ്നേഹ മെർലിൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്നേഹ മെർലിനെതിരെ ഇതിനുമുമ്പും സമാനമായ രീതിയിലുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അടിപിടി കേസിലും ഇവർ പ്രതിയാണ്. സ്നേഹ ഇ പെൺകുട്ടിക്ക് സ്വോർണ ബ്രെസ്‌ലെറ്റ് അടക്കം വാങ്ങി നൽകിയിട്ടുണ്ട്. ഈ കേസ് കൂടാതെ മുൻപ് ഒരു പതിനാലുകാരനെ ഇത്തരത്തിൽ ഈ പെൺകുട്ടി പീഡിപ്പിച്ചിട്ടുണ്ട് എന്നും വിവരങ്ങൾ വരുന്നുണ്ട്.

ഒരു സിപിഐ നേതാവിനെ തള്ളിയ കേസിലും സ്നേഹ പ്രതിയാണ്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പ്രതിയും സുഹൃത്തും ചേർന്നാണ് കോമത് മുരളീധരൻ എന്ന രാഷ്ട്രീയ നേതാവിനെ ഹെൽമെറ്റ് ഉപയോഗിച്ച് തല്ലിയത്.

അന്വേഷണ പുരോഗതി

  • തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
  • കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
  • ഇത്തരം കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

    ചൈൽഡ് ലൈൻ മുന്നറിയിപ്പ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് ചൈൽഡ് ലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ സംഭവം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയേണ്ടതിൻ്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS