സിദ്ദിഖിന് ഭ്രാന്താണ് എന്ന് മുകേഷും ജഗദീഷും ചേര്‍ന്ന് ഗീത വിജയനോട് പറഞ്ഞു വിശ്വസിപ്പിച്ചു – പിന്നെ നടന്നത്

1383

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് ഇൻ ഹരിഹർ നഗർ. സിദ്ദിഖ് അശോകൻ ജഗദീഷ് മുകേഷ് കോമ്പിനേഷനിൽ എത്തിയ ചിത്രത്തിൽ ഗീത വിജയൻ ആയിരുന്നു നായികയായി എത്തിയത്. നിരവധിപ്പേരുടെ പ്രീയപ്പെട്ട സിനിമകളില്‍ ഒന്നാണ് ഇന്നും ഈ ചിത്രം.

ഇന്നും റിപ്പീറ്റ് വാല്യു ഉള്ള സിനിമകളുടെ കൂട്ടത്തിൽ തന്നെയാണ് ഇൻ ഹരിഹർ നഗർ എന്ന ചിത്രവും. ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇൻ ഹരിഹർ നഗറിലെ സുഹൃത്തുക്കൾ എല്ലാം കൂടി ഒരുമിച്ച് ചേരുന്നതാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ ഒരു അഭിമുഖത്തിൽ എല്ലാവരും കൂടി ഒരുമിച്ച് എത്തുമ്പോൾ ചില രസകരമായ കാര്യങ്ങൾ പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

ഇന്‍ ഹരിഹര്‍ നഗറിന്റെ ഷൂട്ടിംഗ്  സമയത്തുണ്ടായിരുന്ന രസകരമായ അനുഭവങ്ങളെ കുറിച്ചാണ് താരങ്ങൾ പങ്കുവെക്കുന്നത്. ആദ്യം തുടങ്ങുന്നത് സിദ്ദിഖ് തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഗീതാ വിജയനോട് തനിക്ക് ഭ്രാന്താണ് എന്ന് മുകേഷും ജഗദീഷും പറഞ്ഞതിനെക്കുറിച്ച് ആയിരുന്നു ആദ്യം സിദ്ദിഖ് പറഞ്ഞത്.

READ NOW  സിനിമയിൽ മു സ്ലിം സമുദായത്തിലുള്ളവരെ തീ വ്ര വാ ദി കളായി ചിത്രീകരിക്കുന്നു; ചോദ്യത്തിന് പൃഥ്‌വി നൽകിയ കിടിലൻ മറുപടി.

ഗീത വിജയന് ആദ്യം തന്നെ അറിയുമായിരുന്നില്ല. ഇവർ രണ്ടുപേരും കൂടി ചെന്ന് പറഞ്ഞത് തനിക്ക് ഭ്രാന്താണ് എന്നാണ്. ഈ സിനിമയിലെ സംവിധായകനായ സിദ്ദിഖിന്റെ പരിചയക്കാരനാണ് ഈ പടത്തിൽ അഭിനയിപ്പിച്ചില്ല എങ്കിൽ അയാളെ കൊല്ലും. അതുകൊണ്ടാണ് അയാൾ അഭിനയിപ്പിക്കുന്നത്.. ഇത് കേട്ടതിനു ശേഷം പലതവണ ഗീത വിജയൻ ഭയത്തോടെ തന്നെ നോക്കുകയാണ് ചെയ്തിരുന്നത് എന്ന് സിദ്ധിക്ക് ഓർമിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ വന്ദനം എന്ന സിനിമയുടെ സെറ്റിൽ നടന്ന രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ജഗദീഷും പറയുന്നുണ്ട്. വന്ദനം എന്ന സിനിമയുടെ സെറ്റിൽ വർക്ക് ചെയ്യുമ്പോൾ മോഹൻലാലിന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ആളുകൾ പോവുകയാണ്. ഇത് കണ്ട് മുകേഷ് പറഞ്ഞു ഒരു വർഷം കൂടി കഴിയുമ്പോൾ എന്റെ ഓട്ടോഗ്രാഫ് വാങ്ങുവാനും ഇങ്ങനെ ആളുകൾ ക്യൂ നിൽക്കും നീ കണ്ടോ എന്ന് പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരാൾ ഫോട്ടോ എടുക്കാനായി വന്നു. അപ്പോൾ ഷർട്ടിന്റെ കോളർ ഒക്കെ ഒന്ന് പൊക്കിയതിനു ശേഷം മുകേഷ് തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു കണ്ടോ ഇതൊരു തുടക്കം മാത്രമാണഡേ എന്ന്.

READ NOW  അന്ന് തനിക്ക് കിട്ടിയ ആ വലിയ ബഹുമതി ബാപ്പയുടെ സ്മരണക്ക് മുന്നിൽ അർപ്പിച്ചു മമ്മൂട്ടി പറഞ്ഞത് - അതിനോട് കാരണം ഉണ്ട്-WATCH VIDEO

ഫോട്ടോ എടുത്തതിനു ശേഷം അയാൾ പറഞ്ഞു മൂന്ന് കോപ്പിയും കൂടി 150 രൂപ എന്ന്. അയാൾ ശരിക്കും പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്തു കൊടുക്കുന്ന ആളായിരുന്നു എന്നും. പിന്നീട് ഈ കഥ തന്റെ പേരിൽ ആക്കി എവിടെയോ ഒരിടത്ത് മുകേഷ് പറഞ്ഞത് കേട്ടിട്ടുണ്ടായിരുന്ന. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിന്റെ പേരിൽ പറഞ്ഞാലേ ഇത് വർക്കാവു എന്ന് പറഞ്ഞു എന്നുമാണ് പറയുന്നത്.

ADVERTISEMENTS