കമലഹാസനൊപ്പം അൽപ്പവസ്ത്രത്തോടെ നൃത്തം ചെയ്ത ആ സമയത്ത് ഇറങ്ങി ഓടാൻ തോന്നി സിൽക്ക് സ്മിതയുടെ വെളിപ്പെടുത്തൽ

9758

മലയാള സിനിമ ലോകത്ത് വളരെയധികം ഓളം ഉണ്ടാക്കിയ ഒരു നടിയാണ് സിൽക്ക് സ്മിത. ഒരു മികച്ച നടി ആകുവാനായി ഒരുപാട് പ്രതീക്ഷകളോടെയാണ് സ്മിത സിനിമ മേഖലയിലേക്ക് എത്തിയതായിരുന്നു സ്മിത എന്നാൽ നിര്‍ഭാഗ്യമോ എന്തോ ഒരു മാദക നടി എന്ന ലേബല്‍ ആയിരുന്നു അവരെ കാത്തിരുന്നത്.

അതിലൊന്നും തന്നെ സ്മിത തളർന്നില്ല എന്ന് മാത്രമല്ല തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ ആയിരുന്നു അവരിലെ കലാകാരിക്ക് താൽപര്യം. അതുകൊണ്ടുതന്നെ ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ ആ കലാകാരിക്ക് സാധിക്കുകയും ചെയ്തു.

ADVERTISEMENTS

ഒരുകാലത്ത് തമിഴിലെയും മലയാളത്തിലെയും തെലുങ്കിലേയും ഒക്കെ സൂപ്പർ താരങ്ങളുടെ വളർച്ചയ്ക്ക് പോലും സിൽക്കി സ്മിതയുടെ മുഖം പോസ്റ്ററുകളിൽ കാണണമെന്ന് ഒരു അവസ്ഥയുണ്ടായിരുന്നു. പല ചിത്രങ്ങളിലും ഒന്നോ രണ്ടോ രംഗം ഒരു ഐറ്റം സോങ് മാത്രമായിരിക്കും താരത്തിന് ഉണ്ടാവുക പക്ഷേ പോസ്റ്ററിൽ സ്മിതയുണ്ടെങ്കിൽ ആളുകൾ തിയേറ്ററിലേക്ക് കയറും എന്നത് സംവിധായകർക്ക് ഉറപ്പായിരുന്നു.

READ NOW  ‘പരാജയപ്പെട്ട മൾട്ടി കൾച്ചറലിസം’: ലണ്ടനിൽ ഇന്ത്യക്കാർ ബസിൽ കയറാൻ ശ്രമിക്കുന്നതിൻ്റെ വൈറൽ വീഡിയോ

അത്തരത്തിൽ ഒരിക്കൽ കമൽഹാസനൊപ്പം അഭിനയിച്ച ഒരു സിനിമയിൽ നിന്നും ഇറങ്ങിപ്പോരണം എന്ന സാഹചര്യം തനിക്ക് തോന്നി എന്ന് സ്മിത ഒരുകാലത്ത് വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കു മുൻപുണ്ടായ ഒരു അഭിമുഖത്തിൽ ആയിരുന്നു അവർ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്

തമിഴ് സിനിമ ലോകം ഒരിക്കലും ഒരു സാധാരണ നടിയായി സ്മിതയെ കണ്ടിട്ടില്ല.അവരുടെ അഴകളവുകൾ
മാക്സിമം പ്രദർശിപ്പിക്കുവാൻ സ്മിത വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അത്തരത്തിൽ ഒരിക്കൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ശ്രീദേവി നായികയായ ചിത്രത്തിൽ സിൽക്ക് സ്മിതക്കും ഒരു കഥാപാത്രം ഉണ്ടായിരുന്നു.

ചിത്രത്തിൽ നായകനായി എത്തുന്നത് കമൽഹാസനാ യിരുന്നു .നായകനെ മോഹിക്കുന്ന ധനികയായ ഒരു സ്ത്രീയുടെ വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ സ്മിത എത്തിയത്. ഒപ്പം ഈ ചിത്രത്തിൽ ഒരു ഗാനരംഗവും നടിക്കായി ഉണ്ടായിരുന്നു. ഈ ചിത്രീകരണം കമലിനൊപ്പം നടക്കുന്ന സമയത്ത് താൻ നൃത്തരംഗത്തിൽ കരഞ്ഞു പോയി എന്നാണ് സിൽക്ക് സ്മിത പറഞ്ഞത്.

READ NOW  എന്നെ വിട് ആദ്യം ഉമ്മയെ രക്ഷിക്ക് ഉമ്മയില്ലെങ്കിൽ ഞാനെന്തിന് - കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ മകൻ ചെയ്തത് അറിഞ്ഞാൽ ആരും കയ്യടിക്കും

വസ്ത്രവും ചെരിപ്പും ഇല്ലാതെ അന്ന് അഭിനയിക്കേണ്ട അവസരം തനിക്ക് വന്നിരുന്നു .ഊട്ടിയിലാണ് ഗാന രംഗത്തിന്റെ ചിത്രീകരണം നടത്തിയത്.അല്‍പ വസ്ത്രം മാത്രമാണ് ധരിക്കാന്‍ തന്നത് .ഇത് വല്ലാത്ത വിഷമം ഉണ്ടാക്കി .

വസ്ത്രം ഇല്ലാത്തതിനാൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയത് ആ സമയത്ത് തനിക്ക് അവിടെ നിന്നും എല്ലാം വലിച്ചെറിഞ്ഞിട്ട് ഇറങ്ങി ഓടാനാണ് തോന്നിയത് എന്നും അങ്ങനെ ചെയ്താലോ എന്ന് ചിന്തിച്ചിരുന്നു എന്നുമായിരുന്നു സിൽക്ക് തുറന്നു പറഞ്ഞത്.

ADVERTISEMENTS