ബോളിവുഡ് സിനിമ ലോകത്ത് തൻറെ സാന്നിധ്യം അറിയിച്ചതിനുശേഷം മലയാളത്തിലേക്ക് എത്തിയ നായികയാണ് ശ്വേതാ മേനോൻ. ചണ്ഡിഗഡിൽ 1974 ൽ മലയാളി പേരൻസിന് ജനിച്ച ശ്വേതാ മേനോൻ മോഡലിങ്ങിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളിൽ ടൈറ്റിൽ വിന്നർ ആയിരുന്ന താരമാണ് ശ്വേതാ മേനോൻ. ഫെമിനാ മിസ് ഇന്ത്യ ഏഷ്യ പസഫിക് സൗന്ദര്യ മത്സരത്തിൽ 1994 ടൈറ്റിൽ നേടിയ താരം. നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയി ആയതിലൂടെയാണ് ശ്വേതാ മേനോൻ ബോളിവുഡിലേക്ക് എത്തപ്പെടുന്നത്. ഏകദേശം 30 ഓളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു പലതിലും ഗ്ലാമർ റോളുകൾ ആയിരുന്നു താരം കൂടുതൽ ചെയ്തിട്ടുള്ളത്.
പിന്നീട് രണ്ടായിരത്തിൽ മലയാളത്തിലേക്ക് തിരിഞ്ഞ താരം സംസ്ഥാന അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മിടുക്കുള്ള വളരെ ബോൾഡ് ആയ ഒരു വ്യക്തിത്വമാണ് ശ്വേതാ മേനോൻ. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ ശ്വേതാ മേനോൻ ചെയ്തിട്ടുമുണ്ട് .പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ അഭിനയത്തിനും സാൾട്ട് ആൻഡ് പേപ്പറിൽ അഭിനയത്തിനും താരത്തിന് പുരസ്കാരങ്ങൾ വരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ താരത്തിന് ലഭിച്ചിട്ടുണ്ട്.
തൻറെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്നതിനും മറയില്ലാതെ സംസാരിക്കുന്നതിനും ശ്വേതാ മേനോൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളും തുറന്നു സംസാരിക്കാൻ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് ശ്വേതാ മേനോൻ. ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രത്തിനുവേണ്ടി തൻറെ പ്രസവം റിയലായി ചിത്രീകരിക്കാൻ ശ്രേയ അനുവദിച്ചിരുന്നു അന്ന് അത് വലിയ ചർച്ച ആവുകയും താരത്തിന്റെ ധൈര്യത്തിന് വലിയ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരുപക്ഷേ സിനിമ ലോകത്ത് ആദ്യമായി ആയിരിക്കാം ഒരു നടി തന്റെ പ്രസവം ഒരു സിനിമയ്ക്കായി ചിത്രീകരിക്കാൻ സമ്മതം നൽകുന്നത് . ഇപ്പോൾ കാൻ യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മഞ്ജു വാര്യർ, ഭാവന, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻ, സംയുക്ത വർമ്മ തുടങ്ങിയവരുമായുള്ള അടുത്ത സൗഹൃദം എന്തിനാണ് ഉപേക്ഷിച്ചത് എന്നുള്ള ചോദ്യത്തിന് ശ്വേതാ മേനോൻ നൽകിയ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.
സിനിമയിൽ ശ്വേതാ മേനോൻ രസമുള്ള വളരെ അപൂർവമായ ഒരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. തനിക്ക് അറിയാവുന്നതാണ് പേരുകൾ താണ പറയാം. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, സംയുക്ത വർമ്മ, ശ്വേതാ മേനോൻ. സിനിമയിലെ എത്രപേർക്ക് ആ സൗഹൃദത്തെക്കുറിച്ച് അറിയുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു സമയത് വളരെ ആഴമുള്ള ആ സൗഹൃദം ആയിരുന്നു അത് ഇപ്പോൾ ഇല്ല. എന്തുകൊണ്ട് ആ സഹോദരൻ ശ്വേതാ മേനോൻ ഉപേക്ഷിച്ചു എന്നുള്ളതാണ് അവതാരകൻ ചോദിക്കുന്നത്.
ആ ചോദ്യത്തിന് ശ്വേതാ മേനോൻ നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ഒരുപക്ഷേ നമ്മുടെ കാഴ്ചപ്പാടെല്ലാം മാറിയത് ആകാം. അതുകൂടാതെ എൻറെ സ്വഭാവത്തിൽ ഉള്ള ഒരു പ്രധാന കാര്യവും എല്ലാത്തിന്റെയും ഫൗണ്ടേഷൻ എന്ന് പറഞ്ഞത് എന്നെ സംബന്ധിച്ച് എനിക്ക് നേരെ വാ നേരെ പോ എന്ന ഒരു ലൈൻ ആണ്എനിക്ക് വാക്കുകൾ കടിചു പിടിച്ച് സംസാരിക്കാൻ അറിയില്ല. ഞാൻ പറയാനുള്ളതെല്ലാം നേരിട്ട് മുഖത്ത് നോക്കി യാതൊരു കള്ളമോ കാപട്യമോ കൂടാതെ പറയും.
ഞാൻ ഒറ്റ മോളാണ് എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാൽ അത് ആരാണെങ്കിലും അതിവരെല്ല ആരാണെങ്കിലും എനിക്ക് അത് ഭയങ്കര ബുദ്ധിമുട്ടാണ് അംഗീകരിക്കാൻ. ഞാൻ ആരുടെയും ജീവിതത്തിൽ വന്നിട്ട് ഒരിക്കലും കള്ളത്തരം പറയുകയില്ല. അതുകൊണ്ട് എന്നോട് ദൈവത്തിനെ ഓർത്ത് അത്തരത്തിൽ കള്ളങ്ങൾ പറയാനായി വരരുത് എന്നോട് വളരെ സത്യസന്ധതയോടെ ഇരിക്കുകയാണ് വേണ്ടത് ശ്വേതാ പറയുന്നു.
ഇതിൽ ഒരാൾ തന്നോട് കള്ളത്തരം പറഞ്ഞു എന്നുള്ള രീതിയിൽ പറയാതെ പറഞ്ഞു പോവുകയാണ് ശ്വേതാ മേനോൻ. തന്നോട് കള്ളത്തരം പറഞ്ഞുകൊണ്ട് തന്നെയാണ് ആ ബന്ധം ഉപേക്ഷിച്ചതെന്ന് താരം തുറന്നു പറയുന്നു.
എല്ലാവരെയും പറഞ്ഞ് അവർ പറ്റിക്കുകയായിരുന്നു അതോ മറ്റു അഞ്ചു പേർക്കും അറിയാമായിരുന്നോ . അതോ ശ്വേതയോട് മാത്രമാണോ ഇവർ കള്ളത്തരം പറഞ്ഞതെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അത് ഞാൻ മാത്രമാണ് ഏറ്റവും അവസാനം അതിൻറെ യാഥാർത്ഥ്യം തിരിച്ചറിയുന്നത് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്. എന്ത് വിഷയമാണ് എന്ന് ശ്വേതാ മേനോൻ പറയുന്നതുമില്ല.
ഞാൻ ബോളിവുഡിൽ നിന്ന് വന്ന ബോംബെയിൽ നിന്ന് വന്ന ഒരു വ്യക്തിയാണ്. ഞാനെന്തിനാണ് ഇവിടെ വന്ന് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്. ബോളിവുഡിൽ നിന്ന് എനിക്ക് ഇത്രയും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ല പിന്നെ ഞാൻ ഇവിടെ വന്ന് ഇവർക്കിടയിൽ വന്ന് സ്വയം ബുദ്ധിമുട്ടുന്നത് എന്തിനാണ്. താരം ചോദിക്കുന്നു.
ഇപ്പോൾ നടക്കുന്ന ദിലീപ് മഞ്ജു വാര്യർ വിഷയം അല്ലെ അതിൻറെ പശ്ചാത്തലം എന്ന് അവതാരകൻ പറയുമ്പോൾ ശ്വേതാ മേനോൻ ആ വിഷയത്തെ വഴി തിരിച്ചുവിടുകയാണ്. അതിനിതുമായി ഭാഗമില്ല എന്നാണ് പറയുന്നത്. പക്ഷേ ആ പറച്ചിലിലും മറ്റുള്ളവർക്ക് ശങ്കക്കിടയാകുന്ന രീതിയിലാണ് താരം പറഞ്ഞുവെക്കുന്നത്.
എനിക്ക് കുറച്ചു കാര്യങ്ങൾ അവരുമായി ഒത്തുപോകാൻ പറ്റിയില്ല. നമ്മൾ അതിനു വലിയ വഴക്കോ പ്രശ്നമൊന്നും നടന്നില്ല ഞാൻ വളരെ പതുക്കെ പിന്മാറുകയായിരുന്നു ചെയ്തത് എന്ന് പറയുന്നു.
അതിൽ ഒരാളാണോ കള്ളത്തരം പറഞ്ഞത് എന്ന് അവതാരകൻ ആവർത്തി ചോദിക്കുന്നുണ്ട്. അത് ശ്വേതാമേനോൻ അതിനു മറുപടി പറയുന്നില്ല. അത് പോട്ടെ അത് അങ്ങനെ അങ്ങ് പോട്ടെ എന്നാണ് പറയുന്നത്. സംശയങ്ങൾ പലതരത്തിൽ ഉണ്ടാകും വലിയ വിവാദങ്ങളിലേക്ക് അത് വഴി വച്ചേക്കാം എന്നുള്ള തോന്നൽ ഉണ്ടാകാം എന്നുള്ളതുകൊണ്ടാണ് അത്തരത്തിൽ ഒരു മറുപടി താരത്തിന്റെ ഭാഗത്തുനിന്നും വന്നത്.
അവതാരകൻ അങ്ങനെ ചോദിക്കാൻ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ ഒരു കള്ളത്തരം പറയുകയാണെങ്കിൽ കൂട്ടത്തിൽ മറ്റുള്ളവരെ ബാധിക്കണമല്ലോ. ഇതിപ്പോ ശ്വേതയെ മാത്രമല്ലേ ബാധിക്കുന്നുള്ളൂ. പക്ഷേ അതിനു ശ്വേതാ മേനോൻ പറയുന്നത് അവരെല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണല്ലോ ആ ഗ്രൂപ്പിൽ ഇപ്പോൾ താൻ മാത്രമേ ഇല്ലാതുള്ളൂ എന്നും പറയുന്നു.
താൻ ഇന്നും അവരെയൊക്കെ വ്യക്തിപരമായി കാണുമ്പോൾ അവരോട് നല്ല രീതിയിൽ തന്നെ പെരുമാറാറുണ്ട് എന്നും താരം പറഞ്ഞുവയ്ക്കുന്നു. പക്ഷേ താനാ ഗ്രൂപ്പിന്റെയും ഭാഗമല്ല,ആ സൗഹൃദത്തിന്റെ ഭാഗമല്ല എന്ന് താരം പറയുന്നു.
ആരാണ് ശ്വേതയോട് കള്ളം പറഞ്ഞത് ആരോ ഒരാൾ കള്ളം പറഞ്ഞു എന്നുള്ള രീതിയിൽ തന്നെയാണ് അഭിമുഖം കേട്ടാൽ നമുക്ക് മനസ്സിലാകുന്നത് . ആരാണ്, എന്ത് കള്ളമാണ് പറഞ്ഞതെന്ന് ഒന്ന് വ്യക്തമാക്കുന്നില്ല.
അതുകൊണ്ടാണോ WCC എന്ന സംഘടന രൂപീകരിച്ചപ്പോൾ അതിൽ പങ്കെടുക്കാതിരുന്നത് പോകാതിരുന്നത് അവതാരകം ചോദിക്കുമ്പോൾ, അങ്ങനെ ഒരു സംഘടനയുടെ കാര്യം താൻ അറിഞ്ഞത് പോലും മസ്കറ്റിൽ ഒരു ഫംഗ്ഷനിൽ വച്ചാണ്. അന്ന് നിരവധി ചാനലുകളിൽ നിന്ന് ഫോണിലേക്ക് കോൾ വന്ന്. ഒടുവിൽ സംശയവും കൊണ്ട് ഒരു ചാനലിന്റെ കോൾ എടുത്തിട്ട് എന്താണ് കാര്യം ചോദിച്ചപ്പോൾ അവർ എന്നോട് ചോദിച്ചത് നിങ്ങൾ WCC ഭാഗമാണോ അതോ അല്ലയോ എന്നാണ്. സത്യത്തിൽ എനിക്ക് ആ വാക്ക് തന്നെ അപ്പോൾ മനസ്സിലായില്ല. കാരണം ഞാൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. അപ്പോൾ ഞാൻ കരുതി കോഴിക്കോടുള്ള MCC എന്ന മലബാർ ക്രിസ്ത്യൻ കോളേജ് ഉണ്ട് അത് വല്ലോം ആണോ ചോദിക്കുന്നെ എന്ന് കരുതി ഞാൻ പറഞ്ഞു അല്ല ഞാൻ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. ഞാൻ കരുതിയത് ഡബ്ലിയു എന്നുള്ളത് ഏതോ കോളേജ് മറ്റു ആണോ എന്നാണ്. പിന്നെ നാട്ടിൽ എത്തിയപ്പോൾ ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്.
ഡബ്ല്യൂ സി സിയുടെ ഫുൾഫോം പോലെ അത്രയും വലിയ ഇംഗ്ലീഷ് ഒന്നും തനിക്കറിയില്ല എന്നും ശ്വേതാ മേനോൻ പറയുന്നു. ഇത്രയൊന്നും പറയാനുള്ള വിദ്യാഭ്യാസം തനിക്ക് ഇല്ല എന്ന് ശ്വേതാ കളിയാക്കി പറയുന്നുണ്ട്. കാര്യമൊക്കെ താൻ തിരിച്ചു വന്നപ്പോഴാണ് അറിയുന്നത് എന്നാൽ തന്നെ അതിനെപ്പറ്റി സംസാരിക്കാനോ പറയാനോ ആരും വിളിച്ചിട്ടില്ല. എന്നോട് ആരും മെമ്പർഷിപ്പിന്റെ കാര്യം എന്ന് പറഞ്ഞിട്ടില്ല. പിന്നെ ഞാൻ അമ്മ മെമ്പർ ആയിരിക്കുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളൂ എന്നും പറയുന്നു.
തനിക്ക് ഇന്നുവരെ WCC യുടെ അജണ്ട എന്താണെന്ന് മനസ്സിലായിട്ടില്ല. ഒരു ഫംഗ്ഷനിൽ പോയപ്പോൾ സുകുമാരി അമ്മയും ശാരദാമ്മയും എന്താണ് ഇത് എന്നുള്ള രീതിയിൽ എന്നോട് ചോദിച്ചിട്ടുണ്ട്. നീയും അതിൻറെ ഭാഗമാണോ എന്ന് ചോദിച്ചിട്ടുണ്ട്. അല്ല എന്ന് ഞാൻ പറഞ്ഞു പോയാൽ അടികിട്ടും എന്ന് സുകുമാരിയമ്മ അന്ന് പറഞ്ഞതും ഓർക്കുന്നു എന്ന് ശ്വേതാ പറയുന്നു. ഞാൻ അങ്ങനെയുള്ള ഒരു ഫൈറ്റർ ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ഞാൻ ബിഗ്ബോസിൽ പോയി 100 ദിവസം നിന്നെനെ. എനിക്കൊരു കാര്യം പറയണമെങ്കിൽ അത് ഞാൻ മുഖത്തുനോക്കി തുറന്നു പറയും. അത് ഞാൻ വെറുതെ ഇരുന്നു മോങ്ങിക്കൊണ്ട് ഇരിക്കത്തില്ല.
ഞാൻ കുരക്കണ പട്ടിയല്ല. ഞാൻ ഇങ്ങനെ ഇരുന്ന് മോങ്ങിക്കൊണ്ട് ഇരിക്കത്തി.ല്ല ഞാൻ ഒരു പ്രാവശ്യം കടിക്കുന്ന പട്ടിയാണ്. ഞാൻ ഒരു പ്രാവശ്യം കടിക്കും അത് നല്ല കടി ആയിരിക്കും. അല്ലാതെ ഞാൻ ഊ ഊ എന്ന് ഇങ്ങനെ മുമോങ്ങിക്കൊണ്ടിരിക്കില്ല എന്ന് ശ്വേതാ മേനോൻ പറയുന്നു. WCC യെ അതി രൂക്ഷമായി കളിയാക്കിക്കൊണ്ടാണ് ശ്വേതാ മേനോൻ അത് സംസാരിക്കുന്നതെന്ന് വ്യക്തം.